നടത്തം മാനസികശേഷികളുടെ മാന്ത്രികത്താക്കോൽ
Dhanam|September 30, 2020
നടത്തം മാനസികശേഷികളുടെ മാന്ത്രികത്താക്കോൽ
ക്രിയാത്മകത വളർത്താനും ആരോഗ്യം നിലനിർത്താനും നടത്തം ശീലമാക്കാം

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും പ്രഗൽഭ രാജ്യതന്ത്രജ്ഞനുമായിരുന്ന തോമസ് ജഫേഴ്സൺ പറയുമായിരുന്നു: 'എല്ലാ വ്യായാമങ്ങളിലും വെച്ച് നടപ്പാണ് ഏറ്റവും ഉത്തമം.' കുട്ടികൾക്കും യുവാക്കൾക്കും വൃദ്ധർക്കും ഒരുപോലെ ചെയ്യാവുന്ന ഈ വ്യായാമം ഹൃദയാരോഗ്യം നിലനിർത്തുന്നതിനും ശാരീരികശേഷികൾ വർധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് എന്നത് പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

എന്നാൽ, ആധുനികപഠനങ്ങൾ മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തൽ നടത്തിയിരിക്കുന്നു. മസ്തിഷ്കപോഷണത്തിനും മാനസികാരോഗ്യത്തിനും നടത്തം അതിപ്രധാനമാണ്. മസ്തിഷ്ക ശേഷികൾ വർധിപ്പിക്കുന്നതിനുള്ള ഒറ്റമൂലിയാണ് നടത്തം. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മനഃശാ പാഫസർ റോബർട്ട് തായറും സംഘവും നടത്തിയ പഠനത്തിൽ നടത്തം പെട്ടെന്നുതന്നെ അൽഭുതകരമായ മാനസികമാറ്റങ്ങൾക്കു വഴിതെളിക്കുമെന്നു കണ്ടെത്തി. 12 പുരുഷന്മാരും 25 സ്ത്രീകളും ഉൾപ്പെടെ 37 പേരിലാണ് ആദ്യം പാനം നടത്തിയത്. രാവിലെ ഉണരുമ്പോൾ മുതൽ രാത്രി കിടക്കാൻ പോകുന്നതുവരെ ഓരോരുത്തരും എത സ്റ്റെപ്പുകൾ നടന്നു എന്നറിയുന്നതിനായി ഓരോരുത്തരിലും ഓരോ 'പെഡോമീറ്റർ' ഘടിപ്പിച്ചു. ദിനാന്ത്യത്തിൽ റേറ്റിംഗ് സ്കെയിലുകളോടുകൂടിയ ചോദ്യാവലികൾ നൽകി അവരുടെ മാനസികഭാവങ്ങൾ വിലയിരുത്തി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 30, 2020