സഫാരിസൂട്ടിൽ ഒരു ചരിത്രാധ്യാപകൻ
Mathrubhumi Illustrated|June 28, 2020
സഫാരിസൂട്ടിൽ ഒരു ചരിത്രാധ്യാപകൻ
എൺപതുകളിലാണ് ഞാൻ എം.എ.പഠനത്തിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ത്തിയത്. പ്രൊഫ.എം.ജി.എസ്. നാരായണൻ, പ്രൊഫ. ഡോ.കെ.കെ.എൻ. കുറുപ്പ്, പ്രൊഫ. എം.ആർ. രാഘവവാരിയർ, പ്രൊഫ. വി.സി.മൊയ്തു, പ്രൊഫ. ഗംഗാധരൻ നമ്പ്യാർ, പ്രൊഫ. എസ്.എം. മുഹമ്മദ്കോയ തുടങ്ങിയ പ്രഗത്ഭമതികൾ അക്കാലത്ത് അധ്യാപകരായുണ്ടാ യിരുന്നു. എന്നെ കൂടുതൽ ആകർഷിച്ച മറ്റൊരു അധ്യാപകനായിരുന്നു ഓച്ചൻതുരുത്ത് എന്ന് ഞങ്ങൾ വിളിച്ചിരുന്ന പ്രൊഫ. ജോൺ ഓച്ചൻതുരുത്ത്. എറണാകുളം ജില്ലയിലെ വൈപ്പിൻദ്വീപിൽ ഓച്ചൻതുരുത്താണ് അദ്ദേഹത്തിൻറെ ജന്മസ്ഥലം.

ഒന്നാംവർഷ എം.എ.യ്ക്ക് പ്രാചീന ഇന്ത്യാചരിത്രം പഠിപ്പിക്കാൻ ജോൺസാർ ആദ്യമായി ക്ലാസിൽ വന്നത് ഓർമയിൽ തെളിയുന്നു ണ്ട്. സിന്ധുനദീതട നാഗരികസംസ്കാര ത്തെക്കുറിച്ചായിരുന്നു പറഞ്ഞുതുടങ്ങിയ ത്. പിന്നെ ഇംഗ്ലീഷ് പുരാവസ്തുഗവേഷക രായിരുന്ന ജോൺ മാർഷലിനെക്കുറിച്ചും അലക്സാൻഡർ കണ്ണിങ്ങാമിനെക്കുറിച്ചും മൊഹൻജൊ ദാരോയിലെയും ഹാരപ്പയിലെയും ഉത്ഖനനത്തിൽ കണ്ടെത്തിയ അവശിഷ്ടങ്ങളെക്കുറിച്ചും വിവരിക്കുകയും അടുത്തദിവസം പഠിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുരാവസ്തു വിജ്ഞാനീയത്തെക്കുറിച്ചും ചരിത്രാതീത കാലത്തെക്കുറിച്ചുമുള്ള ക്ലാസ് ഒരിക്കലും മറക്കാൻ കഴിയുമായിരുന്നില്ല.

സഫാരി സൂട്ട് ധരിച്ചായിരുന്നു ജോൺ സാർ മിക്കപ്പോഴും കറുത്ത അംബാസഡർ കാറിൽ ഡ്രൈവറുമൊത്ത് വരുന്നത്. അന്ന് ചരിത്രവിഭാഗത്തിലെ മറ്റ് അധ്യാപകർ തേഞ്ഞിപ്പലം ബസ് സ്റ്റോപ്പിൽനിന്ന് നടന്നായിരുന്നു ഹിസ്റ്ററി ഡിപ്പാർട്ട്മെൻറിലേ വന്നിരുന്നത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

June 28, 2020