മനേക്ഷാ രക്ഷിച്ച മലയാളി പോരാളി

Manorama Weekly|July 11, 2020

മനേക്ഷാ രക്ഷിച്ച മലയാളി പോരാളി
ചൈനീസ് സൈന്യം ഥലം വളഞ്ഞതായി നിർദേശം കിട്ടിയതു പെട്ടെന്നാണ്. ഏതെങ്കിലും വഴിക്കു പുറത്തു കടക്കുന്ന തിനെക്കുറിച്ച് ആലോചിക്കും മുൻപേ ഷെല്ലിങ് തുടങ്ങി. റോഡിനും പുഴയ്ക്കുമിടയിൽ ഒരു പാറക്കെട്ട് കണ്ടത്തി മറഞ്ഞിരുന്നു. പക്ഷേ, തൊട്ടടുത്തു വന്നുപൊട്ടിയ ഒരു ഷെല്ലിന്റെ ചീള് തെറിച്ച് ഏബ്രഹാമിന്റെ കാലിൽ കയറി.

യുദ്ധം എന്നു കേൾക്കുമ്പോൾ തൃശൂർ ഇരിങ്ങാലക്കുട ഓടമ്പിള്ളിലെയ്നിൽ മൂക്കഞ്ചേരിൽ വീട്ടിൽ ലീല ഏബ്രഹാമിന്റെ ഓർമകൾ 58 വർഷം പിന്നിലേക്കു പോകും. ഇന്ത്യ- ചൈന യുദ്ധത്തിനിടെ കാണാതായ ഭർത്താവ് കെ.ഐ.ഏബ്രഹാമിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ എന്നു പോലും അറിയാതെ നീറിക്കഴിഞ്ഞ 21 ദിവസം.!! മരിച്ചതായി മനസ്സിനെ പഠിപ്പിച്ചോളാൻ അച്ഛൻ പറഞ്ഞപ്പോഴും ലീലയ്ക്ക കരയാൻ കഴിഞ്ഞില്ല. കാരണം, വയറ്റിൽ ആറു മാസമായ കുരുന്നിന്റെ ജീവനു തന്റെ മാത്രം കരുതലല്ലേയുള്ളൂ.

അനുശോചിക്കാനെത്തുന്നവരെ വീട്ടുകാർ പടിക്കൽനിന്നു മടക്കി അയയ്ക്കുന്നതു നോക്കിനിന്നു, ലീല. മൂന്നാഴ്ചയ്ക്കു ശേഷം പടി കടന്നെത്തിയത് മറ്റൊരു വാർത്തയാണ്- കാണാതായ ക്യാപ്റ്റൻ ഏബ്രഹാം സൈനിക ക്യാംപിൽ തിരിച്ചെത്തിയിരിക്കുന്നു. അന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹം 2004ലാണു മരണത്തിനു കീഴടങ്ങിയത്. 91 വയസ്സുള്ള ലീല ഇരിങ്ങാലക്കുടയിലെ വീട്ടിലുണ്ട്; 1962ലെ ആ തണുപ്പുള്ള ഡിസംബർ ഇന്നും ബാക്കി വയ്ക്കുന്ന വിറയലുമായി.

മടക്കയാത്ര, 1962ലേക്ക്, ചൈന അതിർത്തിയിലെ നുറനാങ്ങിലേക്ക്..

ആയുധസാമഗ്രികൾ യുദ്ധമുഖത്തെത്തിക്കുന്ന ആർമി ഓർഡനൻസ് കോറിലായിരുന്നു കോട്ടയം സ്വദേശി കെ.ഐ. ഏബ്രഹാമിന് അന്നു ജോലി. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം. ഗർഭിണിയായ ഭാര്യ ലീലയെ നാട്ടിലേക്കുവിട്ട് ഒറ്റയ്ക്കു കഴിയവെയാണു യുദ്ധം ആരംഭിക്കുന്നത്.

അരുണാചൽ പ്രദേശിൽ തവാങ് ജില്ലയിലെ നുറനാങ്ങിനടുത്ത് ഇന്ത്യ-ടിബറ്റ് അതിർത്തിയിലുള്ള സേലാ പാസിലാണു താവളം. നദിയിലേക്കു നീളുന്ന രണ്ടു മലനിരകളാണ് സേലാ പാസിന്റെ പ്രത്യേകത.അവിടെ ഹെലികോപ്റ്ററിൽനിന്നു താഴേക്കിടുന്ന ഭക്ഷണവും വസ്ത്രങ്ങളും കിടക്കയും മറ്റും ശേഖരിക്കേണ്ടതും വിതരണം ചെയ്യേണ്ടതും ഏബ്രഹാമിന്റെ ജോലിയായിരുന്നു ആ ദിവസം.

ചൈനീസ് സൈന്യം സ്ഥലം വളഞ്ഞതായി നിർദേശം കിട്ടിയതു പെട്ടെന്നാണ്. ഏതെങ്കിലും വഴിക്കു പുറത്തു കടക്കുന്നതിനെക്കുറിച്ച് ആലോചിക്കും മുൻപേ ഷെല്ലിങ് തുടങ്ങി. എവിടെയെങ്കിലും മറഞ്ഞിരിക്കാനായി സൈനികർക്കുള്ള നിർദേശം. അവിടെ പക്ഷേ മറഞ്ഞിരിക്കാൻ പാകത്തിൽ ഒന്നുമുണ്ടായിരുന്നില്ല. റോഡിനും പുഴയ്ക്കുമിടയിൽ ഒരു പാറക്കെട്ട് കണ്ടെത്തി മറഞ്ഞിരുന്നു. പക്ഷേ, തൊട്ടടുത്തു വന്നു പൊട്ടിയ ഒരു ഷെല്ലിന്റെ ചീള് തെറിച്ച് ഏബ്രഹാമിന്റെ കാലിൽ കയറി. മുറിവിൽ മരുന്നു പുരട്ടാനോ ഒന്നനങ്ങാൻ പോലുമോ പറ്റാതെ അവിടത്തന്നെയിരുന്നു.

ആ നാളുകളിൽ ഇരിങ്ങാലക്കുടയിൽ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

July 11, 2020