കാട്ടുവഴികളിലൂടെ ദുരന്തയാത്ര..

Manorama Weekly|July 11, 2020

കാട്ടുവഴികളിലൂടെ ദുരന്തയാത്ര..
അന്ന് യുദ്ധമുന്നണിയിലെ തവാങ്ങിൽ തങ്ങേണ്ടിവന്ന കോട്ടയം ഇല്ലിക്കൽ സ്വദേശി ക്യാപ്റ്റൻ ഏബ്രഹാമിനെ കാണാതായതായി പട്ടാളകേന്ദ്രങ്ങൾ അറിയിക്കുകയും അന്നത്തെ മനോരമയിൽ പ്രാധാന്യത്തോടെ ആ വാർത്ത വരികയും ചെയ്തിരുന്നു. ആ ദിവസങ്ങളിൽ കാട്ടിലലഞ്ഞു നടന്ന കഥ അദ്ദേഹം എഴുതിയത് ഇങ്ങനെ:

മഞ്ഞുകാലം തുടങ്ങാൻ പോകുകയായിരുന്നു. കമ്പിളിക്കുപ്പായങ്ങളും |മറ്റും വിതരണം ചെയ്യുന്നതിന്റെ തിരക്കിൽ ഇരിക്കുമ്പോളാണ് തവാങ്ങിലേക്ക് നീങ്ങിക്കോളാൻ ഉത്തരവു വന്നത്. ബിഗേഡ് ഹെഡ്ക്വാട്ടേ ഴിലുള്ളവർ രണ്ടു സംഘമായി പിരിഞ്ഞു. ഞാൻ രണ്ടാം സംഘത്തിന്റെ ഭാഗമായിരുന്നു. രണ്ടു ദിവസമെടുത്തു സേല ചുരം വരെ വന്നപ്പോൾ വാർത്ത കിട്ടി : ചൈനീസ് പട്ടാളം തവാങ്ങിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. രാത്രി ആയപ്പോഴേക്കും തവാങ്ങിൽനിന്ന് നാട്ടുകാരെ ഒഴിപ്പിക്കുന്ന നടപടി ഊർജിതമാക്കി. ആദ്യ സംഘം തിരിച്ചെത്തി ഞങ്ങൾ രണ്ടാം സംഘത്തിനൊപ്പം കൂടി. മറ്റൊരു സംഘം നുറാനങ്കിലെ പാലത്തിനു കാവൽ നിന്നു. ക്യാംപ് കമാൻഡർ ലഫ്. ജനറൽ കൗൾ അതിനിടെ വന്നു. അദ്ദേഹത്തിന്റെ വരവ് കാണേണ്ട ഒരു കാഴ്ച ആയിരുന്നു. ഞങ്ങൾ ജേഴ്സിയിൽ തണുത്തു വിറയ്ക്കുമ്പോൾ അദ്ദേഹം സ്കി സ്യൂട്ടിൽ ആണ്. ഓക്സിജൻ കുപ്പിയും സ്‌കി സ്റ്റിക്കുകളും ഒപ്പമുണ്ട്. സേല ചുരം കേന്ദ്രമാക്കി വേണം പ്രതിരോധം തീർക്കേണ്ടതെന്ന് അദ്ദേഹം നിർദേശം നൽകി.

എൻജിനീയർ ക്യാംപിനു സമീപം എയർ ഡോപ്പിങ് ഏരിയ ഉണ്ടായിരുന്ന കാര്യം കൂടി പറയണം. മഞ്ഞുകാലത്തേക്കു ഞങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും ഭക്ഷണസാമഗ്രികളും ആകാശമാർഗം അവിടെ കൊണ്ടുവന്ന് ഇട്ടിട്ടു പോകും. കൂട്ടത്തിൽ ജീവനുള്ള ആടും കാണും. താഴെ വന്നു വീഴുന്ന ആടുകൾ ചത്തു പോകും മുൻപു കൊല്ലാൻ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു.

ദലൈലാമ രക്ഷപ്പെട്ട വഴിയിലൂടെ..

3 ആഴ്ച അങ്ങനെ എൻജിനീയേഴ്സ് ക്യാംപിൽ കഴിഞ്ഞു. പിന്നെ മുന്നോട്ടു നീങ്ങി. ഇന്ത്യയ്ക്കും ടിബറ്റിനും ഇടയ്ക്കുള്ള വഴിയിൽ തങ്ങി. ദലൈലാമ ടിബറ്റിൽനിന്നു രക്ഷപെട്ടു വന്നത് ഈ വഴിയാണ്. ഞങ്ങൾ അവിടെ ക്യാംപ് ഒരുക്കി കഴിയുന്ന കാലത്ത് ഏതാനും വിദേശ പത്രപവർത്തകർ വന്നത് ഓർക്കുന്നു. ഇംഗ്ലണ്ടിൽനിന്നും അമേരിക്കയിൽനിന്നുംഉള്ളവർ. ഞങ്ങൾ അവർക്ക് അത്താഴം ഒരുക്കി. കൂടെ ബ്ലാക്ക് ലേബൽ വിസ്‌കിയും. വടക്കൻ അതിർത്തിയിലെ ഇന്ത്യൻ സൈനികർ എല്ലാ ആഡംബരങ്ങളോടും കൂടി കഴിയുകയാണെന്ന് അവരിൽ ഒരാൾ എഴുതിയതായിട്ടാണ് ഓർമ.

അങ്ങനെയിരിക്കെ പെട്ടെന്ന് സൈനികനടപടികൾ വീണ്ടും തുടങ്ങി. രാവിലെയും വൈകിട്ടും തോക്കുകൾ തീ തുപ്പി. തോക്കും മറ്റും നോക്കാനായി മേജർ മാനുവൽ ആയിടെ ഒരു ദിവസം വന്നു. പിറ്റേന്നു മടങ്ങാൻ തീരുമാനിച്ച് അദ്ദേഹം അന്നു ഞങ്ങൾക്കൊപ്പം തങ്ങി. പിറ്റേന്നു രാവിലെ ഞങ്ങളെ വിളിച്ചുണർത്തിയത് വേഗം എഴുന്നേറ്റു നടന്നു തുടങ്ങിക്കോ എന്ന മുന്നറിയിപ്പായിരുന്നു. ചൈനീസ് പട്ടാളം സ്ഥലം വളഞ്ഞിരിക്കുന്നത്രേ. അവർ സേല പ്രദേശം മുഴുവൻ പിടിക്കും മുൻപ് അവിടം വിടണം. ഇട്ടിരുന്ന വസ്ത്രത്തിൽ ഞങ്ങൾ സ്ഥലം വിട്ടു. ഞാൻ എന്റെ പാർക കോട്ട് എടുക്കാൻ പക്ഷേ മറന്നില്ല.

ഞങ്ങൾക്കുനേരെ വെടിവയ്പ്

റോഡിൽ നാട്ടുകാർ പരിഭ്രാന്തരായി കൂട്ടം കൂടിയിട്ടുണ്ട്. പാലംഅടുത്തപ്പോൾ ഞങ്ങൾക്കു നേരെ വെടിവയ്ക്ക തുടങ്ങി. കുറെ പേർക്ക് പരുക്കു പറ്റി. അപ്പോഴേക്കും ഫോർത്ത് ഗഡ്വാൾ റൈഫിൾസ് എത്തി പ്രത്യാക്രമണം തുടങ്ങി. ചൈനീസ് പട ഷെല്ലി ആരംഭിച്ചു. പാറക്കൂട്ടത്തിന്റെ മറവിൽ അഭയം തേടിയ ഞങ്ങളുടെ അടുത്ത് ഒരു ഷെൽ വന്നു വീണു. ഒരു ചീള് എന്റെ കാലിൽ തുളച്ചു കയറി രക്തമൊഴുകാൻ തുടങ്ങി. അവിടെത്തന്നെ നിൽക്കുകയല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു. ഇരുട്ടും വീണു തുടങ്ങി. ടിബറ്റിൽനിന്ന് ഇന്ത്യയിലേക്കുള്ള പഴയ പാതയാണു മുന്നിൽ. ഷെല്ലിങ് അൽപം ഒന്നു ശമിച്ചപ്പോൾ കുറെ പേർ ആ നീളൻ പാലം കടക്കാൻ ശ്രമം തുടങ്ങി. ഞാനും അവരുടെ പിന്നാലെ നടന്ന് നദിയുടെ അക്കരെ എത്തി. അവിടെ ചെങ്കുത്തായ മല. ഞാൻ പകുതി വരെ കയറിപ്പറ്റി. പിന്നെ നീങ്ങാൻ കഴിഞ്ഞില്ല. വെളുക്കും വരെ അവിടെ തങ്ങി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

July 11, 2020