ഈസ്റ്റർ എനിക്കെന്നും രക്ഷയുടെ, പ്രത്യാശയുടെ, പ്രിയപ്പെട്ടവരിലേക്കുള്ള മടങ്ങിപ്പോകലിന്റെ തിരുനാളാണ്.
പാലായിലെ ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ ഈസ്റ്റർ അവധി വരുന്നതും കാത്ത് ദിവസങ്ങൾ എണ്ണിയിരിക്കും. അതിനായി കുറെയധികം പുളിങ്കുരുകൾ പഴയൊരു പ്രോട്ടിനെക്സിന്റെ തകര പാട്ടയിൽ സൂക്ഷിച്ചുവെച്ചിരുന്നു. വല്യപരീക്ഷയുടെ ടൈംടേബ്ൾ കിട്ടുന്ന ദിവസം മുതൽ ഓരോ പുളിങ്കുരുകളായി ഡപ്പിയിൽനിന്ന് എടുത്തു മാറ്റും. അങ്ങനെ മാറ്റിമാറ്റി ഒടുവിൽ അവസാനത്തെ പുളിങ്കുരുവിലെത്തുമ്പോൾ മനസ്സിന്റെ സന്തോഷത്തിന് വല്ല കൈയും കണക്കുമുണ്ടോ
ഡപ്പി കാലിയാകുമ്പോൾ പിന്നെ എടുപ്പത് സന്തോഷവും പേറി ഒരു പോക്കാണ്, മാർമല വീട്ടിലേക്ക്...
അതായിരുന്നു കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ രക്ഷപ്പെടൽ. എനിക്കന്ന് വീട്ടിലേക്ക് രക്ഷപ്പെടണമെങ്കിൽ 'കർത്താവ് തമ്പുരാൻ കഴുവിൽ തൂങ്ങി മരിക്കണമായിരുന്നുവെന്ന് ഞാനെന്റെ ഡയറിയിലും എഴുതിവെച്ചു. ജീവിതത്തിലെ മറ്റുചില സന്തോഷങ്ങളുടെ കൂട്ടത്തിൽ കൂടി ആ സഹനം ഒരിക്കലും മറക്കപ്പെടാൻ പാടില്ലെന്നത് എനിക്ക് വലിയ നിർബന്ധമായിരുന്നു.
പണ്ടേ തന്നെ വലിയ ആളും അനക്കവുമൊന്നുമില്ലാത്ത ഈസ്റ്റർ ഓർമകളാണ് എനിക്കുള്ളത്. വീട്ടിൽ വല്യപ്പച്ചനും (വർക്കി വള്ളിക്കാപ്പൻ), അച്ചാച്ചനും (സൈമൺ വള്ളിക്കാപ്പൻ എന്നായിരുന്നു ഒഫിഷ്യൽ പേരെങ്കിലും മോണ്ടിച്ചൻ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്) അമ്മയും (അന്നമ്മ) ചേട്ടനും (സനു സൈമൺ) ഞാനും കാണും. എന്റെ കുട്ടിക്കാലത്ത് അടുക്കം- വെള്ളാനി -മാർമല റൂട്ടിലൊന്നും കറന്റില്ല. ടാറിട്ട നല്ലൊരു റോഡ് പോലുമില്ല. അതുകൊണ്ടുതന്നെ ചുരുക്കം ചില ബന്ധുമിത്രാദികൾ ഒഴിച്ചാൽ മറ്റാരും മാർമലക്ക് വരവില്ല.
മുടങ്ങാതെ എല്ലാ വർഷവും ഈസ്റ്ററിന് എന്റെ അമ്മ അമ്പത് നോമ്പെടുക്കും. ഈസ്റ്ററിന് ഒരാഴ്ച മുന്നേ ഞങ്ങളെ പള്ളിയിൽ കൂട്ടിക്കൊണ്ടുപോയി പ്രാർഥിപ്പിച്ച് കുമ്പസാരിപ്പിക്കാൻ മുൻകൈയെടുത്തിരുന്നതും അമ്മ തന്നെയാണ്.
തലേവർഷത്തെ കുരുത്തോലയുടെ തുഞ്ചം നുള്ളി പ്രാർഥിച്ച് കുരിശുവെച്ച് പുഴുങ്ങിയെടുക്കുന്ന ഇണ്ടറിയപ്പവും ശർക്കര പാനിയും തേങ്ങാപ്പാലും ചേർത്ത് തയാറാക്കിയെടുക്കുന്ന പെസഹാപ്പാലും വിശുദ്ധമായ ഒരു വലിയ ഓർമപുതുക്കലിന്റെ പ്രതീകമാണ്.
هذه القصة مأخوذة من طبعة April 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2023 من Kudumbam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക