മരുഭൂമിയിലെ ചെമ്മീൻ ചാകര
Kudumbam|December 2023
വ്യവസായിക അടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷി പരാജയമായതോടെ പരിഹാരം തേടിയുള്ള ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലായിരുന്നു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു.
ബിനീഷ് തോമസ്
മരുഭൂമിയിലെ ചെമ്മീൻ ചാകര

ലോകമാസകലമുള്ള ഭക്ഷ്യപ്രേമികളുടെ ഇഷ്ടവിഭവമാണ് ചെമ്മീൻ. അതിന് ദേശ ഭാഷാഭേദമില്ല. കടൽച്ചെമ്മീൻ ഗൾഫ് മേഖലയിൽ സുലഭമാണെങ്കിലും പ്രജനനകാലമട ക്കം ചില സീസണുകളിൽ ചെ മ്മീൻ പിടിക്കുന്നതിന് നിരോധനമുണ്ട്. എല്ലാകാലത്തും വി ളവ് ലഭിക്കുന്ന അക്വാകൾച്ചർ ഫാമുകൾ തുടങ്ങുകയാണ് ഇതിന് പരിഹാരം. പക്ഷേ, ചൂടധികമുള്ള കാലാവസ്ഥയിൽ വ്യവസായ അടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷി പരാജയമായിരുന്നു. ചെമ്മീനുകൾ വളർച്ച  എത്തുന്നതിനു മുമ്പുതന്നെ ചത്തുപോകുന്നു. അതിനു പരിഹാരംതേടിയ ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലാണ്. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി പാച്ചാംപറമ്പിൽ വർഗീസ് ഇട്ടനാണ് ആ മലയാളി. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു.

 ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്ക് ഒരടികൂടി അടുത്തിരിക്കുന്നു എന്നാണ് അസ്കറിൽ ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെ മ്മീൻ ഫാമിന്റെ ഉദ്ഘാടനം നിർവഹിക്കവെ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞത്.

ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി

മരുഭൂമിയിലെ വിളവെടുപ്പ് ഒരു ചരിത്രസംഭവം തന്നെയായിരുന്നു. റാസ് ഹാനിലെ 6000 ചതുരശ്രമീറ്റർ സ്ഥലത്ത് സ്ഥാപിച്ച ഏഴ് പോണ്ടുകളിൽ നിന്ന് ടൺ  കണക്കിന് ചെമ്മീനാണ് വിളവെടുത്തത്. ബഹ്റൈനിലെ ഫാമേഴ്സ് കൺസോർട്യത്തിന്റെ ക്ഷണം ലഭിച്ചപ്പോൾ വർഗീസ് ഇട്ടൻ ആദ്യം സ്ഥലപരിശോധന നടത്തണ മെന്നാണ് പറഞ്ഞത്. ചെമ്മീനുകൾ ചത്തുപോകുന്നതിന്റെ കാരണം മനസ്സിലാക്കണമായിരുന്നു. അതിനായി പ്രാരംഭവിവരങ്ങൾ ശേഖരിച്ചു. ഗൾഫിലെ താപനിലക്കനുയോജ്യമായ ഇനങ്ങൾ ആവശ്യമാണന്ന് കണ്ടെത്തി. മാത്രമല്ല, കടൽ ജലം അക്വാകൾച്ചർ ഫാമുകളിൽ ഉപയോഗിക്കുമ്പോൾ പലകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അവയിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രതയടക്കം നിരവധി കാര്യങ്ങൾ.

വനാമി ഇനത്തിൽപെട്ട ചെ മ്മീൻകുഞ്ഞുങ്ങൾ ഉയർന്ന ചൂടിനെ അതിജീവിക്കുമെന്ന് അറിയാമായിരുന്നു. അതനുസരിച്ച് അവയെ പരീക്ഷിക്കാൻ തീരുമാനിച്ചു. ഏഴ് ടാങ്കുകളിലാണ് ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സമ്പൂർണമായും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആധുനികഫാമായാണ് രൂപകൽപന ചെയ്തത്.

Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Kudumbam dergisinin December 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KUDUMBAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 dak  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 dak  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 dak  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 dak  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 dak  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 dak  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 dak  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 dak  |
May 2024