ജന്മാന്തര സൗഹൃദം
Mathrubhumi Illustrated|June 14, 2020
ജന്മാന്തര സൗഹൃദം
സംഘർഷഭരിതവും അതീവ നാടകീയവുമായിരുന്ന ദേശീയ രാഷ്ട്രീയ സന്ദർഭങ്ങളിൽ പലവ ട്ടം തോൾചേർന്നും മനം ചേർന്നും നിന്നിട്ടുണ്ട് എം.പി. വീരേന്ദ്രകുമാറും ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനും. അക്കാലം മുതൽ തുടങ്ങിയ ആത്മസൗഹൃദത്തെക്കുറിച്ച് എഴുതുകയാണ് അദ്ദേഹം. മരണത്തിനും വേർപിരിക്കാനാവാത്ത സൗഹൃദത്തെക്കുറിച്ച്.

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന എനിക്ക് രാജ്യത്തിൻറെ പലയിടത്തുമെന്ന പോലെ കേരളത്തിലും ചില ചിരകാല സുഹൃത്തുക്കളെ കിട്ടാനുള്ള ഭാഗ്യമുണ്ടായി. ആംഗല സാഹിത്യകാരൻ മാൽക്കം ഗ്ലാഡ് വെൽ പറഞ്ഞിട്ടുണ്ട്, “നിങ്ങൾ ആരെന്നതിനെ നിങ്ങൾ എവിടെനിന്ന് വരുന്നു എന്നതിൽനിന്ന് വേർതിരിച്ച് കാണാനാവില്ല' എന്ന്. അതിനാൽ, ഈ നല്ല സുഹൃത്തുക്കളെ കണ്ടപ്പോഴൊക്കെ, കേരളം എന്ന സുന്ദരമായ ദേശത്തെ ഞാൻ ഓർത്തിട്ടുണ്ട്.

ഇങ്ങനെ, മനസ്സിൽ ഒരു ദേശത്തെയും ജനതയെയും അടയാളപ്പെടുത്തുന്ന സൗഹൃദങ്ങൾക്ക് ഒരു സവിശേഷതയുണ്ട്. ദീർഘ കാലം തമ്മിൽക്കണ്ടില്ലെങ്കിലോ സംസാരിച്ചില്ലെങ്കിലോ ബന്ധത്തിൻറെ ദൃഢതയ്ക്ക് ഒരു കോട്ടമോ കുറവോ ഉണ്ടാവില്ല. എം.പി. വീരേന്ദ്രകുമാറുമായുള്ള എൻറ സൗഹൃദം ഈ ഗണത്തിൽപ്പെടുന്നതാണ്.

1982- ൽ ഡൽഹിയിൽവെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. മാതൃഭൂമി ഡൽഹി ബ്യൂറോ ചീഫും എൻറെ സുഹൃത്തുമായിരുന്ന വി.കെ. മാധവൻകുട്ടിയാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. അന്ന് ഞാൻ കേന്ദ്ര വാർത്താവിതരണ ഡെപ്യൂട്ടി മന്ത്രിയായിരുന്നു. പൊതുജീവിതത്തിൽ നാം എത്രയോ പേരെ അനുദിനം കണ്ടുമുട്ടുന്നു, മറക്കുന്നു. പക്ഷേ, ചിലരുമായി ഒറ്റക്കാഴ്ചയിൽത്തന്നെ ഒരു സൗഹൃദം രൂപപ്പെടും. അവരുടെ വ്യക്തിത്വത്തിൻറെ സവിശേഷപ്രഭാവത്താൽ, കാലം ചെല്ലുന്തോറും സൗഹൃദം ദൃഢപ്പെടുകയും ചെയ്യും. എം.പി. വീരേന്ദ്രകുമാർ അത്തരം ഒരാളായിരുന്നു.

1985 എന്ന വർഷമാണ് ഇപ്പോൾ എൻറ ഓർമയിൽ തെളിയുന്നത്. പാർലമെൻറിലും രാജ്യമൊട്ടുക്കും ഷാ ബാനോ കേസിലെ വിധി വലിയ വിവാദമായ കാലം. മുസ്ലിം വ്യക്തിനിയമ ബോർഡും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും ഈ വിധിക്കെതിരേ നിയമനിർമാണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിരുന്നു. കേരളത്തിൽനിന്നുള്ള ഒരംഗം ഇക്കാര്യത്തിൽ സഭയിൽ ഒരു സ്വകാര്യബിൽ കൊണ്ടുവന്നിരുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

June 14, 2020