ഗണിതം മധുരം
ഗണിതം മധുരം
പാഠഭാഗങ്ങളിൽ വിശദമാക്കുന്ന നാൽപതോളം ഗണിതാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇരുപത്തിയൊൻപത് ചോദ്യങ്ങളാണ് പത്താംക്ലാസ് കണക്കുപരീക്ഷ.

മാർക്കിനു പകരം സ്കോറുകളാണ്. ആദ്യത്തെ നാലു ചോദ്യങ്ങളിൽനിന്നു രണ്ടണ്ണത്തിന് ഉത്തരമെഴുതണം, ഓരോന്നിനും രണ്ടു സ്കോർ വീതം. വളരെ എളുപ്പമുള്ള, പാഠഭാഗത്തെ അടിസ്ഥാനാശയം ഉപയോഗി ച്ചുള്ള ചോദ്യങ്ങളായിരിക്കും ഇവ. സൂചകസംഖ്യകൾ അടയാളപ്പെടുത്തുക, ഏതാനും സംഖ്യാവിവരങ്ങൾ തന്നിട്ട് മധ്യമം കാണുക, വൃത്തത്തിൽനിന്നും തൊടുവരകളിൽനിന്നുമുള്ള കോൺബന്ധങ്ങൾ, സമാന്തരശ്രേണിയുടെ ആദ്യപദവും പൊതുവ്യത്യാസവും ബീജഗണിതരൂപവുമൊക്കെ ചേർന്ന ലളിതമായ പ്രശ്നങ്ങൾ എന്നിവ ഇവിടെ ചോദിക്കുന്നു.

അഞ്ചാമത്തെ ചോദ്യം മുതൽ പതിനൊന്നാമത്തെ ചോദ്യംവരെയുള്ളവയിൽനിന്ന് അഞ്ചെണ്ണത്തിന് ഉത്തരമെഴുതണം. ഓരോന്നിനും മൂന്നു സ്കോർ വീതമാണ് . ഇതിൽ ഒരു ജ്യാമിതീയ നിർമിതി ഉണ്ടായിരിക്കും. വൃത്തത്തിന്റെ കേന്ദ്രത്തിൽനിന്നും നിശ്ചിത അകലെയുള്ള ബിന്ദുവിൽനിന്നും തോടുവരകൾ വരയ്ക്കക എന്നത് മൂന്നു സ്കോറിന്റെ നിർമിതിയാണ്. 12 സെന്റിമീറ്റർ നീളമുള്ള ഒരു വര വരയ്ക്കുന്നതും 12 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുള്ള സമചതുരം വരയ്ക്കുന്നതും ഈ ഭാഗത്ത് പ്രതീക്ഷിക്കാവുന്ന നിർമിതികളാണ്. ഓരോ ചോദ്യത്തിനും മൂന്ന് ഉപചോദ്യങ്ങൾ പ്രതീക്ഷിക്കാം. ആദ്യത്തെ ഉപചോദ്യം എല്ലാവർക്കും ഉത്തരമെഴുതാൻ പറ്റുന്ന വിധത്തിലുള്ളതാകും. മറ്റ് രണ്ട് ഉപചോദ്യങ്ങളിലേക്ക് കടക്കുമ്പോൾ ചില വിശകലനങ്ങൾ ആവശ്യമായി വരും .

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March 21, 2020