വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു
Vellinakshatram|February 2024
മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരേപോലെ തിളങ്ങിയ നായികയാണ് ലക്ഷണ. സൂപ്പർസ്റ്റാർ വിജയുടെയും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒപ്പം അഭിനയിച്ച ലക്ഷണ വിവാഹത്തോടെ വെള്ളിത്തിരയിൽ നിന്നും ബ്രേക്കെടുത്തു. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ലക്ഷണ നൃത്ത രംഗത്ത് സജീവമാവുകയാണ്. ഒപ്പം സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ലക്ഷണയുടെ വിശേഷങ്ങൾ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
വിജയ് സൂപ്പർ; ലാലേട്ടൻ ഗുരു

സിനിമയിൽ നിന്നും ബ്രേക്കെടുത്തത് എന്തിനായിരുന്നു? വിവാഹ ശേഷം ഞാൻ ഖത്തറിൽ സെറ്റിൽഡാണ്. അവിടെ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. നല്ല രീതിയിൽ സ്കൂൾ മുന്നോട്ടു പോകുന്നുണ്ട്. ഇതിനിടയിൽ നമുക്കറിയാവുന്ന സംവിധായകരൊക്കെ അഭിനയിക്കാൻ വിളിക്കുന്നുണ്ട്. അതൊരു വലിയ ഭാഗ്യമാണ്. അവർ എന്നെ മറന്നിട്ടില്ലെന്നതിന്റെ തെളിവാണത്. പക്ഷേ ഖത്തറിൽ നിന്നും ഇവിടേക്കു വന്ന് അഭിനയിക്കുന്നതിന് ചില ബുദ്ധിമുട്ടുകളുള്ളതിനാലാണ് പല അവസരങ്ങളും നിരസിച്ചത്. രണ്ടു മക്കളുണ്ട്. അവരുടെ കാര്യങ്ങൾ നോക്കണം. രണ്ടാമത്തെ മകന് മൂന്നര വയസേ ആയിട്ടുള്ളു. മൂത്തമകൾക്ക് 12 വയസായി. അവരെയൊക്കെ നോക്കണം. ആ ഒരു ബുദ്ധിമുട്ടുള്ളതിനാലാണ് ഞാനൊരു ബ്രേക്കെടുത്തത്.

നൃത്തത്തിലേക്ക് തിരിച്ചുവരാൻ കാരണം?

 ഞാൻ നേരത്തെ ഒരു നർത്തകിയായിരുന്നു. അതാണ് എന്റെ മേഖല. സിനിമ ചെയ്യുന്ന സമയത്ത് ഡാൻസ് പെർഫോമൻസ് ചെയ്യാൻ സമയം കിട്ടിയിരുന്നില്ല. പ്രോഗ്രാമുകളും ചെയ്തിരുന്നില്ല. പിന്നെ അന്നൊന്നും ഇത്തരം അവസരങ്ങളും ഉണ്ടായിരുന്നില്ല. 15 വർഷം മുമ്പുള്ള കാര്യമാണ് പറയുന്നത്. ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. കൂടുതൽ അവസരങ്ങളുണ്ട്. ഡാൻസ് പ്രോഗ്രാമുകൾ ചെയ്യണമെന്നുണ്ട്. ഖത്തറിലും ഡാൻസ് സ്കൂളാണ് നടത്തുന്നത്.

വിവാഹ ശേഷം അവസരങ്ങൾ വന്നിട്ടും നിരസിക്കാൻ കാരണം? ഞാൻ നേരത്തെ പറഞ്ഞല്ലോ, വിവാഹശേഷം ഖത്തറിൽ സെറ്റിൽഡായി. പിന്നെ രണ്ടു മക്കളുണ്ട്. ആദ്യത്തെ മകൾ ഒന്നു വലുതായ ശേഷം സിനിമയിലേക്കു തിരിച്ചു വരാമെന്നു കരുതിയിരുന്നതാണ്. എന്നാൽ പ്രതീക്ഷിക്കാതെ രണ്ടാമത്തെ മകനും പിറന്നു. അവന് മൂന്നര വയസേ ആയിട്ടുള്ളു. അവൻ സ്കൂളിൽ പോകുന്ന പ്രായമാകുമ്പോൾ സിനിമയിലേക്കു തിരിച്ചു വരാമെന്നാണ് കരുതിയത്.

هذه القصة مأخوذة من طبعة February 2024 من Vellinakshatram.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة February 2024 من Vellinakshatram.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من VELLINAKSHATRAM مشاهدة الكل
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
Vellinakshatram

തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം

മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.

time-read
3 mins  |
April 2024
കോവിഡിൽ കുടുങ്ങിയ നാളുകൾ
Vellinakshatram

കോവിഡിൽ കുടുങ്ങിയ നാളുകൾ

2020 മാർച്ചിലാണ് ബ്ലസ്സിയും പൃഥ്വിരാജുമടങ്ങുന്ന 58 അംഗ സംഘം ജോർദ്ദാനിലേക്ക് പോയത്. എന്നാൽ കോവിഡ് മഹാമാരി കാരണം സംഘം അവിടെ കുടുങ്ങുകയും ചെയ്തു. പ്രതികൂല സാഹചര്യത്തിലും ഷൂട്ടിംഗ് പൂർത്തീകരിച്ചാണ് അവർ നാട്ടിൽ തിരിച്ചെത്തിയത്. പ്രതിസന്ധികളെ തരണം ചെയ്ത് 'ആടുജീവിതം' ജോർദാൻ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയാ യപ്പോൾ തന്നെ മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാ റിയത് അണിയറപ്രവർത്തകരുടെ മനോബലവും അർപ്പണബോ ധവുമായിരുന്നു. ചിത്രീകരണം ജോർദാനിൽ നടക്കുന്നതിനിടെ ആയിരുന്നു ലോകം മുഴവൻ കൊവിഡ് പടർന്നു പിടിച്ചത്. ഇതോടെ ചിത്രീകരണത്തിന് വെല്ലുവിളി നേരിട്ടു. വലിയ കാൻവാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി നായകൻ പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ ജോർദാനിൽ എത്തിയപ്പോഴാണ് ലോകം മുഴവൻ അടച്ചിടാനുളള തീരുമാനം ഉണ്ടായത്. തുടർന്ന് ചിത്രീകരണം നിന്നുപോയി. അവിടെ കുടുങ്ങിയവരെ എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം തുടർന്നു അണിയറപ്രവർത്തകർ. ജോർദ്ദാനിലെ ഷൂട്ടിംഗും ലോക്ക്ഡൗൺ ദിനങ്ങളും വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുകയാണ് സംവിധായകൻ ബ്ലെസ്സി

time-read
3 mins  |
April 2024
ആടുജീവിതം ഒരു അനുഭവമല്ല, ജീവിതത്തിന്റെ ഘട്ടം
Vellinakshatram

ആടുജീവിതം ഒരു അനുഭവമല്ല, ജീവിതത്തിന്റെ ഘട്ടം

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളി ലൊന്ന് സിനിമാ രൂപത്തിൽ വന്നപ്പോൾ അതിനു പിന്നിൽ ബ്ലെസ്സി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമർപ്പ ണമായി മാറി. ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിന്റെ ജനപ്രീതി തന്നെയാണ് ഈ ഹൈപ്പിന് കാരണം. കേരളം നെഞ്ചേ റ്റിയ നജീബിന്റെ ആടുജീവിതം വെള്ളിത്തിരയിൽ എത്തിയപ്പോൾ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരച്ചു. 16 വർഷം നീണ്ട യാത്രയാണ് ഇപ്പോൾ വെളളിത്തിരയിൽ എത്തിയിരിക്കുന്നത്. പൃഥ്വി രാജിന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടിയാണ് ഈ സിനിമയിലൂടെ പിറന്നിരിക്കുന്നത്. നജീബിലേക്കുള്ള പരകായ പ്രവേശവും ഷൂട്ടിംഗ് വിശേഷങ്ങളും പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

time-read
3 mins  |
April 2024
ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം
Vellinakshatram

ഓർമ്മകൾ പെയ്തിറങ്ങിയ നിമിഷം

മല്ലികാ വസന്തം @50

time-read
4 mins  |
March 2024
കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം
Vellinakshatram

കുഞ്ചമൻ പോറ്റിയുടെ യുഗാരംഭം

രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഭ്രമയുഗം. റെഡ് റെയിൻ, ഭൂതകാലം എന്നീ സിനിമകൾക്കു ശേഷം രാഹുൽ ചെയ്ത സിനിമ കൂടിയാണിത്. തന്റെ മൂന്നാമത്തെ സിനിമയ്ക്കു വേണ്ടി എടുത്ത പരിശ്രമം ചെറുല്ല. അത് ആ സിനിമയിൽ കാണാനുമുണ്ട്. കഥയിലും കഥാപാത്രങ്ങളിലും ഒരു കോംപ്രമൈസും ചെയ്യാത്ത സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ഭ്രമയുഗത്തെ കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ...

time-read
3 mins  |
March 2024
ദി സ്പോയിൽ
Vellinakshatram

ദി സ്പോയിൽ

ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time-read
1 min  |
March 2024
റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി
Vellinakshatram

റഷീദ് പാറയ്ക്കലിന്റെ കുട്ടന്റെ ഷിനി ഗാമി

ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലിന് എതിർവശത്തുളള റോഡിലൂടെ സഞ്ചരിച്ചെത്തുന്ന പുരാതനമായ ഒരു തറവാട്ടിലായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷൻ' ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും ഈ വീട്ട തന്നെ. ചിത്രത്തിന്റെ എഴുപതോളം വരുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നത് ഇവിടെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. സെറ്റിലെത്തുമ്പോൾ അഭിനേതാക്കൾക്കു പുറമേ ധാരാളം ആൾക്കാരുണ്ട്. ആണുങ്ങളും പെണ്ണങ്ങളുമെല്ലാം ഒരു പോലെയുണ്ട്. ഒരു മരണവീടായിട്ടാണിവിടം ചിത്രീകരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയുമധികം ആൾക്കാർ സന്നിഹിതരായിക്കരുതെന്നു് അണിയറ പ്രവർത്തകർ പറഞ്ഞു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ശ്രീജിത്ത് രവി,അനീഷ്.ജി.മേനോൻ ,പ്രിയങ്ക, അഖില, തുടങ്ങിയ അഭിനേതാക്കൾ. ഇവിടെ സന്നിഹിതരായിട്ടുണ്ട്. ഇതൊരു ഹ്യൂമർ, ത്രില്ലർ, ഫാൻസി ചിത്രമാണ്. - സംവിധായകനായ റഷീദ് പാറയ്ക്കൽ പറഞ്ഞു. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം.

time-read
2 mins  |
March 2024
സുദേവിന് അമർദീപ് ജീവിതസഖി
Vellinakshatram

സുദേവിന് അമർദീപ് ജീവിതസഖി

മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്

time-read
1 min  |
March 2024
പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1
Vellinakshatram

പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ബൈരി പാർട്ട് 1

സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, ബൈരി' എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതു കൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുളള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്.

time-read
1 min  |
March 2024
മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്
Vellinakshatram

മഞ്ജുവാരിയർ സൈജു ശ്രീധരൻ ചിത്രം ഫൂട്ടേജ് ഫസ്റ്റ്ലുക്ക്

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖിനെയും ഗായത്രിയെയുമാണ് ഫക്ക് പോസ്റ്ററിൽ കാണാനാകുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

time-read
1 min  |
March 2024