കാന്താരി ഒരു ചെറിയ മുളകല്ല.....
Kerala Kaumudi Weekly|September 28, 2020
കാന്താരി ഒരു ചെറിയ മുളകല്ല.....
എരിവിനപ്പുറമുള്ള ചെറു മുളകിന്റെ വിശേഷങ്ങൾ
ശരണ്യ ഭുവനേന്ദ്രൻ

കാന്താരി ചെടിയില്ലാത്ത ഒരു വീടുപോലും പണ്ടുണ്ടായിരുന്നില്ല. നമ്മുടെ തൊടികളിലും അടുക്കളപ്പുറത്തും അത്ര സുലഭമായിരുന്നു ഇവ. വലിയ പരിചരണമൊന്നും നൽകിയില്ലെങ്കിലും ഇഷ്ടംപോലെ ഫലം തരുന്ന ചെടിയാണ് കാന്താരി. ഉടച്ച കാന്താരി മുളകും പുഴുങ്ങിയ കപ്പയും കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. മലയാളി തഴഞ്ഞ കാന്താരിക്ക് ഇന്ന് വൻ ഡിമാൻഡ് ആണ്. ഒരു കിലോ കാന്താരി മുളകിന് ആയിരത്തിനു മുകളിൽ വില വന്നതു ഞെട്ടലോടെയാണ് നാം കേട്ടത്.

കാന്താരി പല നിറങ്ങളിൽ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂട്ടതൽ. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അൽപ്പം കുറവുമാണ്. കറികളിൽ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറുണ്ട് നമ്മുടെ കറികളിലും അച്ചാറുകളിലും അവിഭാജ്യ ഘടകമായ കാന്താരി മുളകിന്റെ ജന്മദേശം അമേരിക്കൻ നാടുകളിലാണ് കാന്താരി മുളകു പോലെ കാന്താരി ഇലയും ഉത്തരേന്ത്യയിലും ഒപ്പം പല രാജ്യങ്ങളിലും ഒരു ഇലക്കറിയായി ഉപയോഗിക്കുന്നു. ഭക്ഷണത്തിൽ എരിവ് കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും ഉത്തമമായ കാന്താരി മുളകിന്റെ ആരോഗ്യ രഹസ്യങ്ങൾ പലതാണ്. നിരോക്സീകാരികൾ ധാരാളമുള്ള മുളക്, ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും അർബുദം തടയുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ വരാതെ തടയുന്ന കാന്താരി മുളക്ഹൃദയം ആരോഗ്യമേകുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക വഴി അതിറോസീറോസിസ് ഉണ്ടാകാനുള്ള സാദ്ധ്യത കുറയുന്നു. രക്തം കട്ടപിടിക്കുന്നതിനെ തടയുകവഴി ഹൃദയാഘാതവും പക്ഷാഘാതവും തടയാനും പച്ചമുളകിനും കാന്താരിക്കും കഴിയും. ഏതുകാലാവസ്ഥയിലും കാന്താരി നന്നായി വളരും. വെയിലോ മഴയോ പ്രശ്നമല്ല. കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവരും. ഒരു ചെടിക്ക് നാലുതൊട്ട് ആറ് വർഷം വരെ ആയുസുണ്ടാകും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 28, 2020