പനിയുടെ വകഭേദങ്ങൾ
Mathrubhumi Arogyamasika|May 2023
അല്പകാലത്തിനുശേഷം കോവിഡ് വീണ്ടും വർധിക്കുകയാണ്. അതിനിടയിൽ സമാനലക്ഷണങ്ങളോടെ ഇൻഫ്ലുവൻസ വൈറസ് വ്യാപനവുമുണ്ട്. വരുംകാലങ്ങളിലും ഇത്തരത്തിൽ കോവിഡും ഇൻഫ്ലുവൻസ വൈറസുകളും മാറിമാറി വരാം. രോഗസങ്കീർണതകൾ തടയാനുള്ള മുൻകരുതലുകൾ ആവശ്യമാണ്
ഡോ.അരവിന്ദ രഘുകുമാർ ഇൻഫെക്ഷ്വസ്ഡിസീസസ് വിഭാഗം ഭധാവി ഗവ.മെഡിക്കൽകോളേജ് - തിരുവനന്തപുരം
പനിയുടെ വകഭേദങ്ങൾ

അൽപ കാലം മാറിന്നശേഷം കേസുകൾ വീണ്ടും വർധിച്ചിരിക്കുകയാണ്. അതിനിടയിൽ എച്ച് 3 എൻ 2, എച്ച്1 എൻ1 എന്നിവയുടെ വ്യാപനവുമുണ്ട്. പല തരംഗങ്ങളായി കോവിഡ് വരുമെന്നത് നേരത്തേതന്നെ വിദഗ്ധർ വിലയിരുത്തിയതാണ്. ഇൻഫ്ലുവൻസ വൈറസിന്റെ കാര്യവും സമാനരീതിയിൽത്തന്നെ. അത് ചില പ്രത്യേക സീസണിൽ വർധിക്കും. ഇതെല്ലാം മുൻകൂട്ടി മനസ്സിലാ ക്കിക്കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്.

കോവിഡിനും ഇൻഫ്ലുവൻസ വൈറസ് ബാധയ്ക്കുമെല്ലാം സമാനമായ രോഗലക്ഷണങ്ങളാണ്. അതുകൊണ്ട് ആവശ്യമായ മുൻകരുതലുകളും ശരിയായ ചികിത്സയും സ്വീകരിക്കുക വളരെ പ്രധാനമാണ്. രോഗം സങ്കീർണതകളിലേക്ക് നീങ്ങാതെ തടയുക, സങ്കീർണതകളുണ്ടാകാൻ സാധ്യതയുള്ളവരെ നേരത്തേതന്നെ കണ്ടെത്തി ആവശ്യമായ മുൻകരുതൽ നൽകുക, അത്തരം വിഭാഗത്തിലുൾപ്പെട്ടവർക്ക് രോഗബാധയുണ്ടായാൽ കൃത്യമായ ചികിത്സ നൽകുക എന്നിവയൊക്കെയാണ് ഇക്കാര്യത്തിൽ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ.

വ്യാപനം കൂടുന്നത്

രാജ്യത്ത് ഇൻഫ്ലുവൻസ വൈറസ് മൂലമുള്ള അണുബാധയും അതെത്തുടർന്നുള്ള സങ്കീർണതയായ ന്യുമോണിയയും കൂടുന്നതായി കഴിഞ്ഞ മാസം ഐ.സി.എം.ആർ. മുന്നറിയിപ്പു നൽകിയിരുന്നു. കൊറോണവൈറസിനെപ്പോലെ ആർ.എൻ.എ. വൈറസാണ് ഇൻഫ്ലുവൻസ വൈറസിലെ യും. കോവിഡ് സ്പൈക് പ്രോട്ടീൻ പോലെ വൈറസിനും ഇൻഫ്ലുവൻസ ആന്റിജനുകളുണ്ട്. അതിലെ എം പ്രോട്ടീനിലും ന്യൂക്ലിയോ കാഡ് പ്രോട്ടീനിലും (nucleocapsid protein) വരുന്ന വ്യതിയാനങ്ങളനുസരിച്ചാണ് ഇൻഫ്ലുവൻസ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത്.

ഇൻഫ്ലുവൻസ എ യുടെ വകഭേദങ്ങളാണ് എച്ച്1 എൻ1, എച്ച് 3 എൻ 2, എച്ച് 5 എൻ1 എന്നിവ. എല്ലാവർഷവും പ്രത്യേക സീസണിൽ ഈ വൈറസുകൾ വ്യാപിക്കാറുണ്ട്. എന്നാൽ, ഈ സീസണിൽ എച്ച് 3 എൻ 2 വ്യാപനം എച്ച്1 എൻ1 വ്യാപനത്തേക്കാൾ വളരെ കൂടുന്ന സാഹചര്യമാണുണ്ടായത്.

മറ്റ് ഇൻഫ്ലുവൻസ വൈറസുകളുമായി താരതമ്യം ചെയ്യുമ്പോൾ എച്ച് 3 എൻ 2 കൊണ്ടുണ്ടാകുന്ന അണുബാധ കുറച്ചുകൂടി തീവ്രമാണെന്ന് ഐ.സി.എം.ആർ. റിപ്പോർട്ടിൽ സുചിപ്പിച്ചിരുന്നു. അതുകാരണം എല്ലാ സംസ്ഥാനങ്ങളും ആവശ്യമായ നിരീക്ഷണം നടത്താനും രോഗവ്യാപനം തടയാനുമുള്ള നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുകയുണ്ടായി.

هذه القصة مأخوذة من طبعة May 2023 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة May 2023 من Mathrubhumi Arogyamasika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MATHRUBHUMI AROGYAMASIKA مشاهدة الكل
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023