നിയമനം നടന്നാലേ പ്രതിസന്ധിക്ക് പരിഹാരമാകു
Mathrubhumi Thozhil Vartha|July 04, 2020
നിയമനം നടന്നാലേ പ്രതിസന്ധിക്ക്  പരിഹാരമാകു
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ സംസാരിക്കുന്നു

സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും പുതിയ നിയമനങ്ങളെ അത് പ്രതികൂലമായി ബാധിക്കില്ലെന്ന് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ അഭിപ്രായപ്പെട്ടു. ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരെ നിയമിച്ചാലേ ഇപ്പോഴത്ത പ്രതിസന്ധി മറികടന്ന് അമ്പലങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ കഴിയൂ. അങ്ങനെയെങ്കിലേ ദേവസ്വം ബോർഡുകളുടെ വരുമാനം സുരക്ഷിതമാകൂ. നിലവിൽ പത്തും പതിനഞ്ചും ക്ഷേത്രങ്ങൾ പോലും ഒരാളുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇവിടങ്ങളിലെ വരുമാനമെല്ലാം അക്കൗണ്ട് ചെയ്യപ്പെടാതെപോകുന്ന സ്ഥിതിയാണ്. ജീ വനക്കാരെ നിയമിക്കാതെ ദേവസ്വം ബോർ ഡുകൾക്ക് മുന്നോട്ടുപോകാനാകില്ലെന്നും രാജഗോപാലൻ നായർ പറഞ്ഞു.

ദേവസ്വം ബോർഡുകളിലെ ഓഫീസ് ജീവനക്കാരുടെ നിയമനം നടത്തുന്നത് റിക്രൂട്ട്മെൻറ് ബോർഡാണ്. 2017 മുതൽ ഇതുവരെയായി 707 പേർക്ക് റിക്രൂട്ട്മെൻറ് ബോർഡ് വഴി നിയമനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെയായി 19 റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു.

ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ "മാതൃഭൂമി തൊഴിൽ വാർത്ത'യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്:

തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള സ്ട്രോങ്റൂം ഗാർഡ് പരീക്ഷ തീയതി നിശ്ചയിച്ചശേഷം മാറ്റിവെച്ചതാണല്ലോ. എന്ന് പരീക്ഷ നടത്താനാകും?

ഒരുപാട് അപേക്ഷകരുള്ള പരീക്ഷയാണത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് നടത്താ നാണ് തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നിങ്ങനെ മൂന്ന് മേഖലകൾ തിരിച്ച് പരീക്ഷാകേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു. 12,159 പേർക്കാണ് പരീക്ഷ നടത്തേണ്ടത്. കോവിഡ് രോഗികൾ കൂടുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനാൽ എന്ന് പരീക്ഷ നടത്താനാകുമെന്ന് പറയാനാവില്ല. സ്കൂളുകളിൽ പരീക്ഷാകേന്ദ്രം ഒരുക്കേണ്ടതുണ്ട്. പരീക്ഷയെഴുതാൻ ജില്ല കടന്ന് യാത്രചെയ്യേണ്ടിവരും. രണ്ട്-മൂന്ന് ആഴ്ച കഴിഞ്ഞാലേ തീയതി നിശ്ചയിക്കാനാകൂ. ലോക്ഡൗണിനു ശേഷം ആദ്യം നടത്തുന്ന പരീക്ഷ ഇതായിരിക്കും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 04, 2020