തുറന്ന ജയിൽ

Mathrubhumi Illustrated|May 24, 2020

തുറന്ന ജയിൽ
ചീമേനിയിലെ തുറന്ന ജയിൽ സന്ദർശിച്ച കവി കൽപ്പറ്റ നാരായണൻ ആ അനുഭവലോകം പങ്കുവെയ്ക്കുന്നു. അടഞ്ഞ ജയിലും തുറന്ന ജയിലും തമ്മിലുള്ള അന്തരവും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മനു ഷ്യരുടെ ലോകവും അവരുടെ ജയിലിലെ തൊഴിലുകളും എങ്ങിനെ അനുഭവപ്പെട്ടു എന്നും പറയുന്നു. കുറ്റവും ശിക്ഷയും സ്വാതന്ത്ര്യവും പാരതന്ത്ര്യവും എങ്ങിനെയൊക്കെ സമൂഹത്തിൽ കലർന്നു കിടക്കുന്നു എന്ന് സൂചിപ്പിക്കുന്നു.

ചീമേനി, 30.12.2017. ഇത്ര വലിയ ഒരു നിലവിളക്ക് മുൻപ് ഞാൻ കൊളു ത്തിയിട്ടില്ല. അത്ര ഇരുട്ടുണ്ടാ ഇവിടെ? മുൻപിലെ സദസ്സിൽ ഇരിക്കുന്നവരത്രയും കൊലപാത കികളാണ്. എഴുപത്തിനാല് പേർ. പതിന്നാലും ഇരുപതും ഇരുപത്തിരണ്ടും കൊല്ലങ്ങൾ ജയിലിൽ കഴിഞ്ഞവർ.

ഒന്നിലേറെപ്പേരെ കൊലചെയ്തവരാണ് ഭൂരിപക്ഷം പേരും. ഇങ്ങനെയൊരു സന്ദർഭം സങ്കല്പത്തിൽപ്പോലും ഞാൻ അഭിമുഖീകരിച്ചിട്ടില്ല. ഇതിലൊരാൾ എൻറെ മുറിയിലുണ്ടങ്കിൽ എനിക്കുറങ്ങാനാവില്ല. ഇവരോട് ഞാനെന്തു പറയും?

നിങ്ങൾ ചെയ്ത കുറ്റമാണ് നിങ്ങളെ ജയിലിലെത്തിച്ചത്. പക്ഷേ, ജയിലിലെ നിങ്ങളുടെ നല്ല നടപ്പാണ് നിങ്ങളെ തുറന്ന ജയിലിലെത്തിച്ചത്. അത് പറഞ്ഞപ്പോൾ അവർ കൈയടിച്ചു. പ്രായശ്ചിത്തം കൈയടി ക്കുന്നത് കേട്ടിട്ടുണ്ടോ, ഞാൻ കേട്ടു. ഇപ്പോൾ കഴിയുന്നിടത്ത സ്വാതന്ത്ര്യവും കൈയടിക്കാൻ കൂടിയിരിക്കണം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 24, 2020