ടിക് ടോക് മുത്തശ്ശിക്കു 100 വയസ്സ്
Manorama Weekly|July 25, 2020
ടിക് ടോക് മുത്തശ്ശിക്കു 100 വയസ്സ്
പ്രായമില്ലാത്ത പ്രായം

ജീൻസും ടീ ഷർട്ടും, മിഡിയും ടോപ്പും മറ്റ് മോഡേൺ വസ്ത്രങ്ങളും ധരിച്ച് നൃത്തം ചെയ്തും അഭിനയിച്ചും ടിക് ടോക്കിൽ നിറഞ്ഞു നിന്നിരുന്ന മോഡേൺ മുത്ത ശ്ശിക്ക് നൂറു വയസ്സ്. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ ജാനകി മുത്തശ്ശിയുടെ നൂറാം പിറന്നാൾ ജൂൺ ഇരുപത്തിയെട്ടിനായിരുന്നു. നാട്ടുകാരെയൊക്കെ വിളിച്ച് വിപുലമായി ആഘോഷിക്കണമെന്നായിരുന്നു കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ കാരണം മക്കളും കൊച്ചു മക്കളും ചേർന്ന ചെറി യ ചടങ്ങിൽ ഹൃദ്യമായി ആഘോഷിച്ചു.

മുത്തശ്ശി ടിക് ടോക്കിൽ എത്തിയ കഥയിങ്ങനെ:

ഏഴുമക്കളിൽ ഏറ്റവും ഇളയ മകൾ ഉഷയോടും കുടുംബത്തേടുമൊപ്പമാണ് ജാനകി മുത്തശ്ശി കഴിയുന്നത്. ഉഷയും ഭർത്താവും ജോലിക്കു പോയാൽ മുത്തശ്ശിയൊടൊപ്പം വീട്ടിൽ ഉണ്ടാവുക കൊച്ചുമകൾ ഗ്രീഷ്മയാണ്. കൊരട്ടിയിൽ ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ വിദ്യാർഥിനിയായ ഗ്രീഷ്മ ഇടുന്ന ഫാ ഷൻ വസ്ത്രങ്ങൾ കാണുമ്പോൾ, അതുപോലെയുള്ള ഡസ് തനിക്കും വേണമെന്ന് മുത്തശ്ശി പറഞ്ഞുകൊണ്ടിരുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 25, 2020