കൊറോണ കീടങ്ങുമോ?
Mathrubhumi Arogyamasika|July 2020
കൊറോണ കീടങ്ങുമോ?
പ്രമുഖ വൈറോളജിസ്റ്റും പകർച്ചവ്യാധിപഠന വിദഗ്ധനും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മുൻ പ്രാഫസറുമായ ഡോ. ടി. ജേക്കബ് ജോൺ ഇന്ത്യയിലെ കൊറോണബാധ വിശകലനം ചെയ്യുന്നു

1. ഇതുവരെയുള്ള കോവിഡ് വ്യാപനനിരക്കുകൾ പരിഗണിച്ചാൽ വരുന്ന മാസങ്ങളിൽ ഇന്ത്യ നേരിടേണ്ടി വരുന്ന അവസ്ഥ എന്തായിരിക്കും?

കൊറോണ വ്യാപനത്തിന്റെ തുടക്കത്തിൽ പശ്ചിമേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളേക്കാൾ ചില നേട്ടങ്ങൾ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ പരിശോധനാരീതികൾപോലും തിരിച്ചറിയുന്നതിനുമുൻപ് രോഗം അതിവേഗം വ്യാപിച്ചു. മാർച്ച് പകുതിയോടെയാണ് ഇന്ത്യയിൽ കൊറോണ പിടിമുറുക്കിത്തുടങ്ങിയത്. ഇന്ത്യയിൽ കൊറോണബാധ തുടങ്ങുന്ന ഘട്ടത്തിൽ അതൊരു അറിയപ്പെടാത്ത രോഗമായിരുന്നില്ല. മറ്റു രാജ്യങ്ങളിൽ എങ്ങനെയാണ് ഈ രോഗം വ്യാപിക്കുന്നതെന്ന് മനസ്സിലാക്കാൻ നമുക്ക് സമയം കിട്ടി.

കോവിഡ് മൂലമുള്ള മരണനിരക്ക് 65 വയസ്സിന് താഴെയു ള്ളവരിൽ കുറവാണെന്നും 65 വയസ്സിന് മുകളിലുള്ളവരിൽ ഉയർന്നതാണെന്നും 80 വയസ്സിനു മുകളിലുള്ളവരിൽ വളരെ ഉയർന്നതാണെന്നും നമുക്കറിയാം. ഇന്ത്യൻ ജനസംഖ്യയിൽ വലിയൊരു വിഭാഗം 65-ന് താഴെയാണ്; 0.8 ശതമാനം മാത്രമേ 80-ന് മുകളിലുള്ളൂ. അതിനാൽ, ഗുരുതരമായ കോവിഡ് കേസുകളെ ശരിയായി ചികിത്സിക്കാൻ കഴിഞ്ഞാൽ, ഇന്ത്യയിൽ മരണ നിരക്ക് വളരെ കുറവായിരിക്കും.

മാർച്ച് 24 വരെ ഇന്ത്യയിൽ ആകെ 536 കോവിഡ് രോഗി കളെ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. പുറമേനിന്നെത്തിയ വൈറസ് പരിമിതമായ സ്ഥലങ്ങളിൽ മാത്രമേ പകർച്ചാശൃംഖല ഉണ്ടാക്കിയിരുന്നുള്ളു. അത്തരം വ്യാപനങ്ങൾ താത്കാലികവും പലസമയങ്ങളിൽ ഉള്ളവയുമായിരുന്നു.

അടിയന്തരസാഹചര്യം മനസ്സിലാക്കിയതിനെത്തുടർന്ന് മാർച്ച് 24-ന് രാത്രി എട്ടിനും ഒൻപതിനും ഇടയിൽ രാജ്യവ്യാ പകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും അർധരാത്രിയോ ടെ നടപ്പാക്കുകയും ചെയ്തു. സംസ്ഥാനസർക്കാരുകൾക്കോ പ്രാദേശിക ഭരണസംവിധാനങ്ങൾക്കോ ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളിൽ മുൻകരുതലെടുക്കുന്നതിന് സമയം അനുവദിക്കാതെ എടുത്ത ഈ തീരുമാനത്തിന്റെ സാംഗത്യം ഇപ്പോഴും വെളിവായിട്ടില്ല.

130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 536 കേസുകൾ വളരെ കുറഞ്ഞ രോഗപ്പകർച്ചയെയാണ് സൂചിപ്പിക്കുന്നത്. മൂന്നാ ഴ്ചയ്ക്കുശേഷം, ഏപ്രിൽ 14-ന്, അണുബാധിതരുടെ എണ്ണം 11,487 ആയി ഉയർന്നു. അതായത് 21 ദിവസത്തിനുള്ളിൽ 21 ഇരട്ടി. മറ്റ് രാജ്യങ്ങളിലെ ലോക്ക് ഡൗണുകൾ പകർച്ചവ്യാധിയുടെ വലിയ വളർച്ച തടയുന്നതിന് ഫലപ്രദമായിരുന്നു. നമുക്ക് എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് വിലയിരുത്താനുള്ള സമയമായിരുന്നു അത്.

ലോക്ക്ഡൌൺ നിലനിൽക്കുമ്പോൾതന്നെ ജൂൺ ഒന്നിന് രോഗബാധിതരുടെ എണ്ണം 198,370 ആയി ഉയർന്നിരുന്നു. ജനസംഖ്യയുടെ 0.28 ശതമാനം മാത്രം വരുന്ന 39 ലക്ഷം ആളുകളെ പരിശോധിച്ചതിന്റെ കണക്കാണിത്. ശേഷിക്കുന്ന 99.72 ശതമാനം ജനങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഒരു മാർഗവുമില്ല. ഏപ്രിൽ 10 മുതൽ മേയ് ഏഴുവരെയുള്ള നാല് ആഴ്ചക ളിൽ രോഗബാധിതർ 49,626 പേർ. മരണം 3557, മരണനിരക്ക് 3557 | 49,626 = 7.17%.

പരിശോധന നടത്തിയവരിൽ ഭൂരിഭാഗവും കോവിഡ് പോസിറ്റീവായ വ്യക്തികളുമായി ഇടപഴകിയ രോഗലക്ഷണങ്ങൾ കാണിക്കാത്ത ആളുകളാണ്. അല്ലെങ്കിൽ യാത്രയുമായി ബന്ധപ്പെട്ട് രോഗപ്പകർച്ച സംശയിക്കുന്നവരാണ്. അതിനാൽ 7.17 ശതമാനം എന്ന മരണനിരക്ക് രോഗബാധയുള്ളവരുടെതല്ല, മറിച്ച് രോഗം സംശയിച്ച് പരിശോധന നടത്തിയവരുടെത് മാത്രമാണ്. മേയ് മാസം പിന്നിടുമ്പോഴേക്കും ഇന്ത്യയിൽ നിലനിന്നിരുന്ന അനുകൂല സാഹചര്യങ്ങളിൽ പലതും കൺമുന്നിൽനിന്ന് മാഞ്ഞുപോകുന്ന സ്ഥിതിയാണുണ്ടായത്.

2. ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയിൽ പ്രതിരോധപ്രവർത്തനങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത്?

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 2020