HOME LOAN ഈസിയല്ല തിരിച്ചടവ്
Kudumbam|November 2022
"ഒരു ലോണെടുത്ത് വീട് വെക്കാം -ഏതൊരാളും പറഞ്ഞിട്ടുണ്ടാകും ഈ വാക്കുകൾ. എന്നാൽ ലോണെടുത്ത് വീട് നിർമിച്ചാൽ പിന്നീടുള്ള ജീവിതം തന്നെ അത് തിരിച്ചടക്കാനുള്ളതായി മാറും. ഹോം ലോൺ എടുക്കും മുമ്പ് അറിയേണ്ടതുണ്ട് ഒട്ടേറെ കാര്യങ്ങൾ...
യാസർ ഖുതുബ്
HOME LOAN ഈസിയല്ല തിരിച്ചടവ്

സ്വപ്നവീട് പലരുടെയും ജീവിത സ്വപ്നമാണ്. കയറിക്കിടക്കാൻ, സ്വന്തമായ സുരക്ഷിതമായ ഒരു വീട് എന്നതാണ് സങ്കൽപം. എന്നാൽ, മലയാളികളെ പോലെ, വീട് ഒരു വൈകാരിക ആവശ്യം കൂടിയായി കണക്കാക്കുന്ന സമൂഹം ഒരുപക്ഷേ ലോകത്തു തന്നെ അപൂർവമാകും.

 പല സംസ്ഥാനങ്ങളിലും ഈ സ്വപ്ന വീട് എന്ന സങ്കല്പമില്ല. പലരും വാടക വീടുകളിലും ഫ്ലാറ്റുകളിലുമാണ് കഴിയുന്നത്. ജോലിയോടൊപ്പം അത് മാറിക്കൊണ്ടിരിക്കും. മറ്റുചിലരാകട്ടെ റിയൽ എസ്റ്റേറ്റ് എന്നനിലക്കാണ് ഫ്ലാറ്റുകളും വില്ലകളും വാങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മോർട്ഗേജ് എന്നത് വലിയ ഒരു ബിസിനസായിരുന്നു. അതിന്റെ ഒരു തകർച്ച കൂടിയാണ് 2008ലെ ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യം.

വീട് ഒരു ആസ്തിയല്ല

വീടുകളെ കുറിച്ച് ന്യൂ ജനറേഷൻ പുനർവിചിന്തനം ആരംഭിച്ചിട്ടുണ്ട്. അത് ഒരു സാമ്പത്തിക ആസ്തി അല്ലെന്നാണ് സാമ്പത്തികരംഗത്തെ പ്രമുഖരെല്ലാം പറയുന്നത്. ഒരു ബാധ്യതയോ ഡെഡ് അസറ്റോ (dead asset) ആയാണ് വീടിനെ പരിഗണിക്കുന്നത്. ഇനി വാടക ലഭിക്കുന്നതിനു വേണ്ടിയാണ് കെട്ടിടം നിർമിക്കുന്നത് എങ്കിലും നിർമാണച്ചെലവ് പോലും ലഭിക്കുക ഒരുപാട് കാലങ്ങളുടെ വാടകയിൽ നിന്നാണ്.

കേരളത്തിലെ ഒരു റൂറൽ ഏരിയയിൽ 50 ലക്ഷത്തിന് ഒരു വീട് ഉണ്ടാക്കിയാൽ, പ്രതിമാസം 10,000 രൂപ ലഭിച്ചാൽ പോലും 500 മാസങ്ങൾ കൊണ്ടാണ് നമുക്ക് മുടക്കുമുതൽ ലഭിക്കുക. അതേസമയം, ഈ 50 ലക്ഷം ഒരു മ്യൂച്ചൽ ഫണ്ടിലോ മറ്റോ ഇട്ടാൽ ഇതിന്റെ എത്രയോ ഇരട്ടിലാഭം ലഭിക്കും. സ്വന്തമായി വീടില്ലാത്ത കോടിശ്വരന്മാരുടെ ലോകമാണ് ഇന്ന്.

അത്ര നല്ലതല്ല വായ്പ

 വായ്പ എടുത്ത് വീടു വാങ്ങിയാൽ പലപ്പോഴും ഒരു സാധാരണക്കാരന്റെ ജീവിതം മുഴുവൻ ആ പണം തിരിച്ചടക്കാൻ മാത്രമാകും. പെൻഷനാകുംവരെ തിരിച്ചടവ് തുടരണം. ദീർഘകാലത്തേക്ക് വായ്പയെടുത്താൽ നാം വാങ്ങിയതിന്റെ ഇരട്ടി തുകയാകും തിരിച്ചടക്കേണ്ടിവരുക. അമ്പതു ലക്ഷം വായ്പ എടുത്താൽ ഒരു കോടിയിൽ കൂടുതൽ അടക്കേണ്ടിവരും.

ഇതിലൂടെ ജീവിതത്തിലെ പല സന്തോഷങ്ങളും മാറ്റിവെക്കുന്ന അവസ്ഥയാകും. ഇനി തിരിച്ചടവ് മുടങ്ങിയാൽ പലിശയും പല മടങ്ങായി വർധിച്ചേക്കും. സന്തോഷവും മനസ്സമാധാനവും നഷ്ടപ്പെടും. അതിനാൽ നല്ല പ്ലാൻ ചെയ്തു മാത്രമേ ലോൺ എടുക്കാവൂ. ഹോം ലോണിന് ഇൻകം ടാക്സ് ഇളവ് ലഭിക്കുമെങ്കിലും നാം അടച്ച് തീർക്കുന്ന പലിശ കണക്കുകൂട്ടിയാൽ ഇതൊരിക്കലും ലാഭകരമല്ല.

هذه القصة مأخوذة من طبعة November 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة November 2022 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 mins  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 mins  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 mins  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 mins  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024