Switch to previous version of Magzter
പേരിലാണല്ലാം
പേരിലാണല്ലാം
സ്വന്തം പേരൊന്നു മാറ്റാന്‍ തീരുമാനിച്ചപ്പോൾ കവിയൂര്‍ പൊന്നമ്മ എന്നതിനുപകരം പൊന്‍കുന്നം പൊന്നമ്മ എന്നായിപ്പോയിരുന്നെങ്കിലോ?

പൊന്‍കുന്നം വര്‍ക്കി എന്നതിനുപകരം എടത്വ വര്‍ക്കി എന്നായിപ്പോയിരുന്നെങ്കിലോ?

പൊന്നമ്മ ജനിച്ചത്‌ കവിയൂരിലാണെന്നേയുള്ളു. ഒരു വയസ്സുള്ളപ്പോള്‍ അച്ഛനമ്മമാരോടൊത്ത്‌ പൊന്‍കുന്നത്തു താമസമാരംഭിച്ചതാണ്‌. പിന്നെ കുറെ വര്‍ഷം പൊന്‍കുന്നത്തായിരുന്നു.

അരങ്ങേറ്റം ജന്മനാടായ കവിയുരില്‍വച്ചാകട്ടെ എന്നു തീരുമാനിച്ചു. ഉദ്ഘാടനം ചെയ്തത് പ്രസിദ്ധ സംഗീതജ്ഞ ഡോ. കവിയൂര്‍ രേവമ്മ. നടന്‍ ജയറാമിന്റെ ഭാര്യ കവിയൂര്‍ക്കാരിയായ പാര്‍വതിയുടെ മുത്തച്ഛനായിരുന്നു അധ്യക്ഷന്‍, സ്ഥലത്തെ പ്രവര്‍ത്തിയാരായിരുന്ന അദ്ദേഹം പറഞ്ഞു: ഈ പെണ്‍കുട്ടി അതിപ്രശസ്തയായ സംഗീതജ്ഞയാവട്ടെ, കവിയൂര്‍ രേവമ്മയെപ്പോലെ നമ്മുടെ നാടിന്‌ അഭിമാനമാവട്ടെ, ഈ പെണ്‍കുട്ടി കവിയൂര്‍ പൊന്നമ്മ എന്ന്‌ അറിയപ്പെടട്ടെ...

അങ്ങനെയാണ്‌ കവിയൂര്‍ പൊന്നമ്മ എന്ന പേര്‍ ഉറച്ചത്‌.

പൊന്നമ്മയെപ്പോലെ താമസിക്കുന്ന സ്ഥലത്തിന്റെ പേരല്ല, ജനിച്ച നാടിന്റെ പേരാണ്‌ സ്വന്തം പേരിനോടു ചേര്‍ക്കേണ്ടതെങ്കില്‍ വര്‍ക്കിസാറിന്റെ പേ‍ര് വര്‍ക്കി എടത്വ എന്നാകുമായിരുന്നു.

ഒരു പാട്ട്‌, പേരിന്റെ ഭാഗമായ ഒരു പാട്ടുകാരനുണ്ട്‌. പൊന്‍കുന്നം വര്‍ക്കിയുടെ കേരള തിയറ്റേഴ്‌സിന്റെ “സ്വര്‍ഗം നാണിക്കുന്നു” എന്ന നാടകത്തിനുവേണ്ടി വയലാര്‍ രചിച്ച്‌ എല്‍.പി.ആര്‍ വര്‍മ സംഗീതം നല്‍കിയ

“പറന്നു പറന്നു പറന്നു ചെല്ലാന്‍

പറ്റാത്ത കാടുകളില്‍

കൂടൊന്നുകൂട്ടി ഞാനൊരു

പുമരക്കൊമ്പില്‍ '

Continue Reading with Magzter GOLD

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

December 28, 2019