അഷ്ടപദിയിലെ ആശാൻ
Mathrubhumi Illustrated|September 20, 2020
അഷ്ടപദിയിലെ ആശാൻ
ആറര പതിറ്റാണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ വിസ്മയം തീർത്ത സോപാനസംഗീതജ്ഞൻങ്ങളേറെയുണ്ട് ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടി ആശാന്. പാലക്കാട് ജില്ലയിലെ നെല്ലായ എന്ന ഗ്രാമത്തിൽ ജനനം. മുത്തച്ഛൻ കുട്ടൻ നെടുങ്ങാടിയും അച്ഛൻ അനുജൻ തിരുമുൽപ്പാടുമാണ് ഗുരുനാഥന്മാർ. ചെറുപ്രായത്തിൽത്തന്നെ സോപാനഗായകനായി, ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയെന്ന് അറിയപ്പെട്ടു. അദ്ദേഹത്തിൻറെ വിയോഗത്തോടെ മൂന്നു തലമുറകളുടെ ആലാപനപാരമ്പര്യമാണ് സോപാനസംഗീതലോകത്തിന് നഷ്ടമായത്.
ഗിരിജാ ബാലകൃഷ്ണൻ

ആശാനെ പരിചയപ്പെടാനും അദ്ദേഹത്തിൻറ ശിഷ്യയാകാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കരുതുന്നു. പെരിന്തൽമണ്ണ ഗവ. കോളേജിൽ എൻറ അധ്യാപകനായിരുന്ന പ്രൊഫസർ ഗംഗാധരൻ സാറാണ് അതിന് വഴിയൊരുക്കിയത്. എൻറെ നാട്ടുകാരനായ ഡോ. എൻ.പി. വിജയകൃഷ്ണനും കാരണമായി.

ഒരു പതിറ്റാണ്ടിലേറെക്കാലം ആശാൻറ കീഴിൽ സോപാനസംഗീതം അഭ്യസിച്ചു. ഗുരുനാഥനെന്നതിലുപരി വാത്സല്യനിധിയായ ഒരു പിതാവായി അദ്ദേഹം മാറി. ആശാൻറ മക്കളായ ഉണ്ണികൃഷ്ണൻ (മുൻ ഗുരുവായൂർ ദേവസ്വം മാനേജർ), വാസുദേവൻ, തുളസി, രാധ എന്നിവരെല്ലാം എൻറ കുടുംബമായി. പെരിന്തൽമണ്ണയ്ക്കടുത്ത് ആനമങ്ങാട്ടുനിന്ന് ആശാൻ "അഷ്ടപദി' എന്ന വീട്ടിലെത്തിയായിരുന്നു പഠനം. രണ്ടുദിവസം അവിടെ താമസിക്കുക പതിവായിരുന്നു. ഗുരുകുലസമ്പ്രദായത്തിൻറെ അനുഭവമായി അത് മാറി. തിരിച്ചുപോരുമ്പോൾ ആശാൻ ഒപ്പം വന്ന് ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് ബസ് കയറ്റിവിടും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 20, 2020