ന്യൂസ് പേപ്പർ ബോയ് എന്ന സാഹസം

Bashaposhini|February 01, 2020

ന്യൂസ് പേപ്പർ ബോയ് എന്ന സാഹസം
ന്യൂസ് പേപ്പർ ബോയ് എന്ന സിനിമ 1955 ൽ നിർമിച്ച് അതേ വർഷം റിലീസ് ചെയ്യുമ്പോൾ സംവിധായകനായ പി.രാമദാസിന് പതിനെട്ടു വയസ്സായിരുന്നു. അതിന്റെ റിയലിസ്തുശൈലി മലയാള സിനിമയിൽ ഒരു തുടക്കമായിരുന്നു.

ഏതാനും വർഷങ്ങൾക്കു മുൻപ് ആജീവനസേവനത്തിനുള്ള ജെ.സി. ഡാനിയൽ അവാർഡ് പി. രാമദാസിനു നൽകാൻ തീരുമാനിച്ച വാർത്ത ഒരു പത്രത്തിൽ അച്ചടിച്ചുവന്നത്, "കൗമാരത്തിലെ സാഹസത്തിനു വാർധക്യത്തിൽ പാരിതോഷികം' എന്ന ഉപശീർഷകത്തോടെയാണ്. പത്രക്കാരെ പഴിച്ചുകൂടാ. കാരണം മലയാളസിനിമയിലെ ഏറ്റവും വലിയ സാഹസികൻ പതിനെട്ടുകാരനായ രാമദാസ് തന്നെയായിരുന്നു. അക്കൊല്ലത്തെ ജെ.സി. ഡാനിയൽ അവാർഡ് കമ്മിറ്റിയിൽ അംഗമായിരുന്ന എനിക്ക് അത്തരം ധീരമായ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ടെന്നു പറയട്ടെ.

ചരിത്രരേഖകളിൽ കാണുന്നത് ന്യൂസ് പേപ്പർ ബോയ് 1955 ൽ നിർമിച്ചുവ ന്നാണ്. അതേ വർഷം തന്നെ റിലീസ് ചെയ്തുവെന്നും. പടത്തെപ്പറ്റി നിരൂപകർക്കിടയിൽ നല്ല അഭിപ്രായമാണുണ്ടായത്. ഏതാണ്ട് എല്ലാ പത്രമാസികകളും പ്രശംസാവചനങ്ങൾ എഴുതി. പക്ഷേ, പടം ബോക്സോഫീസിൽ പരാജയപ്പെട്ടതായും ഒപ്പം വാർത്തകൾ ഉണ്ടായിരുന്നു. എല്ലാറ്റിനും പുറമേ വിദ്യാർഥികൾ നിർമിച്ച ആദ്യ സിനിമ. ഇതൊക്കെ കാരണമാവണം, ന്യൂസ്പേപ്പർ ബോയ് ഒന്നു കാണണമെന്ന് വിദ്യാർഥിയായ എനിക്കു സ്വാഭാവികമായ ആഗ്രഹം തോന്നി.

അങ്ങനെയിരിക്കെ, 1957ൽ, അവധിക്കാലത്തായിരിക്കണം, തിരുവനന്തപുരത്തു പോകാൻ ഇടയായപ്പോൾ, പഴയ ന്യൂ തിയറ്ററിൽ പടം ഓടുന്നുണ്ടെന്നറിഞ്ഞു. ന്യൂസ്പേപ്പർ ബോയിയുടെ പരസ്യപോസറുകളും പ്രത്യേകതയുള്ളതായിരുന്നു. ദിനപത്രത്തിലെ വാർത്തകൾക്കു കുറുകെ വീതിയുള്ള ബ്രഷ് ഉപയോഗിച്ച് ന്യൂപേപ്പർ ബോയ് എന്നു കറുത്ത മഷിയിൽ എഴുതിയിരുന്നതു പുതുമയായി. മാറ്റിനി ഷോയാണ് കണ്ടത്. പുതുമകൾ ഒട്ടേറെയുണ്ടായിരുന്നു; കഥയിലും കഥപറച്ചിലിലും. ആദ്യത്തെ കാഴ്ചയിൽത്തന്നെ മനസ്സിൽ ത ങ്ങിയ ഒട്ടേറെ രംഗങ്ങളും ദൃശ്യങ്ങളും ഈ സിനിമയിലുണ്ടായിരുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 01, 2020