അവർക്കായ് മാത്രം മുദ്രനടനം
Vanitha|May 11, 2024
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
അവർക്കായ് മാത്രം മുദ്രനടനം

നിഷ് (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിങ്) നിശബ്ദതയുടെ ലോകമാണ്. നാലുമണി കാറ്റിനൊപ്പം അവിടെയെത്തുമ്പോൾ കോളജ് വിടുന്ന സമയത്തെ ആരവങ്ങളോ കലപില ശബ്ദങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും ഓരോ മുഖങ്ങളിലും ആഹ്ലാദത്തിന്റെ കുഞ്ഞു സൂര്യൻ വെട്ടം പൊഴിച്ചു നിൽപ്പുണ്ട്. എന്തൊരു ഊർജസ്വലതയാണ് അവരുടെ ചലനങ്ങൾക്ക്. കൂട്ടുകൂടുന്ന ലോകങ്ങളിൽ മുഴുകി, പൊട്ടിച്ചിരിച്ച്...

അവർക്കൊപ്പം പ്രിയ അധ്യാപിക സിൽവി മാക്സി മേനയുമുണ്ട്. ആംഗ്യഭാഷയ്ക്കു താളച്ചുവടിന്റെ ഇമ്പമുണ്ടെന്നു പഠിപ്പിച്ച, പാട്ടും നൃത്തവും ഒരു ലോകത്തിനും അന്യമല്ലെന്നു കാണിച്ചു തരുന്ന അധ്യാപിക.

നിഷിലേക്ക് എത്തുന്നത്

 “ഡിഗ്രിക്കു പഠിക്കുമ്പോൾ ബധിരരായ സുഹൃത്തുക്കളുണ്ടായിരുന്നു. “വീടെവിടെ?' എന്ന ചോദ്യത്തിന് അതിലൊരാൾ ആദ്യം എന്നോടു കൈമുദ്രകളിൽ കാണിച്ച വാക്ക് എംഎഡിആർഎഎസ് എന്നാണ്. "മാഡ് ഡസ്' എന്നാണു ഞാനാദ്യം മനസ്സിലാക്കിയത്. വിശദീകരണങ്ങൾക്കൊടുവിൽ ആ വാക്കു മുന്നിൽ തെളിഞ്ഞു. “മദ്രാസ്'.

അക്കാലത്തു ദൂരദർശനിൽ ഞായറാഴ്ച ബധിരർക്കുള്ള ന്യൂസ് ഉണ്ടായിരുന്നു. ഞാനതു വിടാതെ കാണും. അതുകണ്ടു വീട്ടിൽ വരുന്നവരൊക്കെ ചോദിക്കും: "ഇതെന്തിനാണു കാണുന്നത്?' അപ്പോൾ പപ്പ പറയും "പുതിയൊരു കാര്യം പഠിക്കുന്നതു നല്ലതല്ലേ.

കോട്ടയത്തായിരുന്നു വീട്. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. പിന്നെ, ജേണലിസം ഡിപ്ലോമയെടുത്തു. കുറച്ചുകാലം പത്രങ്ങളിൽ ജോലി ചെയ്തു. എങ്കിലും എനിക്കേറ്റവുമിഷ്ടം പഠിപ്പിക്കാനായിരുന്നു.

നിഷിൽ ഒഴിവുണ്ടെന്നു കണ്ട് അപേക്ഷ അയച്ചു. പക്ഷേ, ഇന്റർവ്യൂവിന് വിളിച്ച അന്ന് എന്റെ കല്യാണമായിരുന്നു. അതുകൊണ്ടു പോകാനായില്ല. ഭർത്താവ് മാക്സി വിശ്വാസ് മേനയ്ക്ക് അറിയാമായിരുന്നു. എന്റെ ആഗ്രഹം. പത്തു വർഷത്തിനു ശേഷം നിഷിൽ ഒഴിവു വന്നപ്പോൾ അദ്ദേഹം തന്നെയാണ് ആപ്ലിക്കേഷൻ അയച്ചത്. 2011ലാണ് ഇവിടെ ഇംഗ്ലിഷ് അധ്യാപികയായി തുടങ്ങുന്നത്.

Bu hikaye Vanitha dergisinin May 11, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Vanitha dergisinin May 11, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
മിടുമിടുക്കൻ
Vanitha

മിടുമിടുക്കൻ

കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്

time-read
2 dak  |
June 08, 2024
ചൂടോടെ വിളമ്പാം ആരോഗ്യം
Vanitha

ചൂടോടെ വിളമ്പാം ആരോഗ്യം

പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി

time-read
1 min  |
June 08, 2024
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
Vanitha

കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ

അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ

time-read
3 dak  |
June 08, 2024
ജിമെയിലും എസിയും ബുദ്ധിപൂർവം
Vanitha

ജിമെയിലും എസിയും ബുദ്ധിപൂർവം

ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം

time-read
1 min  |
June 08, 2024
എളുപ്പം നേടാം ഇനി ജർമൻ ജോലി
Vanitha

എളുപ്പം നേടാം ഇനി ജർമൻ ജോലി

അക്കരയ്ക്കു പോകും മുൻപ്

time-read
1 min  |
June 08, 2024
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
Vanitha

മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ

മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...

time-read
3 dak  |
June 08, 2024
അഖിൽ C/O ധർമജൻ
Vanitha

അഖിൽ C/O ധർമജൻ

റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു

time-read
3 dak  |
June 08, 2024
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
Vanitha

ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...

'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം

time-read
4 dak  |
June 08, 2024
ആ നല്ല സമയം
Vanitha

ആ നല്ല സമയം

ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ

time-read
1 min  |
June 08, 2024
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 dak  |
May 25, 2024