കണ്ണീർക്കനിവിൽ കുരുത്ത വിവാദം
Manorama Weekly|August 08, 2020
കണ്ണീർക്കനിവിൽ കുരുത്ത വിവാദം
അമ്മയുടെ ചികിത്സയ്ക്കായി കരഞ്ഞു കൊണ്ടു ഫെയ്സ്ബുക് ലൈവിൽ വന്ന പെൺകുട്ടിയെ കയ്യയച്ചു സഹായിച്ചു സുമനസ്സുകൾ. അവളുടെ അക്കൗണ്ടിൽ പണമെത്തിയപ്പോൾ അതിന്റെ പങ്കു ചോദിച്ച് ചിലരെത്തി. ബാക്കിയുള്ള തുക മറ്റുള്ളവരുടെ കൂടി ചികിത്സയ് സഹായമാകട്ടെ എന്നതു മാത്രമാണ് തങ്ങളുടെ താൽപര്യം എന്നവർ പറയുന്നു. സത്യം എന്താണ്? ഇതിൽ തട്ടിപ്പുകളുണ്ടോ? മനോരമ ആഴ്ചപ്പതിപ്പ് നടത്തിയ അന്വേഷണം.

അമ്മ രാധയുടെ കരൾമാറ്റശസ്ത്രക്രിയയ്ക്കായി കണ്ണീ രോടെ നാടിന്റെ സഹായം തേടിയ ഒരു പെൺകുട്ടി, വർഷ. കണ്ണൂർ തളിപ്പറമ്പു സ്വദേശിനി. അമ്മയ്ക്കു സ്വന്തം കരൾ പകുത്തു നൽകാൻ തയാറായിട്ടും ശസ്ത്രക്രിയയ്ക്കുള്ള ഭാരിച്ച തുക കണ്ടത്താൻ അവൾക്കു കഴിയാതെ വന്നതോടെയാണ് ആ മനസ്സിന്റെ വിങ്ങൽ സമൂഹ മാധ്യമത്തിലൂടെ നാടിന്റെയും വേദനയായത്. രാത്രി വൈകിയായിരുന്നു വർഷ തന്റെ സങ്കടവുമായി ഫെയ്സ്ബുക് ലൈവിലെത്തിയത്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു അവളുടെ വാക്കുകളിൽ. എന്നാൽ, ഇരുട്ടിൽ ഒറ്റയ്ക്കായിപ്പോയ വർഷയുടെ കണ്ണീരൊ പ്പാൻ നാടൊരുമിച്ചു. ഒന്നേകാൽക്കോടിയോളം രൂപ വർഷയുടെ അക്കൗണ്ടിലെത്തി. പിറ്റേന്നു തന്നെ വർഷയുടെ കരൾത്തുണ്ട് അമ്മയ്ക്കു മാറ്റിവച്ചു.

സത്യത്തിൽ കഥയ്ക്ക് ഇവിടെശുഭാന്ത്യമാകേണ്ടതാണ്. എന്നാൽ അതായിരുന്നില്ല വർഷയുടെ വിധി. ഒന്നിനു പിന്നാലെ ഒന്നായി വിവാദങ്ങൾ ആരംഭിക്കുകയായിരുന്നു. സഹായിക്കാൻ രംഗത്തെത്തിയ ജീവകാരുണ്യ പ്രവർത്തകർ വർഷയ്ക്കെതിരെ തിരിഞ്ഞു. ചികിത്സാസഹായത്തുകയുടെ അവകാശത്തർക്കമായിരുന്നു കാരണം. വർഷ വീണ്ടും ലൈവിലെത്തി വിശദീകരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സമൂഹമാധ്യമങ്ങളിലെ മുഖമുള്ളതും ഇല്ലാത്തതുമായ വെട്ടുക്കിളിക്കൂട്ടംകൂടി പറന്നെത്തി ആക്രമണവും പ്രത്യാക്രമണവും ആരംഭിച്ചതോടെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കാൻ പോലും അവസരം കിട്ടാതെ വിവാദങ്ങൾക്കു മറുപടി പറയേണ്ട ഗതികേടിലായി അമ്മയ്ക്ക കരൾ പകുത്തുകൊടുത്ത വർഷ. പൊലീസും കേസുമായി വിവാദം ഇപ്പോഴും തുടരുന്നു.

രാത്രിയും പകലും ഭീഷണി കോളുകൾ

കയ്യിൽ 10,000 രൂപയുമായാണ് ഞാനും അമ്മയും ഞങ്ങളുടെ അയൽക്കാരി സരിതയും കൂടി ചികിത്സയ്ക്ക് ജൂൺ രണ്ടാംആഴ്ച എറണാകുളത്തെ അമൃത ആശുപത്രിയിലെത്തിയത്. പ്ലാസ്മ ട്രീറ്റ്മെന്റിലൂടെയും മരുന്നിലൂടെയും രോഗം മാറുമെന്നായിരുന്നു പ്രതീക്ഷ. അപ്പോഴാണ് വെള്ളിടിപോലെ ആ വിവരം ഡോക്ടർ അറിയിച്ചത്. 3 ദിവസത്തിനുള്ളിൽ കരൾ മാറ്റി വച്ചില്ലെങ്കിൽ അമ്മയെ രക്ഷിക്കാനാവില്ല. അമ്മയ്ക്ക് കരൾ നൽകാൻ എനിക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. എന്നാൽ, ശസ്ത്രകിയാച്ചെലവ് എങ്ങനെ കണ്ടെത്തും? മുന്നിൽ ഇരുട്ടു മാത്രമായിരുന്നു. പലരോടും സഹായം തേടി. ഒപ്പമുള്ള സരിതച്ചേച്ചി

തന്റെ ആഭരണം വിട്ടു നൽകിയ പണവും ചേർത്ത് ഒരു ലക്ഷംരൂപ ആശുപത്രിയിൽ അടച്ചു. ഒരു ലക്ഷം കൂടി ഉടനെ അടയ്ക്കണമെന്നു പറഞ്ഞപ്പോഴാണു ജീവകാരുണ്യ പ്രവർത്തകൻ സാജൻ കേച്ചേരിയുടെ സഹായം തേടുന്നതും ആശുപത്രിക്കു മുന്നിൽ വച്ച് ഒരു വിഡിയോ തയാറാക്കി ഫെയ്സ്ബുക്കിൽ ചെയ്യുന്നതും. സംസ്ഥാനത്തെ മന്ത്രിയും മറ്റൊരു ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലുമുൾപ്പെടെഒട്ടേറെപ്പേർ ഷെയർ ചെയ്തു. തുടർന്നാണ് അക്കൗണ്ടിലേക്കുതുക എത്തിയത്. എന്നാൽ, അമ്മയുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള തുക കഴിച്ച് ബാക്കിയുള്ളത് മറ്റു രോഗികളെ സഹായിക്കാൻ തനിക്കു കൂടി കൈകാര്യം ചെയ്യാൻ ജോയിന്റ് അക്കൗണ്ടിലേക്കു മാറ്റണമെന്ന് സജൻ കേച്ചേരി ആവശ്യപ്പെട്ടു.

തുടർചികിത്സയ്ക്കും പണം വേണമെന്നതിനാലും സർജറി കഴിഞ്ഞു വിശ്രമത്തിലായതിനാൽ അക്കൗണ്ടിലെ പണത്തിന്റെ കൃത്യമായ വിവരം ഇല്ലാത്തതിനാലും അമ്മയുടെ ചികിത്സ കഴിയുന്നതു വരെ പണം കൈമാറാനാവില്ലെന്നു സാജനെ അറിയിച്ചു. മാത്രമല്ല, ആദ്യം വിവരമറിഞ്ഞു സഹായത്തിനെത്തിയ എന്റെ നാട്ടുകാരനായ സുഹൃത്തിനോടു കൂടി ആലോചിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഇതോടെയാണു സാജൻ ഫെയ്സ്ബുക് ലൈവിൽ വന്ന്ഞാൻ വാഗ്ദാനലംഘനം നടത്തിയെന്നതുൾപ്പെടെയുള്ളആരോപണങ്ങൾ ഉന്നയിച്ചത്. ഫിറോസ് കുന്നുംപറമ്പിലും വിളിച്ചു സംസാരിച്ചു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പലരും ഭീഷണിപ്പെടുത്താനാരംഭിച്ചതോടെ മന്ത്രി കെ.കെ. ശൈലജ ടീച്ചറെഅറിയിച്ചു. പൊലീസിനു പരാതി നൽകാൻ ടീച്ചർ നിർദേശിച്ചു. അങ്ങനെ പരാതി നൽകി.'

പണം ചോദിച്ചത്അർഹതപ്പെട്ടവർക്ക്

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 08, 2020