ഉറപ്പോടെ വേണം എല്ലും പേശികളും
Vanitha|May 11, 2024
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
രാഖി റാസ്
ഉറപ്പോടെ വേണം എല്ലും പേശികളും

ആർത്തവ വിരാമം ജീവിതാനന്ദങ്ങളുടെ അന്ത്യമല്ല എന്നറിയുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. എന്നാൽ അതു സാധ്യമാകണമെങ്കിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ശരിയായ കരുതൽ ആണ് ഊർജസ്വലമായ അൻപതുകളും അറുപതുകളും പിന്നീടുള്ള കാലവും സമ്മാനിക്കുന്നത്.

ഓസ്റ്റിയോപൊറോസിസ്

 ആർത്തവ വിരാമ ശേഷം സ്ത്രീകൾ കരുതിയിരിക്കേണ്ട അസുഖമാണ് ഓസ്റ്റിയോപൊറോസിസ്. പാരമ്പര്യം, പ്രായക്കൂടുതൽ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാമെങ്കിലും സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ ഉണ്ടാകുന്ന ഹോർമോൺ കുറവുകൾ രോഗ സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡിയുടെ കുറവും ഓസ്റ്റിയോപൊറോസിസിനു കാരണമാണ്.

അസ്ഥികളുടെ നിർമാണം കുറയുകയും എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടു ദുർബലമാകുകയും എളുപ്പത്തിൽ ഒടിയുന്നതിനു കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. നിസാരമായ വീട്ടു ജോലികൾ ചെയ്യുന്നതു പോലും ഒടിവുകൾക്കു കാരണമാകാം എന്നതാണു രോഗത്തെ നേരിടേണ്ടതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.

എല്ലാ എല്ലുകളെയും ബാധിക്കാമെങ്കിലും ഇടുപ്പ്, നട്ടെല്ല്, കൈത്തണ്ട എന്നിവിടങ്ങളിലാണ് ഒടിവുകൾ കൂടുതലും ഉണ്ടാകുന്നത്. ഇടുപ്പിനുണ്ടാകുന്ന ഒടിവ് സങ്കീർണമാകാനും ജീവിതം ദുരിതമയമാകാനും കാരണമാകാം. ഒടിവുകൾ വിട്ടുമാറാത്ത വേദനയ്ക്കും വൈകല്യങ്ങൾക്കും ഇടയാക്കുകയും ചെയ്യാം.

ലക്ഷണങ്ങളോ അസ്വസ്ഥതകളോ രോഗം വളരുന്ന ഘട്ടങ്ങളിൽ ഇല്ല എന്നതിനാൽ പലപ്പോഴും ഓസ്റ്റിയോ പൊറോസിസ് ബാധിച്ച എല്ലുകൾ പൊട്ടുമ്പോഴോ ഒടിയുമ്പോഴോ ആയിരിക്കും രോഗം തിരിച്ചറിയുക.

ആധുനിക രോഗ നിർണയ രീതികൾ ഇവ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. ശാരീരിക പരിശോധന, അസ്ഥികളുടെ എക്സ് റേ, ബോൺ ഡെൻസിയോമെട്രി തുടങ്ങിയ പരിശോധനകളിലൂടെ അറിയാം.

പരിഹാരം

ഓസ്റ്റിയോപൊറോസിസ് പൂർണമായി സുഖപ്പെടുത്താ നാകില്ലെങ്കിലും രോഗം അധികരിക്കുന്നതിന്റെ വ്യാപ്തി കുറയ്ക്കാൻ കഴിയും. ഫിസിഷ്യൻ, ഓർത്തോപീഡിഷ്യൻ, ഗൈനക്കോളജിസ്റ്റ് എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചകിത്സയാണ് ആവശ്യം. കാത്സ്യം, വിറ്റാമിൻ സപ്ലിമെന്റുകൾ, ഹോർമോൺ റീപ്ലേസ്മെന്റ് തെറപി തുടങ്ങിയ ചികിത്സാ രീതികൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കണം.

പ്രതിരോധം

This story is from the May 11, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the May 11, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHAView All
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 mins  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 mins  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 mins  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 mins  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
Vanitha

ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും

time-read
1 min  |
May 25, 2024
മുഖം പൂവായ് വിരിയാൻ
Vanitha

മുഖം പൂവായ് വിരിയാൻ

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

time-read
2 mins  |
May 25, 2024
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
Vanitha

ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി

time-read
1 min  |
May 25, 2024