പ്രണയത്തിന്റെ പീഠഭൂമിയിൽ
Fast Track|September 01, 2020
പ്രണയത്തിന്റെ പീഠഭൂമിയിൽ
അട്ടപ്പാടിയുടെ അതിമനോഹര വഴികളിലൂടെ ഗ്രാൻഡ് ഐ10 നിയോസ്
പ്രവീൺ എളായി

മല്ലീശ്വരന്റെ പ്രണയഭൂമിയാണ് | അട്ടപ്പാടി. പശ്ചിമഘട്ടത്തിന്റെ കൈക്കുമ്പിളിലുള്ള പീഠഭൂമി. നീലഗിരിമലകളുടെ താഴ്വാരത്തിൽ, കിഴക്കോട്ടൊഴുകുന്ന ഭവാനിപ്പുഴ യുടെ ലാളനയേറ്റു കിടക്കുന്ന ഈ കുന്നിൻമുകളിലെത്തുമ്പോൾ ഓരോ സഞ്ചാരിയും. കൂടുതുറന്നുപറക്കുന്ന കിളിയെപ്പോലെയാകും.

സഞ്ചാരികളുടെ പുതുപറുദീസയിലേക്ക് നിയോസിൽ ഒരു യാത്ര.

അട്ടപ്പാടിയിലേക്കോ..?

അട്ടപ്പാടിയിലേക്കോ? അവിടെയെന്താ ഉള്ളത് എന്നായിരുന്നു ആദ്യകാലത്തെ ചോദ്യം. എന്നാൽ ഇന്നോ? അട്ടപ്പാടിയിലേക്കാണോ.. എന്നെയും കൂട്ടുമോ എന്നായിട്ടുണ്ട്. യഥാർഥത്തിൽ ഒരു അയ്യപ്പൻ നായർ ജീവിച്ചിരുന്ന അട്ടപ്പാടിയെ സച്ചി എന്ന അനശ്വര സംവിധായകൻ 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ ലോകത്തിനു മുന്നിലുമെത്തിച്ചു. തങ്ങൾ തന്നെ നാടിന്റെ ഭംഗി കണ്ടമ്പരന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്.

മഴക്കാടു കണ്ടു തുടക്കം

മണ്ണാർക്കാടുനിന്ന് അട്ടപ്പാടി ചുരം കയറുമ്പോൾ മലകൾക്കു മുകളിൽ കോട കൂടു കൂട്ടുന്നുണ്ടായിരുന്നു. ഹ്യൂണ്ടായ് ഗ്രാൻഡ് ഐടെൻ നിയോസിന്റെ ടർബോ എൻജിൻ ഒട്ടും കിതയ്ക്കാതെയാണ് ആ ചുരം കയറിയത്. നിയോസിന്റെ പച്ചനിറത്തെക്കാൾ കട്ടപ്പച്ചയായ കാടുകളുള്ള മുക്കാലിയാണ് ആദ്യപോയിന്റ്. അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ ലോകപ്രശ മായ സൈലന്റ് വാലി ദേശീയോ ദ്യാനം. പടിഞ്ഞാറേ അട്ടപ്പാടിയുടെ പരിധിയിലാണ് മഴക്കാടുകൾ. പിന്നെ യുള്ളത് മൊട്ടക്കുന്നുകൾ നിറഞ്ഞ ഭാഗങ്ങൾ. റോഡിങ്ങനെ ആ ചെറു കുന്നുകൾക്ക് അരഞ്ഞാണം കെട്ടിയതുപോലെ കിടപ്പുണ്ട്. നിയോസിനെ ഞങ്ങൾ കൂടു തുറന്നുവിട്ടു.

റബർ മുതൽ കാരറ്റ് വരെ

തട്ടുതട്ടായി കിടക്കുന്ന കൃഷിയിടങ്ങളിൽ ചെറുധാന്യങ്ങളാണു കൂടുതൽ. അതിൽ അട്ടപ്പാടിയുടെ തനത് ഇനങ്ങൾ ഏറെ. റബർ മുതൽ ശീതകാല വിളകളായ കാരറ്റ് വരെ ഇവിടെയുണ്ട്. അത്രയും വൈവിധ്യമുണ്ട് പ്രകൃതിക്ക് എന്നർഥം. കൂടുതലും ജൈവപച്ചക്കറികളാണ്.

ഊണു കഴിക്കാൻ ഒരു ചെറു കടയിലാണു കയറിയത്. കടയുടമ ഷൈജു സ്നേഹം വിളമ്പിത്തന്ന കറികളിലെ പച്ചക്കറികൾ എല്ലാം തന്റെ വീട്ടിൽ വിളഞ്ഞതാണെന്നു സാക്ഷ്യപ്പെടുത്തി.

മല്ലീശ്വരന്റെ നാട്

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020