ഒ.എൻ.വി. എന്ന കരുണ
 ഒ.എൻ.വി. എന്ന കരുണ
ഒ.എൻ.വി. എന്ന മൂന്നക്ഷരം ചെറുപ്രായം മുതലേ എൻ മനസ്സിലുറച്ചിരുന്നു. ഒരിക്കൽ പുനലൂരിലെ പ്രശസ്തമായ ഹൈസ്കൂളിൽ വാർഷിക പരിപാടി ഉദ്ഘാടനംചെയ്യാൻ ഒ.എൻ.വി. എത്തി. എഴുപതുകളുടെ മധ്യത്തിലായിരുന്നു സംഭവം. വെള്ള മുണ്ടും അരക്കയ്യൻ ഷർട്ടും കണ്ണട യും ധരിച്ച ആ രൂപം കൂട്ടുകാരോടൊപ്പം അകലെനിന്ന് ആരാധനയോടെ ഞാൻ കണ്ടു.

സദസ്സിനെ അഭിസംബോധനചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗം ഓർമയിലെ നല്ല പ്രസംഗങ്ങളിൽ ഒന്നാണ്. സാമൂഹികപ്രശ്നങ്ങൾ പരാമർശിച്ചപ്പോൾ ആ മുഖം കൂടുതൽ ഗൗരവതരമായി. വാക്കുകൾക്ക് വല്ലാത്ത വൈകാരികമാനങ്ങളുണ്ടെന്ന് ചെറുപ്പത്തി ലേ ബോധ്യപ്പെടുത്തിയ കവിയായിരുന്നു ഒ.എൻ.വി. പ്രകൃതിയും ജീവിതവും എങ്ങനെ അക്ഷരങ്ങളിലൂടെ കവിതയാകുന്നു എന്നത് കൗമാരംമുതൽക്കുള്ള എൻറ അന്വേഷണമാണ്. സ്കൂളവധികളിൽ വീട്ടുമുറ്റത്തുനിന്ന് നോ ക്കുമ്പോൾ താഴത്തെ വയലിൽ ഉച്ചവെയിൽ തിളച്ചുനിൽക്കുന്നത് കണ്ടിട്ടുണ്ട്. സ്കൂളിലേക്ക് പോകുമ്പോൾ നടപ്പാതയ്ക്കിരുവശവും ചുവന്ന പൂക്കൾ കണിപോലെ പല ദിവസങ്ങളിലും വിടർന്നുനിൽക്കുന്നതും കാണാം. ഒ രിക്കൽ കമുകുംചേരിയിലെ ഗാന്ധി മെമ്മോ റിയൽ ലൈബ്രറിയിലേക്ക് ചേട്ടന് കൂട്ടായി പോകുകയുണ്ടായി. പുസ്തകക്കൂട്ടം തിരയുന്നതിനിടയിൽ ഒ.എൻ.വി.യുടെ അഗ്നിശലഭങ്ങൾ എന്ന കവിതാസമാഹാരം കൈയിലെത്തി. അംഗത്വമില്ലാത്ത എനിക്കുവേണ്ടി ചേട്ടൻ ആ പുസ്തകം എടുത്തു. പുസ്തകം തുറന്നുനോക്കുമ്പോഴാണ് ഞാൻ വേലിക്കൽ കാണുന്ന ഇത്തിരിപ്പൂവിനെപ്പറ്റി ഒരു കവിത അതിൽ കണ്ടത്. വായിച്ചുതുടങ്ങിയപ്പോൾ എൻറെ ചിന്തകളുടെയും തോന്നലുകളുടെയും കൊച്ചനുഭവങ്ങളുടെയും മനോഹരമായ ഒരു കവിതയാണ് അതെന്ന് മനസ്സിലായി.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 16, 2020