കഥയും കവിതയും പഴയ വിദ്യാലയമുറ്റത്ത്

Bashaposhini|March 2020

 കഥയും കവിതയും പഴയ വിദ്യാലയമുറ്റത്ത്
അക്കിത്തം അച്യുതൻ നമ്പൂതിരി കുമരനല്ലൂർ ഹൈസ്കൂളിൽ വിദ്യാർഥിയായിരുന്നത് 1942 ൽ ആണ്. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എം.ടി. വാസുദേവൻ നായരും അവിടെ പഠി ക്കാനെത്തി. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം ഒരു വി ദ്യാലയത്തിൽ നിന്നാവുന്നത് അപൂർവം. 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യത്താണ് ജ്ഞാനപീഠം കിട്ടിയ രണ്ടുപേർക്ക് ഒരു കൊച്ചുഗ്രാമത്തിലെ വിദ്യാലയം ജന്മം നൽകിയത്.

ക്വിറ്റ് ഇന്ത്യ സമരത്തെ തുടർന്ന് ഗാന്ധിജി അറസ്റ്റിലായ 1942 ൽ കുമരനല്ലൂർ ഹൈസ്കൂൾ ക്ലാസ് റജിസ്റ്ററിലെ നാലാം നമ്പരുകാരനായ അച്യുതൻ എന്ന വിദ്യാർഥി പ്രതിഷേധസൂചകമായി കുപ്പായത്തിൽ കറുത്ത തുണി കുത്തിയാണ് ക്ലാസിലെത്തിയത്. ഇതു കണ്ട് അധ്യാപകൻ വിദ്യാർഥിയോട് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞു. അച്യുതൻ എഴുന്നേൽക്കുക മാത്രമല്ല, ക്ലാസ് ബഹിഷ്കരിച്ചു പുറത്തേക്കിറങ്ങുകയും ചെയ്തു. സമാനമനസ്കരായ ഒരുപാടു വിദ്യാർഥികൾ അദ്ദേഹത്തെ അനുഗമിച്ചു. അവർ ഘോഷയാത്രയായി നീങ്ങി പ്രതിഷേധയോഗം നടത്തി.

ഇതേ സ്കൂളിലെ 1944-'45 അധ്യയ നവർഷത്തെ മൂന്നാം ഫോറം ക്ലാസ് റജിസ്ട്രറിൽ മുപ്പത്തിരണ്ടാം നമ്പരുകാരനായി "വാസുദേവൻ എം.ടി.' എന്ന പേരു കാണാം. പഠനകാലത്ത് അച്യുതൻ പ്രക്ഷോഭകാരിയായി മാറിയപ്പോൾ പു സ്തകവായനയിലൂടെ എഴുത്തിന്റെ ലോകത്തിലേക്കു കടക്കാൻ തയാറെടുക്കുകയായിരുന്നു വാസുദേവൻ. വായ നയ്ക്കുള്ള പുസ്തകങ്ങൾ വാസുദേവനു ലഭിച്ചതാകട്ടെ അച്യുതൻ നമ്പൂതിരിയുടെ അക്കിത്തത്തു മനയിലെ പ ത്തായപ്പുരയിൽ നിന്നും.

ഏഴര പതിറ്റാണ്ടുകൾക്കു ശേഷം അച്യുതനും വാസുദേവനും കുമരനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെത്തിയത് വിദ്യാർഥികളായല്ല; വിശിഷ്ടാതിഥികളായാണ്. മഹത്വമേറിയപ്പോൾ പേരുകൾക്കു നീളം കുറഞ്ഞു.

ഒരാൾ "അക്കിത്തം'.

മനയുടെ പേരു കേൾക്കുമ്പോഴേ മഹാകവിയല്ലേ എന്ന് ആരും മറുമൊഴി നൽകുന്ന വളർച്ച.

മറ്റേയാൾ "എം ടി' എന്ന രണ്ടക്ഷരം കൊണ്ടു ലോകമെങ്ങുമുള്ള വായനക്കാർ തിരിച്ചറിയുന്ന കഥയെഴുത്തിന്റെ പെരുന്തച്ചൻ.

വലിയൊരു സമാനത കൈവന്നതാണ് ഈ പ്രതിഭകളുടെ സമാഗമത്തിനു കാരണം. ഇരുവർക്കും അലങ്കാരമായി ലഭിച്ചിരിക്കുന്നത് ഒരേ പൊൻതൂവൽ. ഇന്ത്യയിൽ എഴുത്തുകാർക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ ജ്ഞാനപീഠം.

ഇളമുറക്കാരനായ എംടിക്ക് ഇതു കാൽ നൂറ്റാണ്ടു മുമ്പു തന്നെ ലഭിച്ചെങ്കിൽ ജ്യേഷ്ഠസഹോദരതുല്യനായ കവിക്കു പുരസ്കാരം ലഭിച്ചത് ഇക്കഴിഞ്ഞ വർഷമാണ്. ഈ പുരസ്കാരലബ്ധി കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ചതാകട്ടെ കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും. രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച വിദ്യാലയം ഇന്ത്യയിൽ മറ്റൊരിടത്തുമില്ല.

പ്രിൻസൻ, ഹാർവഡ് തുടങ്ങിയ സർവകലാശാലകളിൽ ഒട്ടേറെയുണ്ടങ്കിലും ഒരേ സർവകലാശാലയിൽനിന്നു സാഹിത്യ നൊബേൽ നേടിയവർ അധികമുണ്ടാവില്ല. പാരിസ് സർവകലാശാലയിൽ പഠിച്ച റൊമൈൻ റോളണ്ടിന് 1915 ൽ നൊബേൽ ലഭിച്ച ശേഷം ഇതേ സ്ഥാപനത്തിലെ മറ്റൊരു പൂർവ വിദ്യാർഥിക്ക് ഈ ബഹുമതി ലഭിക്കുന്നത് 1964 ൽ ആണ്; മഹാനായ ഴാങ് പോൾ സാർത്രിന്. അദ്ദേഹം പുരസ്കാരം നിരസിക്കുകയും ചെയ്തു.

ലോകചരിത്രത്തിലെ സമാനതകൾ അന്വേഷിക്കുമ്പോൾ എന്തുകൊണ്ടും അഭിമാനിക്കാൻ വകയുണ്ട് കുമരനല്ലൂർ ഹൈസ്ക്കൂളിന്. 1884 ൽ "കേരള വിദ്യാശാല' എന്ന പേരിൽ ആരംഭിച്ച ഈ പള്ളിക്കൂടം ഹൈസ്കൂളായി ഉയർത്തപ്പെട്ടത് 1929 ജൂലൈ രണ്ടിനാണ്. ഇപ്പോൾ ഹയർ സെക്കൻഡറി ക്ലാസുകളുമുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് തിങ്കളാഴ്ച വൈകിട്ട് നാലരമണിയോടെ അക്കിത്തവും എംടിയും മാതൃവിദ്യാല യത്തിൽ പ്രവേശിച്ചപ്പോൾ പൂർവവി ദ്യാർഥികളുടെ നേതൃത്വത്തിൽ പഞ്ചവാദ്യം മുഴങ്ങി. ആരാധകർ എഴുന്നേറ്റു. നിന്നു കൈകൂപ്പി. അവശത മൂലം ചക്രക്കസേരയിലാണ് മഹാകവി വന്നത്. എംടിക്കുമുണ്ടായിരുന്നു നടക്കാൻ പ്രയാസം. പക്ഷേ ശാരീരികമായ അവശതകളെ മറികടക്കുന്ന സർഗാത്മകതയുടെ കരുത്തും കാന്തിയും അവരിൽ നിന്നു സദസ്സിലേക്കു പ്രസരിച്ചു. പ്രായാധിക്യം പ്രതിഭകളെ തളർത്തുന്നില്ലെന്നതിന്റെ പ്രഖ്യാപനമായി ഇരുവരും വേദിയിൽ തൊട്ടടുത്തിരുന്നു. മാതൃവിദ്യാലയമുറ്റത്ത് മഹദ്സാന്നിധ്യമായി മലയാള കവിതയുടെയും കഥയുടെയും തലയെടുപ്പ്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March 2020