Value for money!
Fast Track|September 01, 2020
Value for money!
എഎംടി ഗിയർബോക്സമായി ട്രൈബർ
നോബിൾ എം. മാത്യു

ആദ്യത്തെ ബഹളമൊക്കെയേ കാണൂ... ഇല്ലെങ്കിൽ കണ്ടോ?

ട്രൈബർ ലോഞ്ച് ചെയ്ത സമയത്ത് ഷോറൂമിലെ തിരക്കു കണ്ട് ഇങ്ങനെ പറഞ്ഞവരായിരുന്നു കൂടുതലും. പക്ഷേ, കണക്കു കൂട്ടലുകൾ തെറ്റിച്ച് റെനോയുടെ പ്രതീക്ഷ നിറവേറ്റി ട്രൈബർ കുതിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ട്രൈബർ നിരത്തിലെത്തിയത്. കണക്കു പ്രകാരം ഒരു മാസം ശരാശരി 250 ട്രൈബർ മോഡലുകൾ കേരളത്തിൽ വിൽക്കുന്നുണ്ട്. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എംപിവി യുടെ ലുക്കും സൗകര്യവും ഫീച്ചേഴ്സസും നൽകുന്നു എന്നതായിരുന്നു ട്രൈബറിന്റെ ഹൈലൈറ്റ്. പുതിയ പ്ലാറ്റ്ഫോമും ക്വിഡിലുള്ള എൻജിൻ പരിഷ്കരിച്ചിറക്കിയതും സ്വീകാര്യത കൂട്ടി. ഇപ്പോഴിതാ ഡ്രൈവിങ് കൂടുതൽ അനായാസമാക്കി എഎംടി ട്രാൻസ്മിഷനും. ടെസ്റ്റ് ഡ്രൈവിലേക്ക്..

മാന്വൽ മോഡലിന്റെ ഉയർന്ന മൂന്നു മോഡലിലാണ് എഎംടി ഗിയർ ബോക്സ് നൽകിയിരിക്കുന്നത്. ആർഎക്സ്എൽ, ആർഎ കി, ആർഎക്സൈഡ്. മാന്വൽ മോഡലുമായി താരതമ്യം ചെയ്താൽ ഫീച്ചറുകളിൽ യാതൊരു മാറ്റവുമില്ല. വിലയിൽ മാത്രമാണ് വർധന.

ടോപ് എൻഡ് മോഡലായ ആർഎക്സൈഡ് ആണ് ഡ്രൈവ് ചെയ്യുന്നത്. നാല് എയർബാഗ്, റിവേഴ്സ് ക്യാമറ, റിവേഴ്സ് പാർക്കിങ് സെൻസർ, 8 ഇഞ്ച് ടച്ച് സ്ക്രീൻ മ്യൂസിക് സിം എന്നിവയൊക്കെയുണ്ട് ഇതിൽ.

ഡ്രൈവ്

മാന്വൽ മോഡലിലുള്ള 999 സിസി 3 സിലിണ്ടർ എൻജിൻ തന്നെയാണ്. കൂടിയ കരുത്ത് 72 പിഎസ്, ടോർക്ക് 96 എൻഎം. വലിയ വണ്ടിക്ക് ഈ ചെറിയ എൻജിൻ പറ്റുമോ എന്നു ചോദിക്കുന്നവരോടു പറയട്ടെ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020