ഉയരങ്ങളിൽ പാറിപ്പറന്ന സ്വപ്ന
Manorama Weekly|August 01, 2020
ഉയരങ്ങളിൽ പാറിപ്പറന്ന സ്വപ്ന
ഉയരങ്ങളിൽ എത്തണമെങ്കിൽ ഉന്നതബന്ധം വേണം.

ആ ഉന്നതരെ ഊരാക്കുടുക്കിലാക്കി ഉദ്ദേശിച്ച കാര്യങ്ങൾ നേടണം. സ്വപ്ന സുരേഷിന്റെ ജീവിതത്തി ലാകെ കാണാം ഇതിന്റെ തെളിവുകൾ. ബാലരാമപുരത്തിനു സമീപം രാമപുരം സ്വദേശിയായ അച്ഛൻ സുരേഷ് അബുദാബി സുൽത്താന്റെ ചീഫ് അക്കൗണ്ടന്റായിരു ന്നു. ഭാര്യ പ്രഭ. കൊട്ടാരവളപ്പിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. സ്വപ്നയുടെയും സഹോദരങ്ങളായ ബ്രൈറ്റ് സുരേഷിന്റെയും ബ്രൗൺ സുരേഷിന്റെയും കളിക്കൂട്ടുകാർ സുൽത്താന്റെയും കുടുംബാംഗങ്ങളുടെയും മക്കൾ. ആഡംബരത്തിന്റെ നടുവിലായിരുന്നു സ്വപ്നയുടെ ബാല്യകാലം. പിന്നീട് സുരേഷ് അവിടെ 5 ഡാൻസ് ബാറുകൾ ആരംഭിച്ചു.

യുഎഇയിൽ പഠിച്ച സ്വപ്ന മാർക്കുകളിൽ താഴെയായിരുന്നു. സ്വപ്ന പത്താം ക്ലാസ് പോലും ജയിച്ചിട്ടില്ലെന്നു വെളിപ്പെടുത്തിയതു മറ്റാരുമല്ല, അമേരിക്കയിൽ താമസിക്കുന്ന മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ്. (സ്വപ്ന അബുദാബി സെന്റ് ജേസഫ്സ് സ്കൂളിലാണു പഠിച്ചിരുന്നത്. പഠനം പൂർത്തിയാകും മുൻപ് സ്കൂളിനടുത്തുള്ള ദേവാലയത്തിലെ കൊച്ചച്ചനുമൊത്ത്ഒളിച്ചോടുകയായിരുന്നു. മുംബൈയിൽനിന്നാണ് പിന്നീട് ഇവരെ കണ്ടെത്തിയത്.) സ്വത്തു തർക്കത്തിൽ സ്വപ്നയുമായി ഉടക്കി നാടുവിടുകയായിരുന്നു ഇയാൾ. നാട്ടിൽ എത്തിയാൽ കയ്യുംകാലും വെട്ടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണു സ്വപ്ന കേരളത്തിൽനിന്നു സഹോദരനെ ഓടിച്ചത്. എന്നാൽ മറ്റൊരു സഹോദരൻ ബ്രൗൺ സുരേഷ് എല്ലാറ്റിനും സ്വപ്നയ്ക്കൊപ്പമുണ്ട്. ഇം ഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, ഉറുദു, അറബി ഭാഷകൾ കൈകാര്യം ചെയ്യാൻ സ്വപ്നയ്ക്ക് മികച്ച കഴിവുണ്ട്. പരിചയപ്പെടുന്നവർക്കു വഴക്കമുള്ള ഭാഷയിൽ സ്വപ്നസംസാരിക്കും. ഒരിക്കലും മറക്കാനാവാത്ത പെരുമാറ്റം. അച്ഛനും അമ്മയും അകന്നപ്പോഴും ബിസിനസ് താഴെ വീഴാതിരിക്കാൻ സ്വപ്നയാണു ശ്രദ്ധിച്ചത്.

അന്നു സമ്പന്നനായിരുന്ന സുരേഷിന്റെ മകളെ വിവാഹം കഴിക്കാൻ സാമ്പത്തികനില മെച്ചമായ പൊന്നു (കൃഷ്ണകുമാർ) തീരുമാനിച്ചു. ആർകെവി മോട്ടോഴ്സ് ഉടമയുടെ ചെറുമകനായ പൊന്നുവിന്റെ ഭാര്യയായാണു സ്വപ്ന തലസ്ഥാനത്തു ജീവിതം ആരംഭിക്കുന്നത്. പൊന്നുവിന്റെ സുഹൃത്തുക്കളുമായി സ്വപ്ന ചങ്ങാത്തം സ്ഥാപിച്ചു. സിനിമ മുതൽ ഉല്ലാസയാത്രകൾവരെ അവർക്കൊപ്പമായിരുന്നു. സൗഹൃദത്തിനപ്പുറം മറ്റൊന്നും പൊന്നു സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ഇവർക്ക് ഒരു മകൾ ജനിച്ചു. ഇപ്പോൾ ബിരുദ വിദ്യാർഥിനി. മകൾക്ക് 3 വയസ്സായപ്പോൾ ഒരു നാൾ സ്വപ്നയെ കാണാതായി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020