Switch to previous version of Magzter
ഓർമകളിലെ ക്രിസ്മസ് രാവുകൾ
ഓർമകളിലെ ക്രിസ്മസ് രാവുകൾ
മഴവിൽ മനോരമയിലെ മിടുക്കിക്കുട്ടിയാണ്‌ റിബ മോണിക്ക ജോണ്‍. മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ്‌ റണ്ണര്‍ അപ്‌ ആയതോടെയാണ്‌ റിബ ശ്രദ്ധിക്കപ്പെട്ടത്‌.

പിന്നിട്‌ “ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. വിജയ്‌ ചിത്രമായ ബിഗിലില്‍ നായികയായതോടെ തമിഴിലും കന്നഡയിലും ശ്രദ്ധേയയായ റിബയുടെ ഏറ്റവും പുതിയ സിനിമയായ ഫൊറന്‍സിക്കിന്റെ ഷൂട്ടിങ്‌ പാലക്കാട്ട് പുരോഗമിക്കുകയാണ്‌. എല്ലാ ക്രിസ്മസ്‌ രാവുകളും റിബയ്ക്ക്‌ പ്രിയപ്പെട്ടതാണ്‌. ഈ ക്രിസ്മസ്‌ ഏറെ പ്രിയപ്പെട്ടതാണ്‌. കാരണം,സിനിമയില്‍ വന്നതിനുശേഷം ഏറെ സന്തോഷം പകരുന്ന വിജയത്തിളക്കമുള്ള ക്രിസ്മസ്‌. റിബയുമായുള്ള സംഭാഷണത്തില്‍നിന്ന്‌ :

ടെലിവിഷനിലെ മിടുക്കി സിനിമയിലും മിടുക്കി. വരാന്‍ പോകുന്നത്‌ പ്രതീക്ഷയുണര്‍ത്തുന്ന സിനിമകള്‍ ആണല്ലോ?

ടോവിനോ നായകനാകുന്ന ഫൊറന്‍സിക്‌ ആണ്‌ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌. തിരക്കഥാ കൃത്തുക്കളായ അഖി ല്‍ പോളും അനസ്‌ ഖാനും ചേര്‍ന്നു സംവിധാനം ചെയ്യുന്ന സിനി മയാണ്‌. ഒരു കുറ്റകൃത്യം എങ്ങനെ ഫൊറന്‍സിക്‌ തെളിവുകള്‍ ഉപയോഗിച്ചു കണ്ടെത്തും എന്നതാണ്‌ ആ സിനിമ കാണിക്കുന്നത്‌. ത്രില്ലർ സിനിമയാണ്‌. അതില്‍ ടോവിനോയുടെ സഹായിയായ ഫൊറന്‍സിക്‌ ഇന്റേണ്‍ ആണ്‌ എന്റെ കഥാപാത്രം.

ഇതേ സമയം തന്നെ തമിഴിലും ഷൂട്ടിങ്ങുണ്ട്, അല്ലേ?

അതെ. എഫ്‌ഐആര്‍ എന്ന തമിഴ്‌ സിനിമയുടെ ഷൂട്ടിങ്ങും ഇതോടൊപ്പമുണ്ട്‌. വിഷ്ണു വിശാല്‍ ആണ്‌ നായകന്‍. അതും ക്രൈം ത്രില്ലര്‍ ആണ്‌.

മിടുക്കിയില്‍ പങ്കെടുക്കുമ്പോള്‍ ഇതൊക്കെ പ്രതീക്ഷിച്ചിരുന്നോ?

Continue Reading with Magzter GOLD

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

December 28, 2019