സ്നേഹത്തിന്റെ ചുടുചുംബനങ്ങൾ
Kudumbam| September 2022
പൊന്നാനി ഫിഷറീസ് ഓഫിസറായി ജോലിചെയ്യുമ്പോൾ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ സ്നേഹവായ്പുകൾ നേടിയെടുത്ത അനുഭവം പകരുകയാണ് ലേഖകൻ...
അബ്ദുല്ലത്തീഫ് മാറഞ്ചേരി റിട്ട. ഗവ. അഡീഷനൽ സെക്രട്ടറി, ശാന്തി മഹൽ, മാറഞ്ചേരി
സ്നേഹത്തിന്റെ ചുടുചുംബനങ്ങൾ

സർവിസ് ജീവിതത്തിൽ എനിക്ക് ഏറ്റവും ആനന്ദം പകർന്നതാണ് ഫിഷറീസ് ഓഫിസർ എന്ന ജോലി. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുമ്പോഴാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പൊന്നാനി ഫിഷറീസ് ഓഫിസറായി ചാർജെടുത്തത്. വളരെ താഴെത്തട്ടിലുള്ള കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് അൽപമെങ്കിലും സഹായം എത്തിക്കാൻ കഴിയുന്നു എന്നതാണ് സർവിസ് ജീവിതത്തിലെ ഒരു മറക്കാനാകാത്ത ഏടായി മാറിയത്. അതിനു വേണ്ടി എത്രസമയം വേണമെങ്കിലും ചെലവഴിക്കുന്നതും ഒരു വലിയ അനുഭൂതിയായിരുന്നു. ചില സീസണുകളിൽ രാവിലെ ഓഫിസിലേക്ക് എത്തുമ്പോൾ തന്നെ നൂറുകണക്കിന് മത്സ്യ ത്തൊഴിലാളികൾ കാത്തുനിൽപുണ്ടാവും. അവസാനത്തെ ആളുടെയും പ്രശ്നം പരിഹരിച്ചേ ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റിരുന്നുള്ളൂ. ഓഫിസിൽ വരുന്നവരോട് സൗഹാർദത്തിലും സ്നേഹത്തിലും പെരുമാറുന്നതു മൂലം ഈ തൊഴിലാളികൾ പുറത്ത് എവിടെ വെച്ച് കണ്ടാലും അടുത്തേക്ക് ഓടിവരും. ഓഫിസിന് പുറത്തുനിന്ന് കിട്ടുന്ന ആ സ്നേഹപ്രകടനങ്ങൾ മനസ്സിന് എന്നും കുളിരുനൽകും.

മത്സ്യമാർക്കറ്റുകളിൽ പോയാൽ 'നമ്മുടെ ഓഫിസർ' വന്നിരിക്കുന്നു എന്നുപറഞ്ഞ് അവർ ചുറ്റും കൂടും. ഏറ്റവും നല്ല മീൻ എനിക്ക് നൽകാൻ അവർ എടുത്തുവെക്കും. ഞാൻ അതിന് പൈസ നൽകാൻ ഒരുങ്ങുമ്പോൾ അവർ തടയും. ഇത് ഞങ്ങളുടെ സന്തോഷത്തിന് തരുകയാണന്നും പൈസ വേണ്ടെന്നും പറയും. ഞാൻ ചെയ്തുതരുന്ന സേവനങ്ങൾ കണക്കിലെടുത്താണല്ലോ ഈ മത്സ്യങ്ങൾ എനിക്ക് സൗജന്യമായി തരാൻ നിങ്ങൾ തയാറാകുന്നത്. അപ്പോൾ അത് കൈക്കൂലി ആകില്ലേ? നമുക്ക് കൈക്കൂലി വാങ്ങിക്കാൻ പാടുണ്ടോ എന്നൊക്കെ ചോദിച്ചാൽ അവർ കുറച്ചുനേരം മൗനികളാകും. അവസാനം ഒത്തുതീർപ്പിലെത്തും. ലാഭം ഒഴിവാക്കി വിലയെങ്കിലും വാങ്ങാൻ ഞാൻ അവരോട് ആവശ്യപ്പെടും. അങ്ങനെ മനമില്ലാമനസ്സോടെ എന്റെ കൈയിൽ നിന്ന് പൈസ വാങ്ങും. ഇത് ഞാൻ സ്ഥിരമായി മത്സ്യം വാങ്ങുന്ന വെളിയങ്കോട്ടും പുതിയിരുത്തിയിലും പുതു പൊന്നാനിയിലും പതിവായി അരങ്ങേറുന്നതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും മാർക്കറ്റിൽ പോകുമ്പോൾ ആ സ്നേഹം അവർ നൽകുന്നുണ്ട്.

This story is from the September 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the September 2022 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KUDUMBAMView All
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
Kudumbam

കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...

time-read
2 mins  |
June 2024
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
Kudumbam

കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം

ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...

time-read
3 mins  |
June 2024
ആവേശം അമ്പാൻ
Kudumbam

ആവേശം അമ്പാൻ

'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
June 2024
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
Kudumbam

സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്

ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..

time-read
4 mins  |
June 2024
നൽകാം ജീവന്റെ തുള്ളികൾ
Kudumbam

നൽകാം ജീവന്റെ തുള്ളികൾ

ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...

time-read
2 mins  |
June 2024
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
Kudumbam

കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്

കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...

time-read
2 mins  |
June 2024
തിരിച്ചറിയണം വിഷ സസ്യങ്ങളെ
Kudumbam

തിരിച്ചറിയണം വിഷ സസ്യങ്ങളെ

പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...

time-read
2 mins  |
June 2024
അഴകേറും അസർബൈജാൻ
Kudumbam

അഴകേറും അസർബൈജാൻ

യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...

time-read
2 mins  |
June 2024
സ്വപ്നച്ചിറകിൽ
Kudumbam

സ്വപ്നച്ചിറകിൽ

ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...

time-read
2 mins  |
June 2024
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
Kudumbam

ഒന്നായിട്ടും രണ്ടാവാതിരിക്കാൻ

വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...

time-read
2 mins  |
June 2024