استمتع بـUnlimited مع Magzter GOLD

استمتع بـUnlimited مع Magzter GOLD

احصل على وصول غير محدود إلى أكثر من 9000 مجلة وصحيفة وقصة مميزة مقابل

$149.99
 
$74.99/سنة

يحاول ذهب - حر

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

October 2024

|

Muhurtham

ക്ഷേത്രചരിത്രം...

- പുടയൂർ ജയനാരായണൻ

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് വരുന്നതാണ് തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം. സംഘകാല കൃതികളിലുൾപ്പെടെ പരാമർശിച്ചിട്ടുള്ള ഈ മഹാക്ഷേത്രത്തിന്റെ പ്രശസ്തി മലയാളനാടും കടന്ന് ദക്ഷിണേന്ത്യയിൽ മൊത്തം വ്യാപിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണ്. പ്രശസ്ത സംഘകാല കൃതിയായ അകനാനൂറിൽ രാജരാജേശ്വരാ ക്ഷേത്രത്തിനെ കുറിച്ച് പ്രത്യേകപരാമർശം ഉണ്ട്. ക്ഷേത്രത്തിന്റെ സ്ഥലനാമം എടുത്തു പറഞ്ഞു തന്നെയാണ് അകനാനൂറിൽ ഇത് പരാമർശിക്കുന്നത്. ക്ഷേത്രോല്പത്തിയു മായി ബന്ധപ്പെട്ട അറിവുകൾ കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ ചരിത്രവുമായി അഭേദ്യബന്ധം പുലർത്തുന്നു എന്ന വസ്തുതയും സ്മരണീയമാണ്. ആദികേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ആദ്യ സെറ്റിൽമെന്റ് എന്ന് പറയാവുന്ന പെരിഞ്ചല്ലൂർ ഗ്രാമത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരിഞ്ചല്ലൂരപ്പൻ എന്ന പേരിലും രാജരാജേശ്വരൻ അറിയപ്പെടുന്നു. വടക്കൻ കേരളം തൊട്ട് തെക്കൻ കേരളം വരെയു ള്ള എല്ലാ പ്രധാന നമ്പൂതിരി കുടുംബങ്ങളിലും അവരുടെ ആചാരമര്യാദകൾ ആരംഭിക്കുന്നതിന്റെ തുടക്കം തീർച്ചയായും പെരുഞ്ചല്ലൂർ അപ്പനെ മനസ്സിൽ വണങ്ങിക്കൊണ്ടു തന്നെയാണ്. ഇതുതന്നെ രാജരാജേശ്വരന്റെ പ്രാധാന്യം വിളിച്ചോതുന്നു. ത്രേതായുഗവുമായി ബന്ധപ്പെട്ട വിവരണങ്ങളിൽ സാക്ഷാൽ ശ്രീരാമചന്ദ്രൻ ഇവിടെയെത്തി രാജരാജേശ്വരനെ നമസ്ക്കരിച്ചതായി കാണുന്നു. എന്നാൽ ഈ ഐതിഹ്യങ്ങളെക്കാൾ കൂടുതൽ നമുക്ക് ആശ്രയിക്കാവുന്ന സംഘകാല കൃതികളിലെ ഈ ക്ഷേത്രത്തെ കുറിച്ചുള്ള പരാമർശം തന്നെയാണ്. ഈ ക്ഷേത്രത്തിൽ നിലനിന്ന ആചാരത്തെക്കുറിച്ചും ഇവിടത്തെ രീതികളെ കുറിച്ചും അകനാനൂറിൽ പരാമർശം ഉണ്ട്. പരശുരാമൻ ആദിയിൽ യാഗം ചെയ്ത സ്ഥലമാണ് എന്ന വിവരവും അകനാന്നൂറ് നൽകുന്നുണ്ട് എന്ന കാര്യം പ്രത്യേക പരാമർശം അർഹിക്കുന്നു.

ക്ഷേത്ര ഉൽപ്പത്തി

المزيد من القصص من Muhurtham

Muhurtham

Muhurtham

18 ചിട്ടയോടെ അയ്യനെ തൊഴണം

അയ്യപ്പദർശനത്തിനായി വ്രതം ആരംഭിച്ചാൽ നിത്യവും രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി ശരണം വിളിച്ച് വേണം മണ്ഡല കാലം കഴിച്ചു കൂട്ടാൻ. മാലയിടുന്നത് വേണമെങ്കിൽ വ്രതതുടക്കം മുതലോ മലയാത്ര ആരംഭിക്കുന്നതിന് 3 ദിവസം മുമ്പോ ആകാം. മാല ഒരു ഓർമ്മപ്പെടുത്തലാണ് സദാ നാം സ്വാമിയാണെന്ന ഓർമ്മപ്പെടുത്തൽ. അതുണ്ടെങ്കിൽ തെറ്റുകളിൽ നിന്ന് നാം അറിയതെ പിൻതിരിയും

time to read

6 mins

November 2025

Muhurtham

Muhurtham

മല കയറാൻ പമ്പാഗണപതി കനിയണം

പമ്പാഗണപതി ക്ഷേത്രം

time to read

3 mins

November 2025

Muhurtham

Muhurtham

അമ്പലത്തിലെ വിവാഹത്തിനും മുഹൂർത്തം നോക്കണം

മുഹൂർത്തശാസ്ത്രം...

time to read

6 mins

September 2025

Muhurtham

Muhurtham

ആവണംകോട്ട് ആവണം വിദ്യാരംഭം

ശ്രീശങ്കരന്റെ വിദ്യാദേവത...

time to read

2 mins

September 2025

Muhurtham

Muhurtham

ദാമ്പത്യസന്തോഷം ലഭിക്കുമോ നിങ്ങൾക്ക്

ജ്യോതിഷ വിധി...

time to read

9 mins

September 2025

Muhurtham

Muhurtham

അപകടകാരിയാകുന്ന രാഹുദോഷം

മാതൃഭാവം പുത്രനാശയോഗം ബ്രാഹ്മണ ശാപം ആയുർബലം എല്ലാം രാഹു കേതുബന്ധം കൊണ്ട് ചിന്തിക്കാം

time to read

4 mins

September 2025

Muhurtham

Muhurtham

രാഹുദോഷം തീരാൻ തിരുവെഴുന്നള്ളത്ത് കാണണം

വെട്ടിക്കോട് ശ്രീനാഗരാജസ്വാമി ക്ഷേത്രം

time to read

4 mins

September 2025

Muhurtham

Muhurtham

എന്താണ് കരിനാൾ, പ്രതിവിധിയെന്ത്?

ജ്യോതിഷ അറിവ്...

time to read

8 mins

July 2025

Muhurtham

Muhurtham

കാശിയിൽ ആരെയൊക്കെ തൊഴണം

ക്ഷേത്രദർശനം

time to read

6 mins

July 2025

Muhurtham

Muhurtham

അദ്ധ്യാത്മിക വിശുദ്ധിയുടെ മാസം

ഗ്രഹനില

time to read

7 mins

July 2025

Listen

Translate

Share

-
+

Change font size