ഒപ്പം; തുറുങ്കിലും തുറസ്സിലും പിണറായി വിജയൻ
Mathrubhumi Illustrated|June 14, 2020
ഒപ്പം; തുറുങ്കിലും തുറസ്സിലും പിണറായി വിജയൻ
1930-കൾ മുതൽ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും യോജിച്ചും വിയോജിച്ചും നീങ്ങി യിട്ടുണ്ട്. വിയോജിപ്പ് നിലനിൽക്കെ, നിർണായക സന്ദർഭങ്ങളിൽ ഒരുമിച്ചുനിന്ന് പൊരുതിയി ട്ടുമുണ്ട്. സോഷ്യലിസ്റ്റുകളുടെ സ്വാഭാവിക സ്ഥാനം ഇടതുപക്ഷമാണ്. സോഷ്യലിസ്റ്റുകളെ ജന ങ്ങൾ കാണാനാഗ്രഹിക്കുന്നത് ഇടതുപക്ഷത്താണ്. ഒരു ഇടവേളയ്ക്കുശേഷം എം.പി. വീരേന്ദ്ര കുമാർ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെത്തിയപ്പോൾ ആ നിലയ്ക്കുള്ള സന്തോഷമാണു ണ്ടായത്. അനുകൂലിച്ചപ്പോഴും എതിർത്തപ്പോഴും ഞങ്ങൾ എം.പി. വീരേന്ദ്രകുമാറിന് അർഹ തപ്പെട്ട മുഴുവൻ ആദരവും നൽകിയിട്ടുണ്ട് എന്നതാണ് സത്യം. രാജ്യം നേരിടുന്ന അടിസ്ഥാന പരമായ പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ധീര നിലപാടുകൾ കൈക്കൊണ്ട് ശ്രദ്ധേയനായ രാഷ്ട്രീയനേതാവാണ് എം.പി. വീരേന്ദ്രകുമാർ.' - മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.

നാടിൻറയും ജനങ്ങളുടെയും താത്പര്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കായി സ്വന്തം ജീവിതം സമർപ്പിച്ച നേതാവാണ് എം.പി. വീരേന്ദ്രകുമാർ. കുടുംബപശ്ചാത്തലത്തിൽനിന്നു തന്നെ കിട്ടിയ സോഷ്യലിസ്റ്റ് രാഷ്ട്രീയ ആഭിമുഖ്യം ദേശീയതലത്തിലേക്കുള്ള പ്രവർത്തനമായി വ്യാപിപ്പിച്ചു. പാർലമെൻറിലടക്കം ശ്രദ്ധേയമായ സാന്നിധ്യമായി. ദേശീയരാഷ്ട്രീയത്തെ മതനിരപേക്ഷ വഴികളിലേക്ക് തിരിച്ചുവിടാൻ ഫലപ്രദമായി ഇടപെട്ടിട്ടുമുണ്ട് അദ്ദേഹം.

ജയപ്രകാശ് നാരായണപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വളർന്നുവന്ന വീരേന്ദ്രകുമാറിന് എന്നും ദേശീയതാത്പര്യങ്ങൾക്ക് മുന്തിയ പരിഗണനതന്നെയായിരുന്നു. ദേശീയരാഷ്ട്രീയത്തെ പശ്ചാത്തലത്തിൽ നിർത്തിക്കൊണ്ടാണ് സംസ്ഥാനരാഷ്ട്രീയത്തെപ്പോലും അദ്ദേഹം കണ്ടത്. തൻറ പാർട്ടിയുടെ ദേശീയനേതൃത്വം സംഘപരിവാറുമായി ചേരുന്നുവെന്ന് വന്നപ്പോൾ ആ ബന്ധമുപേക്ഷിച്ച്, എം.പി.സ്ഥാനവും ഉപേക്ഷിച്ച് മതേതരത്വപക്ഷത്ത് നിൽക്കുന്ന നിലപാടെടുത്തു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രകൃതിസ്നേഹം, സാഹിത്യസ്നേഹം, മാധ്യമപ്രവർത്തനം എന്നിവ എടുത്തുപറയേണ്ട വിധം അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൽ ചേർന്നുനിന്നു. ശ്രദ്ധേയമായ ഗ്രന്ഥങ്ങളിലൂടെ ജനമനസ്സുകളിൽ അദ്ദേഹം സ്ഥാനം നേടി. ബഹുമുഖ വ്യക്തിത്വത്തിൻറെ ഉടമയായ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും ശ്രദ്ധേയമായ വാഗ്വൈഭവത്തിൻറ ഉടമകൂടിയായിരുന്നു. ആ വാഗ്വൈഭവം നേരിട്ടറിയാൻ വിദ്യാർഥിപ്രസ്ഥാനത്തിൻറ കാലത്തുതന്നെ എനിക്ക് കഴിഞ്ഞിരുന്നു. തൻറ പ്രസംഗങ്ങളിലൂടെ നിരവധി വിദ്യാർഥികളെയും യുവജനങ്ങളെയും ആകർഷിക്കാൻ വീരേന്ദ്രകുമാറിന് സാധിച്ചിട്ടുണ്ട്.

ഒരേ ജയിലറയിൽ കഴിഞ്ഞിട്ടുണ്ട് വീരേന്ദ്രകുമാറും ഞാനും. അടിയന്തരാവസ്ഥക്കാലത്തായിരുന്നു ആ ജയിൽവാസം. ഒരുമിച്ച് തടവിൽ കഴിയുമ്പോൾ ഉണ്ടാകുന്ന ബന്ധത്തിന് ഒരു വലിയ ദൃഢതയുണ്ട്. ഒരേ ലക്ഷ്യം പങ്കിട്ട്, ഒരേ മൂല്യം മുൻനിർത്തി ഒരുമിച്ച് തടങ്കലിൽ കഴിയുക; എന്നെങ്കിലും പുറത്തുവരാനാവുമോ എന്നുപോലും ഉറപ്പില്ലാതെ. അങ്ങനെയുള്ള ബന്ധത്തിന് വലിയ ഒരു ശക്തിയുണ്ട്. ആ ശക്തി ഞങ്ങളുടെ ബന്ധത്തിൽ എല്ലാ ഘട്ടങ്ങളിലും നിലനിന്നിരുന്നു; വിയോജിപ്പിൻ ഘട്ടങ്ങളിൽപ്പോലും. അദ്ദേഹവുമായി യോജിച്ചും വിയോജിച്ചുംനീങ്ങിയിട്ടുണ്ട്. അതിൽ അസ്വാഭാവികതയൊന്നുമില്ല. സോഷ്യലിസ്റ്റുകൾക്കും കമ്യൂണിസ്റ്റുകൾക്കുമിടയിൽ എല്ലാക്കാലത്തും യോജിപ്പിൻറ മേഖലകളുണ്ടായിട്ടുണ്ട്. വിയോജിപ്പിൻറ മേഖലകളും ഉണ്ടായിട്ടുണ്ട്.

എം.പി. വീരേന്ദ്രകുമാറിന് മാത്രമല്ല, ഇന്ത്യയിലെ സകലർക്കും എക്കാലവും ആദരണീയനായിട്ടുള്ള ദേശീയനേതാവാണ് ജയപ്രകാശ് നാരായൺ. അദ്ദേഹത്തിൻറ സോഷ്യലിസം എന്തിന് എന്ന കൃതി വായിച്ച് ആദ്യം സോഷ്യലിസത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും ഒക്കെ ആകൃഷ്ടരായവർ എത്രയോ അധികമാണ്. ഇ.എം.എസ്. അടക്കമുള്ളവർ ആ പുസ്തകം, ജെ.പി.യുടെ വ്യക്തിപ്രഭാവം എന്നിവ തങ്ങളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് എഴുതിയിട്ടുപോലുമുണ്ട്. ആ കൃതി മുൻനിർത്തി ജെ.പി.യെ ശ്ലാഘിച്ചവർത്തന്നെ, മസാനിയുടെയും അശോക് മേത്തയുടെയും അച്യുത് പട്വർധൻറയും ഒക്കെ കമ്യൂണിസ്റ്റ് വിരുദ്ധതയോട് ജെ.പി. ചേർന്നുനിൽക്കുന്നുവെന്നു വന്നപ്പോൾ അദ്ദേഹത്തിൻറെ വിമർശകരായിട്ടുമുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിൻറെ പശ്ചാത്തലത്തിലായിരുന്നു ആ വിമർശനം. അന്ന് ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യശക്തികൾക്ക് ആശ്രയിക്കാവുന്ന ഏക ശക്തിയായിരുന്നു സോവിയറ്റ് യൂണിയൻ. ആ സോവിയറ്റ് യൂണിയനെ 'കമ്യൂണിസ്റ്റ് വിരുദ്ധത'യുടെ പേരിൽ തള്ളിപ്പറയുന്നത് അപകടമാണെന്ന് അവർ കരുതി. ജെ.പി.യെപ്പോലൊരാൾ അശോക് മേത്തയുടെയും അച്യുത് പട്വർധൻറയും മസാനിയുടെയും ഒക്കെ നിലപാടിനോട് യോജിക്കുന്നതായി വരുന്നത് ദുഃഖകരമാണ്. അതുകൊണ്ടാണ് വിമർശിച്ചത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

June 14, 2020