കിഴങ്ങുവിളകളുടെ നടീൽക്കാലം
KARSHAKASREE|March 01, 2024
നല്ല നടീൽവസ്തുക്കൾ തിരഞ്ഞെടുക്കുക
ജോർജ് കെ. മത്തായി ഡപ്യൂട്ടി ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ് ഇ-മെയിൽ: mathaigk@gmail.com
കിഴങ്ങുവിളകളുടെ നടീൽക്കാലം

ചേന നടുന്നതിനുള്ള ഏറ്റവും നല്ല സമയമായി പരമ്പരാഗതമായി കണക്കാക്കുന്നത് കുംഭമാസ ത്തിലെ വെളുത്തപക്കമാണ്. കുംഭത്തിൽ നട്ടാൽ കുടം പോലെ എന്ന പഴഞ്ചൊല്ലിനു പിന്നിലെ ആശയവും ഇതു തന്നെ. കുംഭമാസം ഫെബ്രുവരി 14ന് ആരംഭിച്ചതിനാൽ മാർച്ച് ആദ്യം തന്നെ ചേന നടാം.

ചേന നടുന്നതിന് 90 സെ.മീ. അകലത്തിൽ 60 x 60 x 45 സെ.മീ. വലുപ്പമുള്ള കുഴികളെടുക്കണം. വിത്തു ചേന കളിൽനിന്ന് 500 ഗ്രാം മുതൽ ഒരു കിലോവരെ തൂക്കമുള്ള കഷണങ്ങൾ മുളയ്ക്ക് കേടുപറ്റാതെ മുറിച്ചെടുക്കുക. അവ മെറ്റാറൈസിയം, സ്യൂഡോമോണാസ് ലായനികളിൽ മുക്കി വെള്ളം വാർന്നതിനുശേഷം നടുക. സമ്പുഷ്ടീ കരിച്ച ജൈവവളം, ചാരം (ലഭ്യമാണെങ്കിൽ) എന്നിവ നടീൽ വസ്തുവിന്റെ വശങ്ങളിലൂടെ ഇട്ടതിനുശേഷം മണ്ണ് മൂടി കൂനയാക്കുക. അതിനു മീതേ കൂന മുഴുവൻ മൂടത്തക്കവിധം കരിയില ഇടുക. കരിയിലയ്ക്കു മീതേ ഉണങ്ങിയ തെങ്ങോല വയ്ക്കുന്നത് വളർത്തുജീവികളും മറ്റും കൂന നശിപ്പിക്കുന്നത് ഒരു പരിധിവരെ തടയും. പല സ്ഥലങ്ങളിലും ചേനയ്ക്ക് നിമവിരബാധ കാണുന്നതിനാൽ തൊലി പുറമേ അസാധാരണമായി മുഴകൾ കാണുന്ന ചേന നടീൽ വസ്തുവായി എടുക്കരുത്.

കാച്ചിൽ

 45x45x30 സെ.മീ. അളവിൽ നന്നായി കിളച്ച് കുഴികൾ എടുത്തതിൽ 100 ഗ്രാം എങ്കിലും കുമ്മായം ഡോളോമൈറ്റ് ചേർത്തിളക്കുക. 4-5 ദിവസത്തിനുശേഷം ഇതിൽ ഒന്നരക്കിലോ വളം/കാലിവളം, 100 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 20 ഗ്രാം പിജിപിആർ, അസോസ്പൈറില്ലം, ഫോസ്ഫോ ബാക്ടർ എന്നിവ ചേർത്തിളക്കുക. ഇതിൽ 200-300 ഗ്രാം തൂക്ക മുള്ള കഷണങ്ങൾ നടുക. കുഴികൾ തമ്മിൽ 90 സെ.മീ. അകലം വേണം. കുഴികളിൽ നട്ടത്തിനുശേഷം മണ്ണിട്ടു മൂടി കരിയിലകൊണ്ടു പുതയിടുന്നത് ഈർപ്പം നഷ്ടപ്പെടാതെ നന്നായി കിളിർക്കുന്നതിനു സഹായിക്കും.

ചേമ്പ്

ഒന്നിലധികം വർഷം ഒരു സ്ഥലത്തു തുടർച്ച യായി ചേമ്പ് കൃഷി ചെയ്താൽ രോഗ സാധ്യത കൂടും. ഇത്തരം സ്ഥലങ്ങളിൽ ചേമ്പുകൃഷി കഴിഞ്ഞ് 2 വർഷം മറ്റ് തന്നാണ്ടുവിളകൾ ചെയ്യുക. ചേമ്പ് നടുന്നതിനു മുന്നോടിയായി കൃഷി സ്ഥലം നന്നായി കിളച്ച്, മണ്ണുപരിശോധന നടത്തിയശേഷം പിഎച്ച് (അമ്ല-ക്ഷാരനില) 5-7 ന് ഇടയിൽ വരത്ത ക്കവിധം കുമ്മായം | ഡോളോമൈറ്റ് പ്രയോഗിക്കുക.

തെങ്ങ്

This story is from the March 01, 2024 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 01, 2024 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024