മഞ്ജു നീ യുവതാരങ്ങൾക്കൊപ്പം

Manorama Weekly|March 28, 2020

മഞ്ജു നീ യുവതാരങ്ങൾക്കൊപ്പം
തുടക്കകാലത്ത് തന്നെ മികച്ച വേഷങ്ങളൊക്കെയും സൂപ്പർതാരങ്ങൾക്കൊപ്പമായിരുന്നു. മമ്മൂട്ടി ഒഴികെയുള്ള എല്ലാവരുടെയും നായികമാരായി. ശക്തമായ കഥാപാത്രങ്ങളിലൂടെ അംഗീകാരങ്ങളും സ്വന്തമാക്കി.

സിനിമയിലേക്കുള്ള രണ്ടാം വരവിൽ മഞ്ജു വാരിയർ എന്ന പേരിനൊപ്പം ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണവും. അതോടെയാ ണ് മഞ്ജുവിനെ കേന്ദ്രീകരിച്ച് കൂടുതൽ സിനിമകൾ വരാൻ തുടങ്ങിയത്. ഇതിനിടയിൽ ഒടിയൻ, ലൂസിഫർ എന്നിവപോലെ സൂപ്പർസ്റ്റാർ ചിത്രങ്ങളിലും മഞ്ജു സാന്നിധ്യമറിയിച്ചു. ഇനി ചെറിയൊരു വഴിമാറി നടത്തം. പുതിയ സിനിമകൾ യുവതാരങ്ങൾക്കൊപ്പമാണ്. ആദ്യം സണ്ണി വെയിൻ ചിത്രത്തിൽ. ചതുർമുഖം എന്ന് പേരിട്ട സിനിമ രഞ്ജിത്ത് കമല ശങ്കർ, സലിൽ വി എന്നിവരാണ് സംവിധാനം ചെയ്യുന്നത്. പിന്നെ വരുന്നത് നിവിൻപോളി ചിത്രം പടവെട്ട്. സിനിമ നിർമിക്കുന്നത് സണ്ണിവെയിൻ ആണെന്ന പ്രത്യേകതയുമുണ്ട്. ലിജു കൃഷ്ണയാണ് സംവിധായകൻ. മുമ്പ് നിരവധി സിനിമകളിൽ ഒപ്പം അഭിനയിച്ചിട്ടുള്ള ബിജു മേനോൻ നായകനാകുന്നലളിതം സുന്ദരം ആണ് മറ്റൊരു ചിത്രം. ഈ പുതുമകൾക്കിടയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ആദ്യ ചിത്രം ദ് പീസ് പ്രദർശനത്തിനത്തും.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March 28, 2020