മറവിയെ മായ്ച്ചുകളയുന്ന പുസ്തകം

Mathrubhumi Illustrated|February 23, 2020

മറവിയെ മായ്ച്ചുകളയുന്ന പുസ്തകം
സംഗീതത്തിൻറ കേൾവിക്കപ്പുറമുള്ള ലോകം കാട്ടിത്തരുന്നതാണി.എം. കൃഷ്ണയുടെ അന്വേഷണ ങ്ങൾ. പശുവിൻറ തോൽ ഉപയോഗിച്ച് നിർമിക്കുന്ന മൃദംഗം സംഗീതവേദിയിൽ വിശിഷ്ടമായിരിക്കുമ്പോൾ അതുണ്ടാക്കുന്ന ശില്പികൾ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടുന്നു. അവരുടെ കഥയാണ് കൃഷ്ണ പറയുന്നത്.

പാലക്കാട് മണി അയ്യർ, പാലക്കാട് രഘു, പഴനി സുബ്രഹ്മണ്യപിള്ള, രാമനാഥപുരം സി.എസ്. മുരുഗഭൂപതി, ഉമയാൾപുരം ശിവരാമൻ, ടി.കെ. മൂർത്തി, പുതുക്കോട്ടെ ദക്ഷിണാമൂർത്തിപ്പിള്ള, മാവേലിക്കര കൃഷ്ണൻകുട്ടി നായർ, ടി.വി. ഗോപാലകൃഷ്ണൻ, മാവേലിക്കര വേലുക്കുട്ടി നായർ, ഗുരുവായൂർ ദൊരെ... - കർണാടകസംഗീതത്തിൽ തത്പരായ എല്ലാവർക്കും മഹാപ്രതിഭകളായ ഈ മൃദംഗരാജാക്കന്മാരുടെ പേരുകളെല്ലാം സുപരിചിതം.

എന്നാൽ ഇവയോ?

ആരോക്യം, സെവിട്യാൻ, പർലാണ്ട്, സൂസനാഥൻ,സെല്വരാജ്, സെങ്കോൽ, മെൽജീസ്, സൗരിയാർ, രാജമാണിക്യം.....

ഒരിക്കലെങ്കിലും ഈ പേരുകൾ കേട്ടിട്ടുള്ളവർ ചുരുങ്ങും . എന്നാൽ ഇവരാണ് ആദ്യം പറഞ്ഞ മൃദംഗവിദ്വാന്മാരുടെ അവിസ്മരണീയമായ നാദം യാഥാർഥ്യമാക്കിയവർ. അവരുടെ മൃദംഗം സൃഷ്ടിച്ചവർ. എന്നിട്ടും ലോകം എന്തേ ഇവരെക്കുറിച്ച് അറിഞ്ഞില്ല? എന്തുകൊണ്ട് മൃദംഗം ഇവരെക്കൊണ്ടുതന്നെ ഉണ്ടാക്കിക്കിട്ടാൻ എന്തും ചെയ്യുമായിരുന്ന വിഖ്യാത വാദകരടക്കം കർണാടകസംഗീ തലോകത്തിൽ ആരും തന്നെ ഇവരെക്കുറിച്ചൊന്നും പുറത്ത് പറഞ്ഞില്ല?

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 23, 2020