ആസാദിലെ പൊറോട്ടയും മുട്ടയും ഓഫർ ചെയ്തുകിട്ടിയ സമ്മാനം!

Manorama Weekly|June 06, 2020

 ആസാദിലെ പൊറോട്ടയും മുട്ടയും ഓഫർ ചെയ്തുകിട്ടിയ സമ്മാനം!
ആസാദിലെ പൊറോട്ടയും മുട്ടയും ഓഫർ ചെയ്തുകിട്ടിയ സമ്മാനം!

അന്നു ഞാൻ ആറാം ക്ലാസിലായിരുന്നു. തിരുവനന്തപു

രം മോഡൽ സ്കൂളിൽ. അന്നു മോഡൽ സ്കൂളിലെ

ഏറ്റവും വലിയ അഭിനയപ്രതിഭ ആരാണെന്നു ചോ

ദിച്ചാൽ ഒരുത്തരമേ കിട്ടൂ - സുധീർ കുമാർ. അതായത്, മണിയൻ പിള്ള രാജു. സ്കൂളിൽ നാടകത്തിനും മോണോആക്ടിനും സ്ഥിരമായി സമ്മാനം കിട്ടിയിരുന്നത് ഈ സുധീർ കുമാറിനാണ്. മോഡൽ സ്കൂളിന്റെ ഒരു രോമാഞ്ചം എന്നു പറയാം. അദ്ദേഹം പത്താം തരം കഴിഞ്ഞ് ഒരു പാരലൽ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ശേഷമാ

ണ് ഞങ്ങൾ ആറാം ക്ലാസുകാരായ ഏഴെട്ടു ഡൂക്ലി പിള്ളർക്ക് നാടകക്കമ്പത്തിന്റെ തുടക്കം.

-യൂത്ത്ഫെസ്റ്റിവലിന്റെ ഒരു നാടകം വേണം. പക്ഷേ, ആരു പഠിപ്പിക്കും? എന്റെ ചേട്ടൻ പ്യാരിലാലും രാജുവും സഹപാഠികൾ ആയിരുന്നെന്ന കാര്യം പെട്ടെന്നാണ് ഓർമ വന്നത്. ഒരു പരിചയമുണ്ടായാൽ അതു നല്ലതല്ലേ? ഞങ്ങൾ നേരെ രാജുവിനെ ചെന്നു കണ്ടു. അന്ന് ഇഷ്ടൻ ഭയങ്കര പുള്ളിയാണ്. സീനിയർ. കോളജ് കുമാരൻ. പീക്കിരി പിള്ളരായ ഞങ്ങളെ ആദ്യമൊന്നു വിരട്ടി. പിന്നെ

വീട്ടിൽ വരാമെങ്കിൽ നാടകം പഠിപ്പിക്കാം എന്നായി. ഞങ്ങൾക്കു സ്വർഗം കിട്ടിയ വാശി. നേരെ രാജുവിന്റെ തൈക്കാട്ടുള്ള വീട്ടിലേക്ക്. വേളൂർ കൃഷ്ണൻ കുട്ടിയുടെ കംപ്യൂട്ടർ ബോയ് എന്ന നാടകമാണ് രാജു ഞങ്ങൾക്കായി തിരഞ്ഞെടുത്തത്. തൊണ്ണൂറു വയസ്സുള്ള ഒരു പടുകിഴവന്റെ റോളായിരുന്നു എനിക്ക്. ഫലം വന്നപ്പോൾ ബെസ്റ്റ് ആക്ടർ സ്ഥാനം എനിക്ക്. പത്താം ക്ലാസിലെ ചേട്ടൻമാരൊക്കെ രോഷാകുലരായി. അവർ ഇളകി മറിഞ്ഞതു കണ്ടപ്പോൾ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

June 06, 2020