പ്രിയരേ, നിങ്ങൾ ചങ്കാണ്, ചങ്കിടിപ്പാണ്

Manorama Weekly|May 30, 2020

പ്രിയരേ, നിങ്ങൾ ചങ്കാണ്, ചങ്കിടിപ്പാണ്
കേരളത്തിന്റെ ചങ്കാണ് പ്രവാസികൾ, പ്രവാസിപ്പണക്കിലുക്കം കേരളത്തിന്റെ ചങ്കിടിപ്പും.

കാൽക്കോടിയോളം വരുന്ന മലയാളി പ്രവാസികൾ പ്രതിവർഷം നാട്ടിലേക്ക് അയയ്ക്കുന്നത് ഏതാണ്ട് 88,000 കോടി രൂപയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നത് അവരുടെ അധ്വാനവും കൂടിയാണ്. പ്രവാസികളുടെ മടക്കം കേരളത്തിന് 13,000 കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും മൂന്നുലക്ഷം കുടുംബങ്ങളെ അത് നേരിട്ട് ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. അതു കൊണ്ട് പ്രവാസ ലോകത്തെ ഒരോ ചലനങ്ങളും മറ്റേതു സംസ്ഥാനത്തെക്കാളും കേരളം അറിയും. ഗൾഫ് നാടുകളിലെ വിവരങ്ങൾക്ക് കേരളം, പ്രത്യേകിച്ച് മലബാർ പ്രദേശം, എപ്പോഴും കാതോർക്കുന്നു. മലപ്പുറത്തെ രണ്ടിലൊരു വീട് പ്രവാസിയുടേതാണ്. ദുബായിലെ നായിഫ് പ്രദേശത്തെ ഏതെങ്കിലും ചരടിൽ പിടിച്ചു വലിച്ചാൽ അതിന്റെ അങ്ങേത്തല കാസർകോട്ടാകും എന്നെഴുതിയാൽ അതിശയോക്തി കഴിച്ചാലും സംഗതി സത്യമാണ്! കോവിഡ് പ്രവാസ ലോകത്തെ വിറപ്പിക്കുമ്പോൾ വിറങ്ങലിക്കുന്നത് കേരളവും കൂടിയാകുന്നത് അതുകൊണ്ടാണ്.

ഒടുക്കം, ആശ്വാസം

ഏതായാലും കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് ആശ്വാസ വാർത്തയായി. മെയ് 7 മുതൽ രാജ്യാന്തര ഒഴിപ്പിക്കൽ വിമാന സർവീസുകൾ കേന്ദ്രസർക്കാർ ആരംഭിച്ചു കഴിഞ്ഞു. അനിശ്ചിതത്വത്തിന്റെ നൂൽപ്പാലത്തിലായിരുന്ന പ്രവാസികൾക്ക് പിടിവള്ളിയായി അത്. കോവിഡ് ഭീതിക്കും നാട്ടിലേക്കു വരാനാകുമോ എന്ന ആശങ്കയ്ക്കും ഇടയിൽ ശരിക്കും തീ തിന്നു കഴിയുകയായിരുന്നു പ്രവാസികൾ. ഈ ആധികൾ താങ്ങാനാകാതെ പ്രവാസലോകത്ത് ആത്മഹത്യ ചെയ്യുന്ന മലയാളികളുടെ നിരക്ക് വർധിച്ച സാഹചര്യവുമുണ്ടായിരുന്നു.

ആശങ്ക തിരയടിച്ച കടൽ

മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം ഞെട്ടിയതു പ്രവാസികളാണ്. അകന്നിരിക്കാം,അകത്തിരിക്കാം, സുരക്ഷിതരായിരിക്കാം' എന്നൊക്കെ ലോകംഏറ്റുപാടുമ്പോഴും എത്രനാൾ അകത്തിരിക്കും എന്നതായിരുന്നു ആ ആശങ്ക. കേരളത്തിൽ അകത്തിരിക്കുന്നതു പോലെയല്ല വിദേശത്തെ സ്ഥിതി. ജോലിയില്ല, വരുമാനമില്ല, ഭക്ഷണം പോലെഅവശ്യവസ്തുക്കളുടെ കാര്യത്തിൽ ഉറപ്പില്ല, കേരളം പോലെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ തണലില്ല. അതിനിടെ ചുറ്റിലും പടരുന്ന കോവിഡ്. ശക്തമായ കോവിഡ് പ്രതിരോധം തീർത്ത് കേരളം സുരക്ഷാതീരമായി ഒരോ പ്രവാസിയെയും മോഹിപ്പിച്ചുകൊണ്ടിരുന്നു. രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകിയത്, പ്രവാസികൾക്കും കേരളത്തിനുമിടയിൽ ആശങ്കയുടെ ഏഴല്ല, ഏഴായിരം കടലുകളാണ് തീർത്തത്. പസഫിക് സമുദ്രത്തെക്കാൾ വലുപ്പം തോന്നി അറബിക്കടലിന്.

പുലിവാൽ ചുറ്റിയ ചില വരവുകൾ

ഇതിനിടെ നാട്ടിലേക്കു വന്ന ചില പ്രവാസികൾ നടത്തിയ ചില യാത്രകളും പുലിവാലായി. ദുബായിൽനിന്ന് കാസർകോട്ടു വന്ന പ്രവാസിക്കു കോവിഡ് കണ്ടെത്തിയത് യുഎഇയിലും പശ്നമായി. നായിഫ് പ്രദേശം മുഴുവൻ ഭീതിയിലായി. ദുബായിൽ വരുന്നവർ, മറ്റെവിടേക്കെങ്കിലും പോകേണ്ടവർ എല്ലാം എത്തി തമ്പടിക്കുന്ന നായിഫ് ഒരു വൻ കച്ചവട കേന്ദ്രമാണ്. ദുബായ് ക്രീക്കിന്റെ കരയിൽ അൽറാസ് പ്രദേശത്തുള്ള ഈ കച്ചവട കേന്ദ്രത്തിൽ യുഎഇയിലുള്ള 200 രാജ്യക്കാരുടെ പൂർണമായ പരിച്ഛേദം തന്നെ കാണാം. ഇവരെല്ലാം ഇടകലർന്നു ജീവിക്കുന്ന നായിഫ് കാസർകോട്ടെ വാർത്ത കേട്ട് അക്ഷരാർഥത്തിൽ ഞെട്ടി. ആയിരങ്ങളെ ക്വാറന്റീനിലും ഐസലേഷനിലുമാക്കി. പ്രദേശം ലോക്ഡൗൺ ചെയ്തു. ആ ഇരുണ്ട നാളുകൾക്ക് വിട പറഞ്ഞ് നായിഫ് വീണ്ടും കഴിഞ്ഞ ദിവസം സാധാരണ ജീവിതത്തിലേക്കു തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്. ആശുപത്രിവാസം കഴിഞ്ഞു വന്നവരെ പുതിയാപ്ലയെ എതിരേൽക്കുന്നതു പോലെയാണ് എതിരേറ്റു കൊണ്ടുപോകുന്നത്!

യൂറോപ്പല്ല ഗൾഫ്

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 30, 2020