നാലു ഫ്രണ്ട്സും ഒരു ബസും..
Fast Track|October 01, 2020
നാലു ഫ്രണ്ട്സും ഒരു ബസും..
COFFEE BREAK
വിനോദ് നായർ

വെട്ടുക്കിളികൾ അതായിരുന്നു ആ സംഘത്തിന്റെ പേര്. നാട്ടിലെ നാലു പയ്യന്മാർ. രാജേഷ്, ശ്രീജേഷ്, ജോജോ, നിമിഷ്. നാലുപേരും ചങ്ക് ഫ്രണ്ട്സ്. പിഎസി ടെസ്റ്റുകളിൽ ഭാഗ്യം പരീക്ഷിക്കലും ജീവിതം ആഘോഷിക്കലുമായിരുന്നു നാലുപേരുടെയും ഹോബി.

ഇന്ത്യയുടെ ആറാമത്തെ ഇലക്ഷൻ കമ്മിഷണറുടെ പ്രായം, പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിൽ, സിറാജ് ഉദ്ദൗളയുടെ ഇനിഷ്യൽ തുടങ്ങി കാര്യങ്ങൾ കോപ്പിയടിച്ച് എഴുതുമ്പോൾ സംഭവിച്ച നിസ്സാരമായ തെറ്റു മൂലം പല തവണ എഴുതിയിട്ടും പിഎസി കനിഞ്ഞില്ല.

ഒടുവിൽ രാജേഷിന് പൊലീസിൽ ജോലി കിട്ടി. ശ്രീജേഷ് പ്രൈവറ്റ് ബസിൽ കണ്ടക്ടറായി. ജോജോ ഗൾഫിലാണ്. നിമിഷ് എവിടെയാണെന്ന് ഒരു അറിവുമില്ല. തിരക്കുള്ള പ്രൈവറ്റ് ബസുകൾ തിരഞ്ഞുപിടിച്ച് യാത്ര ചെയ്യലായിരുന്നു ചെറുപ്പത്തിൽ ഈ വെട്ടുക്കിളികളുടെ ഹോബി. സീറ്റ് വേണ്ട, നിന്നേ യാത്ര ചെയ്യു..

അക്കാലത്ത് എല്ലാ പ്രൈവറ്റ് ബസുകളിലും മുഴുവൻ സമയവും ഉറക്കെ പാട്ടു വയ്ക്കുമായിരുന്നു. പെൺകുട്ടികളുടെ അംഗഭംഗി വിവരിക്കുന്ന പാട്ടുകളാണ് പൊതുവേ ചെറുപ്പക്കാരായ ബസ് ഡ്രൈവർമാർ സിലക്ട് ചെയ്തിരുന്നത്.

ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ...

പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു..

ശ്യാമമേഘമേ.. നീ.. യദുകുല പ്രമ ദൂതുമായി വാ.. സരിഗമ..

മീനുക്കുട്ടീ.. ഐ ലവ് യു സുധീ..തുടങ്ങിയ പാട്ടുകൾ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 01, 2020