ഭയം വിതച്ച മഹാവ്യാധികൾ
ഭയം വിതച്ച മഹാവ്യാധികൾ
കോവിഡ്-19 ലോകമെമ്പാടും ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് ഇടയാക്കുമ്പോൾ അത്തരം പകർച്ചവ്യാധികളെക്കുറിച്ച് കൂടുതൽ അറിയുന്നത് നല്ലതാണ്. വിവിധ കാലങ്ങളിലായി മനുഷ്യകുലത്തിന് നേരിടേണ്ടിവന്ന സാംക്രമിക രോഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം

പ്ലേഗും വസൂരിയും

പകർച്ചവ്യാധികളുടെ ചരിത്രം തേടിപ്പോയാൽ നാം എത്തിച്ചേരുക പുരാതന ഗ്രീസിലെ പ്രധാന നഗരമായ ആതൻസിലായിരിക്കും. 430 ബി.സിയിൽ ഈ നഗരം വലിയൊരു പകർച്ചവ്യാധിയുടെ പിടിയിൽ അമർന്നു. ആതൻസിലെ പ്ലേഗ് എന്നായിരുന്നു ഈ രോഗാവസ്ഥ അറിയപ്പെട്ടത്. 75000 മുതൽ ഒരുലക്ഷത്തോളം പേർ ഈ മഹാമാരിയെ തുടർന്ന് മരിച്ചു. നഗരത്തിലെ തുറമുഖമായ പിറേയസ് വഴിയാണ് അസുഖം വ്യാപിച്ചത് എന്ന് കരുതുന്നു. നഗരത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറതന്നെ നശിപ്പിച്ചു ഈ രോഗം. അന്ന് പടർന്നുപിടിച്ച അസുഖം ശരിക്കും ടെഫോയ്ഡ് പനിയായിരുന്നു എന്ന് 2005-ലെ ഒരു പഠനത്തിൽ കണ്ടെത്തി.

ഇതേ കാലയളവിൽ തന്നെ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മറ്റൊരു മഹാമാരിയായിരുന്നു വസൂരി. പഴയ റോമാസാമ്രാജ്യത്തിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ഇത് വലിയതോതിലുള്ള മരണത്തിന് ഇടയാക്കി. ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകൾ വസൂരിമൂലം മരിച്ചു എന്നാണ് കണക്കാക്കുന്നത്. കൃത്യമായ ചികിത്സയില്ലാത്തതും സമൂഹത്തിൽ നിലനിന്ന അന്ധവിശ്വാസങ്ങളും മരണസംഖ്യ വർധിക്കാൻ കാരണമായി. ജപ്പാൻ, ഈജിപ്ത്, പശ്ചിമേഷ്യ എന്നീ രാഷ്ട്രങ്ങളായിരുന്നു അസുഖത്തിന്റെ വിപത്തുകൾ നേരിട്ടത്.

മലേറിയ, മീസിൽസ്

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

April 04, 2020