ക്ലച്ചില്ല! ഗിയറുണ്ട്
Fast Track|September 01, 2020
ക്ലച്ചില്ല! ഗിയറുണ്ട്
ക്ലച്ചില്ലാത്ത എന്നാൽ മാന്വലായി ഗിയർ ഷിഫ്റ്റ് ചെയ്യാവുന്ന പുതിയ ട്രാൻസ്മിഷനുമായി വെന്യൂ ഐഎംടി
നോബിൾ എം. മാത്യു

ക്ലച്ചെവിടെ? ഗിയറെവിടെ? ഗിയർ അമർത്തുമ്പോഴാണോ ക്ലച്ചിടേണ്ടത്? എന്നു വെപ്രാളപ്പെട്ടവരെ ആശ്വസിപ്പിച്ച് ഡ്രൈവിങ് കൂളാക്കിയത് ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളാണ്.

സിവിടി, ഡിസിടി, ഡിഎസ്ജി, ടോർക്ക് കൺവെർട്ടബിൾ, എഎംടി എന്നിങ്ങനെ ഓട്ടമാറ്റിക്കുകൾ പല രൂപത്തിൽ വന്നപ്പോഴും മാന്വൽ ട്രാൻസ്മിഷൻ പ്രേമികൾ അവയെ അത്രയ്ക്കങ്ങു ഉൾക്കൊള്ളാൻ തയാറായില്ല. ഗിയർ മാറി ഓടിക്കുന്നതിന്റെ സുഖം ഇവയ്ക്കില്ല എന്നതു തന്നെയായിരുന്നു പരാതി. എന്നാൽ അത്തരക്കാരെയും തൃപ്തിപ്പെടുത്തുന്ന പുതിയ ട്രാൻസ്മിഷൻ സംവിധാനവുമായാണ് ഹ്യൂണ്ടായ് വെന്യൂ എത്തിയിരിക്കുന്നത്. ആ സംഗതിയാണ് ഐഎംടി ട്രാൻസ്മിഷൻ.

കിയയുടെ കോംപാക്ട് എസ്യുവി സോണറ്റിലാണ് ഈ ട്രാൻസ്മിഷന്റെ കാര്യം വിപണിയിൽ ആദ്യം കേൾക്കുന്നത്. എന്നാൽ സോണറ്റ് വരുന്നതിനു മുൻപേ വെന്യൂവിലൂടെ ഹ്യൂണ്ടായ് ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് ടെസ്റ്റ് ഡ്രൈവിലേക്ക്.

കൺഫ്യൂഷനാകുമോ?

ക്ലച്ചില്ല. പക്ഷേ ഗിയറുണ്ട്. അതും മാന്വൽ മാറുന്നതുപോലെ ഷിഫ്റ്റ് ചെയ്യുകയും വേണം. സത്യത്തിൽ ഇതൊരു മെനക്കേടു പിടിച്ച പണി യല്ലേ? ഗിയർ മാറാൻ മറന്നാൽ എൻജിൻ ഇടിച്ചു നിൽക്കുമോ? കയറ്റത്തിൽ പിന്നോട്ട് ഉരുളില്ലേ? ഇങ്ങനെ ഒരുപാടു സംശയങ്ങളുമായാണ് ഡ്രൈവിങ് സീറ്റിലേക്കു കയറിയത്.

നോ ടെൻഷൻ

സിറ്റി ഡ്രൈവിൽ ക്ലച്ച് ചവിട്ടി ബുദ്ധിമുട്ടുന്നവർക്കും കയറ്റത്തിൽ ക്ലച്ച് താങ്ങി നിർത്താനുമൊക്കെ പാടുപെടുന്നവർക്കും വലിയൊരാശ്വാസമാണ് ഐഎംടി ട്രാൻസ്മിഷൻ.

ഡ്രൈവിങ് സിംപിളാണ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020