ഓപ്പണായി പഠിക്കാം ഇഗ്നോയിലൂടെ - വിവിധ പ്രോഗ്രാമുകൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
Mathrubhumi Thozhil Vartha|August 08, 2020
ഓപ്പണായി പഠിക്കാം ഇഗ്നോയിലൂടെ - വിവിധ പ്രോഗ്രാമുകൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
ജോലിക്കൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും റഗുലർ പഠനത്തോടൊപ്പം സമാന്തരമായി മറ്റൊരു കോഴ്സ് ലക്ഷ്യമിടുന്നവർക്കുമെല്ലാം ഉപകാരപ്രദമായ പ്രോഗ്രാമുകളാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നൽകുന്നത്

വിദൂര വിദ്യാഭ്യാസത്തിന് സർക്കാർ മേഖലയിലുള്ള ഏക ദേശീയസർവകലാശാലയാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴിലുള്ള ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). 1985-ൽ സ്ഥാപിതമായ ഇഗ്നോ ഇന്ന് മൂന്ന് ദശലക്ഷം വിദ്യാർഥികളുമായി ലോകത്തെ ഏറ്റവും ബൃഹത്തായ സർവകലാശാലകളിലൊന്നാണ്. രാജ്യത്താകമാനം 57 മേഖലാകേന്ദ്രങ്ങളും രണ്ടായിരത്തോളം പഠനകേന്ദ്രങ്ങളുമായി വിപുലമായ ശൃംഖലയാണ് ഇഗ്നോയ്ക്കുള്ളത്. കേരളത്തിൽ മൂന്ന് മേഖലാകേന്ദ്രങ്ങളുണ്ട്. 1. തിരുവനന്തപുരം മേഖലാകേന്ദ്രം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയുമാണ് ഈ മേഖലയിലുള്ളത്. 2. കൊച്ചിൻ മേഖലാകേന്ദ്രം: ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളും ലക്ഷദ്വീപുമാണ് ഈ മേഖലാകേന്ദ്രത്തിന് കീഴിലുള്ളത്. 3. വടകര മേഖലാകേന്ദ്രം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീജില്ലകളും പുതുച്ചേരി സംസ്ഥാനത്തിൻറെ ഭാഗമായ മാഹിയും ഉൾപ്പെടുന്നു.

കോഴ്സുകൾ

ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ,പിഎച്ച്.ഡി., ഡിപ്ലോമ, സർട്ടിഫിക്കറ്റ് എന്നീ കോഴ്സ്സുകളെല്ലാം ഇഗ്നോയിലുണ്ട്. തൊഴിൽവിപണിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന വിഷയങ്ങളിലാണ് ഇഗ്നോ പ്രോഗ്രാമുകൾ നൽകുന്നത്. ഭാഷ, ശാസ്ത്രം, മാനവീയം തുടങ്ങിയ വിഷയങ്ങളിൽ സാമ്പ്രദായിക പ്രോഗ്രാമുകൾക്ക് പുറമെ ആരോഗ്യം, നിയമം, കൃഷി, ടൂറിസം, സോഷ്യൽവർക്ക്, ലൈബ്രറി സയൻസ്, ജേണലിസം, ഡെവലപ്മെൻറ് സ്റ്റഡീസ് തുടങ്ങിയ മേഖലകളിലും പഠിതാക്കളുടെ തൊഴിൽ മികവ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പല പ്രോഗ്രാമുകളും നൽകുന്നുണ്ട്. പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ignou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 08, 2020