താരങ്ങളുടെ സുരക്ഷ പ്രധാനമെന്ന് ഗാംഗുലി

Kalakaumudi Trivandrum|01.06.2020

താരങ്ങളുടെ സുരക്ഷ പ്രധാനമെന്ന് ഗാംഗുലി
കൊൽക്കത്ത: ആറ് ഏഴ് മാസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണ നിലയിലാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എല്ലാം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ലോകമാകെ സ്തംഭിച്ചിരിക്കുകയാണ്. ഇതുവരെ മരുന്ന് കണ്ടെത്താൻ സാധിക്കാത്തതാണ് തിരിച്ചടി. എന്നാൽ ആറ് ഏഴ് മാസത്തിനുള്ളിൽ മരുന്ന് കണ്ടെത്തുമെന്ന് പ്രത്യാശിക്കാം.

ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആവശ്യമുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട്.

എന്നാൽ ടൂർണമെന്റ് നടത്തുന്നതിന് മുമ്പ് താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. താരങ്ങളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം ഉല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്-ഗാംഗുലി പറഞ്ഞു.

തന്റെ ക്രിക്കറ്റ് ഓർമകളെക്കുറിച്ചും ഗാംഗുലി മനസ്സ് തുറന്നു.ഒരു നായകനെന്ന നേട്ടങ്ങളേക്കാളേറെ കളിക്കാരനെന്ന നിലയിലാണ് സന്തോഷിക്കുന്നത്. ചുരുക്കം ചില ആളുകൾക്കാണ് 100 ടെസ്റ്റ് മത്സരം കളിക്കാൻ അവസരം ലഭിക്കുന്നത്. സഹതാരങ്ങളുടെ മിടുക്കുകൂടിയാണ് നേട്ടങ്ങൾക്ക് പിന്നിൽ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

01.06.2020