പിഞ്ചുമനസ്സിന്റെ മാറ്റങ്ങൾ അറിയണം
Mathrubhumi Arogyamasika|April 2023
കാഴ്ചയും കേൾവിയും സ്പർശവും വഴി ലോകത്തെ അറിയാനും പരസ്പര ബന്ധങ്ങൾ ഉൾക്കൊള്ളാനുമുള്ള പ്രാഗല്ഭ്യം കുഞ്ഞുങ്ങൾക്ക് ജനനം തൊട്ടേയുണ്ട്. മാനസിക വളർച്ച മെച്ചപ്പെടുത്താൻ ഓരോ ഘട്ടത്തിലും അത്തരത്തിൽ എന്തൊക്കെ ഇടപെടലുകൾ സാധ്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്
ഡോ.ഷാഹുൽ അമീൻ സൈക്വാട്രിസ്റ്റ്, സെന്റ് തോമസ് ദഹാസ്പിറ്റൽ, ചങ്ങനാശ്ശേരി (എഡിറ്റർ, ഇന്ത്യൻ ഭജണൽ ഓഫ് സൈക്കോളജിക്കൽ-മെഡിസിൻ) www.mind.in
പിഞ്ചുമനസ്സിന്റെ മാറ്റങ്ങൾ അറിയണം

ജനിക്കുന്ന ഓരോ കുഞ്ഞിലും അത് ഏത് അച്ഛനമ്മമാർക്കോ പരിതസ്ഥിതിയിലോ ആകട്ടെ, മനുഷ്യകുലത്തിന്റെ വല്ലഭത്വം ഒന്നുകൂടി പിറക്കുകയാണ്." ജയിംസ് എ.ജി.

കുട്ടികളുടെ മനോവികാസത്തിന്റെ സ്വാഭാവികക്രമത്തെയും അതിനെ നിർണയിക്കുന്ന ഘടകങ്ങളെയും കുറിച്ച് ഉൾക്കാഴ്ച നേടുന്നത്, അതിന് ആവശ്യമായ പിൻബലം കൊടുക്കാൻ കുടുംബാംഗങ്ങളെയും അധ്യാപകരെയും പ്രാപ്തരാക്കും. കുട്ടിയുടെ പെരുമാറ്റം, വികാരപ്രകടനങ്ങൾ, കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി എന്നിവയെപ്പറ്റി യാഥാർഥത്തിലൂന്നിയ പ്രതീക്ഷകൾ പുലർത്താനും ആ ഉൾക്കാഴ്ച വഴികാട്ടിയാകും.

സുപ്രധാന സ്വാധീനങ്ങൾ

എങ്ങനെ വളരണമെന്ന നിർദേശം ഓരോ കോശത്തിനും കൊടുക്കുന്നത് അവയിലുള്ള ക്രോമൊസോമുകളിലെ ജീനുകളാണ്. അവയ്ക്കാണ് മനോവികാസം നിർണയിക്കുന്നതിൽ മുഖ്യപങ്കുള്ളത്. എങ്കിലും ഒരേ പ്ലാൻ വെച്ച് പണിയുന്ന രണ്ട് വീടുകൾ വ്യത്യാസപ്പെടാമെന്നപോലെ, ജീനുകളുടെ നിർദേശങ്ങളെ അക്ഷരംപ്രതി പാലിച്ചുകൊണ്ടല്ല വളർച്ച പുരോഗമിക്കുന്നത്. ജീവിതചുറ്റുപാടിലെ പല ഘടകങ്ങളും ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നുണ്ട്. അച്ഛനമ്മമാർ, മറ്റ് ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ, കുഞ്ഞുപ്രായത്തിലേൽക്കുന്ന വിവിധ പീഡനങ്ങൾ, മറ്റ് ജീവിതാനുഭവങ്ങൾ, സാമ്പത്തികനില, ആരോഗ്യസ്ഥിതി എന്നിവ അതിൽ പ്രധാനമാണ്. ബുദ്ധി, പൊതുവേയുള്ള മൂഡ്, അക്രമവാസന തുടങ്ങിയവ ജീനുകൾക്കും പരിതസ്ഥിതികൾക്കും സ്വാധീനമുള്ള ഗുണങ്ങളിൽപ്പെടുന്നു. ഉദാഹരണത്തിന്, ബഹളഭരിതമായ അന്തരീക്ഷങ്ങൾ ബൗദ്ധിക ശേഷിയെ ദുർബലമാക്കു ന്നുണ്ട്.ഇതിന്റെ വിവക്ഷ, ഒരു കുട്ടി പഠനത്തിലോ മറ്റോ മുന്നാക്കമോ പിന്നാക്കമോ ആയാൽ അതിന്റെ നേട്ടമോ പഴിയോ മാതാപിതാക്കളോ അധ്യാപകരോ മൊത്തമായി ഏറ്റെടുക്കേണ്ടതില്ല എന്നതാണ്.

വളർച്ചയുടെ ഓരോ ഘട്ടത്തിലും അങ്ങനെ എന്തൊക്കെ ഇടപെടലുകൾ സാധ്യമാണ് എന്ന് നോക്കാം.

അമ്മയാകാൻ ഒരുങ്ങുമ്പോൾ

സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക.

റുബെല്ല രോഗത്തിനെതിരായ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഗർഭകാലത്ത് റുബെല്ല വരുന്നത് കുട്ടിയുടെ തലച്ചോറിനെ ബാധിക്കാം.

മദ്യപാനവും പുകവലിയും ലഹരിയുപയോഗവും ഒഴിവാക്കുക.

മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അവ തുടരേണ്ടത് അത്യാവശ്യമാണോയെന്ന് ഡോക്ടറോട് ചർച്ചചെയ്യുക.

This story is from the April 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM MATHRUBHUMI AROGYAMASIKAView All
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023