"ലേഡീസ് ഒൺലി ട്രിപ് With ആനവണ്ടി
Fast Track|September 01, 2020
"ലേഡീസ് ഒൺലി ട്രിപ് With ആനവണ്ടി
ഓർമവച്ച നാൾ മുതൽ കേട്ടു തുടങ്ങിയ "അരുത്'കൾ പൊട്ടിച്ചെറിഞ്ഞ്.. ഇഷ്ടം പോലെ എങ്ങോട്ടെങ്കിലും കുറെ ദൂരം കാറ്റും മഴയുംകൊണ്ടു നടക്കാനും, ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് കൊതിതീരുവോളം യാത്ര ചെയ്യാനും, കോടമഞ്ഞിറങ്ങുന്ന മലഞ്ചരുവിൽ ചെന്നിരുന്ന് മനസ്സുനിറയെ ഉദയാസ്തമയങ്ങൾ കാണാനും, പുഴയിൽ കാലിട്ടിരുന്ന് മീനുകളോട് വർത്തമാനം പറയാനും, പെണ്ണുങ്ങളോളം മോഹിക്കുന്നവരുണ്ടായിരിക്കുമോ.
ആർജെ മഞ്ജുഷ മനോഹരൻ കൊച്ചി

"നാടോടി' എന്ന ട്രാവൽ ഗ്രൂപ്പിനെ ക്കുറിച്ച് ചിന്തിക്കുമ്പോൾ സ്ത്രീകൾക്കായി യാത്രകൾ സംഘടിപ്പിക്കണം എന്നതായിരുന്നു ഞങ്ങളുടെ ഒരു വലിയ സ്വപ്നം.

നാടോടിയുടെ രണ്ടാമത്ത യാത്രയാണ് ആനവണ്ടിയിൽ മലക്കപ്പാറയിലേക്ക്. 2019 ഡിസംബർ 29 ന് രാവിലെ ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്നു സ്ത്രീകളും കുട്ടികളുമടക്കം 55 പേരുമായി AT 369, KL 15 A 2266 കൊണ്ടാടി വണ്ടി ഏകദേശം 8.30 ഓടെ മലക്കപ്പാറ ലക്ഷ്യമാക്കി യാത്ര തുടങ്ങി. കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ രഞ്ജിത്തും കണ്ടക്ടർ സുധീഷുമായിരുന്നു ആന വണ്ടിയുടെ ക്യാബിൻ ക്രൂ. യാത്രക്കാരിൽ 71 വയസ്സുകാരിയായ രാജ് ടീച്ചർ മുതൽ 3 വയസ്സുകാരിയായ ശങ്കരി മോൾക്കു വരെ ഒരേ മനസ്സ്. ഒരേ ഊർജം. മറ്റെന്തുവേണം യാത്ര മനോഹരമാവാൻ

ആതിരപ്പിള്ളി മനോഹരി

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020