വാസ്തുവിദ്യ പഠിക്കാം; ആർക്കിടെക്ടാകാം
വാസ്തുവിദ്യ പഠിക്കാം; ആർക്കിടെക്ടാകാം
മികച്ച ആർക്കിടെക്ടാകാൻ സർഗാത്മകതയും നിരീക്ഷണപാടവവും സൃഷ്ടിവൈഭവവും നിരൂപണചിന്തയും വേണം

ഗണിതശാസ്ത്രാഭിരുചി, കലാവാസന, ഭാവന, സൗന്ദര്യബോധം, ദീർഘവീക്ഷണം എന്നിവയൊക്കെയുള്ള ചെറുപ്പക്കാർക്ക് മികവ് കാട്ടാൻ കഴിയുന്ന മേഖലയാണ് ആർക്കിടെക്ചർ അഥവാ വാസ്തുവിദ്യ. അമേരിക്കയിലെ എംപയർസ്റ്റേറ്റ് ബിൽഡിങ്ങും ആഗ്രയിലെ താജ്മഹലുമൊക്കെ വാസ്തുശി ല്പസൗന്ദര്യം വെളിവാക്കുന്ന ലോകാദ്ഭുതങ്ങളാണ്. വാസ്തുശില്പിയുടെ ഉൾക്കാഴ്ചയും വൈദഗ്ധ്യവുമാണ് കെട്ടിടസമുച്ചയങ്ങളുടെ മനോഹാരിത വർധിപ്പിക്കുന്നത്.

മികച്ച ആർക്കിടെക്ടാകാൻ സർഗാത്മകതയും നിരീക്ഷണപാടവവും സൃഷ്ടിവൈഭവവും നിരുപണചിന്തയുമൊക്കെ വേണം. ആസൂത്രണം, രൂപകല്പന നിർമാണം, ഘടന മുതലായവയിലുള്ള ബൃഹത്തായ പ്രൊഫ ഷണൽ സാങ്കേതികപഠനമാണ് ആർക്കിടെക്ചറിലുള്ളത്. വാസ്തുശില്പസൗന്ദര്യ വിസ്മയങ്ങൾ പടുത്തുയർത്താൻ മിടുക്കർക്ക് വാസ്തു വിദ്യാപഠനം വഴി സാധിക്കും.

കോഴ്സ്കൾ: ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്), മാസ്റ്റർ ഓഫ് ആർക്കിടെക്ചർ (എം.ആർക്), ഡോക്ടറേറ്റ് (പിഎച്ച്.ഡി.) ബിരുദപഠനസൗകര്യങ്ങൾ വാസ്തുവിദ്യാവിദ്യാഭ്യാസ രംഗത്തുണ്ട്. കൗൺസിൽ ഓ ഫ് ആർക്കിടെക്ചറാണ് സ്റ്റാറ്റ്യൂട്ടറി റെഗുലേറ്ററി ബോഡി. സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്താണ് ആർക്കിടെക്ചർ കോളേജുകൾ/ സ്ഥാപനങ്ങൾ കോഴ്സുകൾ നടത്തുന്നത്.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 29, 2020