പെരിയാർ താണ്ടിയ പെരിയോൾ
Grihalakshmi|December 16 - 31, 2022
ഇരു കൈകളും കെട്ടി പെരിയാർ നീന്തിക്കടന്ന 79കാരി ആരിഫ ആത്മധൈര്യത്തിൻറ പര്യായമാണ് ഈ ആലുവക്കാരി...
ശ്രീമതി ഭട്ട്
പെരിയാർ താണ്ടിയ പെരിയോൾ

പെരിയാർ പതിവുപോലെ ഒഴുകിയ ഒരു പകലായിരുന്നു അത്. പക്ഷേ, പതിവിനൊത്ത ആ പകലിനെ അസാധാരണമാക്കാൻ തക്ക മാറ്റുള്ള ഒരു ചലനത്തിന് പുഴ അന്ന് വേദിയായി. പുഴവെള്ളത്തിന്റെ കുത്തൊഴുക്കിനു കുറുകെ ചാട്ടുളികണക്കെ ഒരു പെൺശരീരം കുതിച്ചു. മെയ് വഴക്കമുള്ള മത്സ്യത്തെപ്പോലെ ഇരുകൈകളും പിന്നിൽ കൂട്ടിക്കെട്ടി ഓളങ്ങളെ വകഞ്ഞ് അവർ മുന്നേറുമ്പോൾ കരയിൽ കരഘോഷങ്ങൾ മുഴങ്ങി. പുഴയുടെ വന്യതയെ സധൈര്യം ഭേദിച്ച ആ സാഹസികയ്ക്ക് പ്രായം 79... പേര് മണക്കപ്പറമ്പിൽ ആരിഫ.

 അസ്വാഭാവികമായി ഒന്നും അവകാശപ്പെടാനില്ലാത്ത ജീവിതത്തിന്റെ ഉടമയാണ് ആരിഫ. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ച്, കുട്ടികളും പ്രാരാബ്ദങ്ങളുമായി ജീവിക്കുന്ന സാധാരണ സ്ത്രീയാണ് അവർ. പക്ഷേ, ആരിഫയുടെ കഥയെ വേറിട്ടതാക്കുന്ന ഒന്നുണ്ട്. ആത്മധൈര്യം. ഈ ജീവിതത്തിന് എന്തെങ്കിലും അർഥമുണ്ടാകണമെന്ന അതിയായ ആഗ്രഹത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് ആത്മധൈര്യം. 2022 ജനുവരിയിൽ കൈകൾ രണ്ടും പിന്നിലേക്ക് കൂട്ടിക്കെട്ടി ആരിഫ പെരിയാർ നീന്തി കടന്നതും ഈ ആത്മധൈര്യത്തിന്റെ കൂട്ടുപിടിച്ചാണ്. പ്രായം തടസ്സങ്ങളുടെ മതിൽക്കെട്ടല്ലെന്ന് അവർ തെളിയിച്ചു.

ധൈര്യത്തിന്റെ കൈപിടിച്ച്

കഴിഞ്ഞ 20 വർഷമായി പാലിയേറ്റിവ് കെയർ സെന്ററിൽ വോളണ്ടിയറാണ് ആരിഫ “ഞാൻ ഒരു സാധാരണ സ്ത്രീയാണ്. പല തരത്തിലുള്ള ചിട്ടകളുടെയും വിശ്വാസങ്ങളുടെയും ഇടയിലാണ് വളർന്നത്. വീടിന് അടുത്തുള്ള പുഴയിൽ അലക്കാനും കുളിക്കാനും മറ്റുമാണ് ഒറ്റയ്ക്ക് പോകുന്നത്. 15 വയസ് വരെയൊക്കെയേ അതും ഉണ്ടായുള്ളൂ. പിന്നെ വിട്ടിട്ടില്ല. പഠിത്തം പോലും എട്ടാം ക്ലാസ്സിൽ നിന്നു. പെൺകുട്ടികളെ പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് വിശ്വസിക്കുന്ന കാലമാണത്. കല്യാണം കഴിഞ്ഞാണ് പലയിടത്തും പോകാനും ആളുകളുമായി ഇടപഴകാനും തുടങ്ങിയത്. സത്യത്തിൽ പല സ്ത്രീകളുടെയും അവസ്ഥ ഇപ്പോഴും ഇങ്ങനെയൊക്കെയാണ്... ആരിഫ പറയുന്നു.

هذه القصة مأخوذة من طبعة December 16 - 31, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة December 16 - 31, 2022 من Grihalakshmi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من GRIHALAKSHMI مشاهدة الكل
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023