ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ 40 ശതമാനത്തിലധികം സങ്കോചിക്കും

Kalakaumudi Trivandrum|28.05.2020

ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ 40 ശതമാനത്തിലധികം സങ്കോചിക്കും
മുംബൈ: ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത നഷ്ടം നേരിടേണ്ടി വരുമെന്നും, ഈ കാലയളവിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന് (ജിഡിപി) 40 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ച് അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ഉയർത്താൻ വർഷാവസാനത്തിൽ മറ്റൊരു സാമ്പത്തിക പാക്കേജ് പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടാം പാദത്തിൽ സ്മാർട്ട് റിക്കവറിക്ക് ശേഷം 2021 സാമ്പത്തിക വർഷത്തിൽ സമ്പദ് വ്യവസ്ഥ 6.8 ശതമാനം കുറയുമെന്നും മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ മെച്ചപ്പെട്ട വളർച്ചാ സംഖ്യയും എസ്ബിഐ റിസർച്ച് കണക്കാക്കുന്നു.

2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലുള്ള നഷ്ടം 40 ശതമാനത്തിൽ അധികമാകുമെന്ന് ഞങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നു. എന്നാൽ, ഡിമാൻഡ് വീണ്ടെടുക്കുന്ന പക്ഷം രണ്ടാം പാദ വളർച്ച 7.1 ശതമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എസ്ബിഐ റിസർച്ച് വ്യക്തമാക്കി. ഇന്ത്യയുടെ എക്കാലത്തെയും മോശപ്പെട്ട മാന്ദ്യം പ്രവചിച്ച് കൊണ്ട്, ആദ്യ പാദത്തിൽ 25% സങ്കോചം നേരിടേണ്ടി വരുമെന്ന് റേറ്റിംഗ് ഏജൻസിയായ കിസിൽ ഒരു കുറിപ്പിലൂടെ മുമ്പ് അറിയിച്ചിരുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

28.05.2020