ശിഖണ്ഡി

Bashaposhini|February 01, 2020

ശിഖണ്ഡി
പ്രവേശകം നിസ്സഹായതയുടെയും നിരപരാധിത്വത്തിന്റെയും ദുഃഖബിന്ദുവാണ് ഇതിഹാസ ത്തിലെ ശിഖണ്ഡി. ദുപദ രാജാവിന്റെ മകളായ ശിഖണ്ഡിനിയാണ് പിന്നീട് യക്ഷ നിൽനിന്നു പുരുഷത്വം സ്വീകരിച്ചു ശിഖണ്ഡിയായത്. മക്കളില്ലാത്ത ദുപദന് കാ ലങ്ങൾക്കുശേഷം ജനിച്ച പെൺകുട്ടിയെ ആൺകുട്ടിയായി വളർത്താനായിരുന്നു മോഹം.

ശിഖണ്ഡിനി എന്ന പെൺകുട്ടി അവളറിയാതെ ആൺകുട്ടിയായി. - പഠനം, വിവാഹം-വിവാഹം ഒരു ചതിയായിരുന്നു. ശിഖണ്ഡിനിയെ പുരുഷനാ ണെന്നു വിശ്വസിപ്പിച്ച് ദ്രുപദൻ ഹിരണ്യവർമന്റെ പുത്രിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ആദ്യരാത്രിയിൽ സത്യം തിരിച്ചറിഞ്ഞ ഭാര്യ വിവരം അച്ഛനെ അറി യിച്ചു. കുപിതനായ ഹിരണ്യവർമൻ പട കൂട്ടി പ്രതികാരത്തിനു പുറപ്പെട്ടു. താൻ മൂലം രാജ്യം യുദ്ധത്തെ നേരിടുന്നു എന്ന ദുഃഖത്താൽ വ്യഥിതമായ മനസ്സോടെ ശിഖണ്ഡിനി ആത്മഹത്യയ്ക്കായി കൊടുംകാട്ടിൽ അഭയം തേടി. യക്ഷൻ രക്ഷക നായി വരുന്നത് ഈ കാട്ടിൽ വച്ചാണ്. ഇതൊരു പരാവർത്തനത്തിന്റെയുംകൂടി കഥയാണ്. ഇനിയും മനുഷ്യമനസ്സുകൾക്കു പിടി കിട്ടാത്ത സങ്കീർണമായ ജീവിത ജനിതക രഹസ്യങ്ങളുടെ കഥ. വേദിയിൽ ശിഖണ്ഡിനിയായും ശിഖണ്ഡിയായും ഭാവപ്പകർച്ചകൾ നടത്തുന്നത് ഒരാൾ...ഒരങ്കം.. ഒരൊറ്റ കഥാപാത്രം... | പ്രവേശകം നിസ്സഹായതയുടെയും നിരപരാധിത്വത്തിന്റെയും ദുഃഖബിന്ദുവാണ് ഇതിഹാസ ത്തിലെ ശിഖണ്ഡി. ദുപദ രാജാവിന്റെ മകളായ ശിഖണ്ഡിനിയാണ് പിന്നീട് യക്ഷ നിൽനിന്നു പുരുഷത്വം സ്വീകരിച്ചു ശിഖണ്ഡിയായത്. മക്കളില്ലാത്ത ദുപദന് കാ ലങ്ങൾക്കുശേഷം ജനിച്ച പെൺകുട്ടിയെ ആൺകുട്ടിയായി വളർത്താനായിരുന്നു മോഹം. ശിഖണ്ഡിനി എന്ന പെൺകുട്ടി അവളറിയാതെ ആൺകുട്ടിയായി. - പഠനം, വിവാഹം-വിവാഹം ഒരു ചതിയായിരുന്നു. ശിഖണ്ഡിനിയെ പുരുഷനാ ണെന്നു വിശ്വസിപ്പിച്ച് ദ്രുപദൻ ഹിരണ്യവർമന്റെ പുത്രിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ആദ്യരാത്രിയിൽ സത്യം തിരിച്ചറിഞ്ഞ ഭാര്യ വിവരം അച്ഛനെ അറി യിച്ചു. കുപിതനായ ഹിരണ്യവർമൻ പട കൂട്ടി പ്രതികാരത്തിനു പുറപ്പെട്ടു. താൻ മൂലം രാജ്യം യുദ്ധത്തെ നേരിടുന്നു എന്ന ദുഃഖത്താൽ വ്യഥിതമായ മനസ്സോടെ ശിഖണ്ഡിനി ആത്മഹത്യയ്ക്കായി കൊടുംകാട്ടിൽ അഭയം തേടി. യക്ഷൻ രക്ഷക നായി വരുന്നത് ഈ കാട്ടിൽ വച്ചാണ്. ഇതൊരു പരാവർത്തനത്തിന്റെയുംകൂടി കഥയാണ്. ഇനിയും മനുഷ്യമനസ്സുകൾക്കു പിടി കിട്ടാത്ത സങ്കീർണമായ ജീവിത ജനിതക രഹസ്യങ്ങളുടെ കഥ. വേദിയിൽ ശിഖണ്ഡിനിയായും ശിഖണ്ഡിയായും ഭാവപ്പകർച്ചകൾ നടത്തുന്നത് ഒരാൾ...ഒരങ്കം.. ഒരൊറ്റ കഥാപാത്രം...

തിരശ്ശീല ഉയരും മുൻപ് സൂത്രധാരന്റേതെന്ന മട്ടിൽ മുഴങ്ങുന്ന ശബ്ദം:

വിവരണം: അനന്തരം കാലങ്ങളുടെ ഭെരവനായ പരമേശ്വരൻ ഇപ്രകാരം അരുൾ ചെയ്തു: "ഭദ്രേ. എന്റെ വാക്ക് ഒരിക്കലും പാഴാവി ല്ല.. ഞാൻ പറഞ്ഞതു സത്യമായ് ഭവിക്കും. പോരിൽ നീ ഭീഷ്മനെ വധിക്കും, ദേഹാന്തരത്തെ പ്രാപിച്ചാലും ദുപദാന്വയത്തിൽ ജനിക്കുന്ന നീ മഹാരഥനായിത്തീരും... ശീഘ്രസ്ത്രതനായും ചിത്രയോധിയായും ബഹുസമ്മതനായും തീരും. നിനക്കു പുരുഷത്വം ലഭിക്കും.'

ഇതുകേട്ടു തൃപ്തയായി മഹാദേവനെ വന്ദിച്ചു കാശീ രാജപുത്രിയായ അംബ യമുനാതടത്തിൽ ഒരുക്കിയ പ്രതികാരത്തിന്റെ കനലുകൾ എരിയുന്ന ചുടലയിൽ ചാടി ആത്മഹത്യ ചെയ്തു.

മുഴങ്ങുന്ന ചെണ്ടയുടെ രൗദ്രമായ താളം. അത് ഉച്ചസ്ഥായിയിലേക്ക്. പിന്നെ പതുക്കെ താഴുന്നു. നിശ്ശബ്ദത. ഒരു ഉപനിഷത്ത് ശ്ലോകത്തോടെ തിരശ്ശീല ഉയരാൻ ആരംഭിക്കുന്നു.

ശ്ലോകം: ഓം സഹനാ മവധു

സഹനൗ ഭുനക്സ

സഹവീര്യം കരവാവഹൈ

തേജസ്വിനാ വധീ തമസ്ത

മാവിദ്വിഷാ വഹ..

ഓം ശാന്തി ശാന്തി ശാന്തിഃ

പതുക്കെ തെളിയുന്ന രംഗം...

ഇരുൾ മൂടിക്കിടക്കുന്ന ഘോരമായ വനം. മെല്ലെ വെളിച്ചം വരുന്നു. വേദിയുടെ മധ്യത്തിൽ ഒരു മഹാവൃക്ഷച്ചുവടു ണ്ട്. വേദിയുടെ ഇടതുഭാഗത്തുനിന്നു കലങ്ങിയ മനസ്സുമായി പ്രവേശിക്കുന്ന ശിഖണ്ഡിനി. സ്ത്രൈണമാണ് അവളുടെ ചുവടുകൾ. നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ട്. കാതിലും കയ്യിലും കാലിലും ആഭരണങ്ങൾ. കാലിലെ ചിലങ്കയുടെ ശബ്ദം കേൾക്കാം .

എല്ലാം നഷ്ടപ്പെട്ടു തകർന്നവളെപ്പോലെ അവൾ വേദിയുടെ ഒരു ഭാഗത്തുനിന്നു മറ്റൊരു ഭാഗത്തേക്കും തിരിച്ചും നടക്കുന്നു. പിന്നെ ആ മഹാവൃക്ഷച്ചുവട്ടിൽ വന്നു പത്മാസനത്തിൽ ധ്യാനനിരതയായി ഇരിക്കുന്നു. ഓം എന്ന പ്രണവമന്ത്രം മാത്രം ഉച്ചരിക്കുന്നു. പ്രണവത്തിന്റെ ശബ്ദം. നിമിഷങ്ങൾ...

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 01, 2020