"അവരോടൊന്നും മുട്ടാൻ നിൽക്കണ്ട, നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല” -സമൂഹത്തിൽ സ്വാധീനവും അധികാരവുമുള്ളവരിൽനിന്ന് അനീതി നേരിടുന്നവർക്ക് കൂടെയുള്ളവർ നൽകുന്ന ഉപദേശമാണിത്. പ്രിവിലേജ്ഡ് പൊസിഷനിൽ ഇരിക്കുന്നവർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും നമുക്കാ വില്ല എന്ന പൊതുബോധം നിലവിലുണ്ട്. അതിനെ തിരെ നിലപാട് എടുക്കുന്നവരെ പിന്തിരിപ്പിക്കുന്നവർക്കും പഞ്ഞമുണ്ടാവില്ല. ഇര സ്ത്രീയാണെങ്കിൽ പിന്തിരിപ്പിക്കാൻ ആളുകൾ കൂടും.
ഇത്തരം പിന്തിരിപ്പിക്കലുകൾക്കും പൊതുബോധത്തിനും മുന്നിൽ മുട്ടുമടക്കാതെ ഭരണകർത്താക്കളുടെയും അധികാരത്തിന്റെ ഇടനാഴികളിൽ ഏറെ സ്വാധീനമുള്ള മെഡിക്കൽ ബ്യൂറോക്രാറ്റുകളുടെയും അനീതിക്കെതിരെ മുഷ്ടി ചുരുട്ടിയ രണ്ടു വനി തകളുടെ സന്ധിയില്ലാസമരത്തിനാണ് ഒരു വർഷത്തോളമായി കോഴിക്കോട് സാക്ഷിയാവുന്നത്.
12 സെന്റിമീറ്റർ നീളമുള്ള ആർട്ടറി ഫോർസെപ്സ് (കത്രിക) വയറ്റിൽ കുടുങ്ങിയതറിയാതെ അഞ്ചു വർഷത്തോളം അനുഭവിച്ച കഠിന പരീക്ഷണങ്ങളാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയെ തെരുവിലിറക്കിയതെങ്കിൽ ഓപറേഷൻ കഴിഞ്ഞ് പാതി തളർന്ന്, ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിൽ ആശുപത്രി കിടക്കയിൽ വെച്ച് ഏറ്റുവാങ്ങേണ്ടി വന്ന കൊടിയ പീഡനമാണ് അതിജീവിതയെ പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. തങ്ങളുടെ സ്വാധീനത്താൽ വിസ്മൃതിയിലായിപ്പോവു മെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഉത്തരവാദപ്പെട്ടവർ പോലും കരുതിയ കേസുകളിൽ കുറ്റക്കാരെ നിയമത്തിനും പൊതുസമൂഹത്തിനും മുന്നിൽ നിർത്താൻ കഴിഞ്ഞത് ഇവരുടെ പോരാട്ടവീര്യം ഒന്നുകൊണ്ടുമാത്രമാണ്.
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the March 2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്
കുരുക്കാവരുത് കൗമാര പ്രണയം
പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...