ശലഭവും നമ്മളും
Mathrubhumi Illustrated|October 18, 2020
ശലഭവും നമ്മളും
എന്നിട്ട്വസന്തത്തെക്കുറിച്ച്ഒരു മൂന്നാംകിട പാട്ടെഴുതിപക്കമേളങ്ങളോടെ പാടുന്നു.അല്ലെങ്കിൽഒരു മൂന്നാംകിട സിദ്ധാന്തത്തിൽഞെളിയാൻനമ്മഅനുവദിക്കുന്നു
പി.എൻ. ഗോപീകൃഷ്ണൻ

പെട്ടെന്ന്
ഒരു ശലഭം
വായുവിൽ എന്തോ എഴുതി
അതോ മായിച്ചോ?

എഴുതൽതന്നെ
അതിൻറ മായ്ക്കൽ
മായ്ക്കൽതന്നെ
എഴുതൽ.

സാന്നിധ്യം തന്നെ
അസാന്നിധ്യമാക്കുന്ന,
ചലനം തന്നെ
നിശ്ചലതയാക്കുന്ന
അതിനെ
എങ്ങനെയാണ്
അടയാളപ്പെടുത്തുക?

അത് ഫോട്ടോയ്ക്ക്
പോസുചെയ്യുന്നില്ല
നമ്മൾ അതിൻറെ ഫോട്ടോ
എടുക്കുകയാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 18, 2020