സാങ്കേതികമികവിലൂടെ നൂറുമേനി
KARSHAKASREE|October 01, 2022
ഏക്കറിനു 30 ടൺ ഉൽപാദനശേഷിയിലൂടെ സ്ഥലപരിമിതിയെ മറികടക്കുകയാണ് ഉണ്ണിക്കൃഷ്ണൻ
ഉണ്ണിക്കൃഷ്ണൻ കൈപ്പറമ്പ്, തൃശൂർ 9447441281
സാങ്കേതികമികവിലൂടെ നൂറുമേനി

ആകെ പത്തേക്കർ കൃഷിയിടമാണ്  ഉണ്ണികൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ പച്ചക്കറി കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറ ച്ചു സ്ഥലത്തുനിന്ന് പ്രതിവർഷം 30 ടൺ പച്ചക്കറിയാണ് വിപണിയിലെ ത്തിക്കുന്നത്. അതും പ്രീമിയം വില യ്ക്ക് കിലോയ്ക്ക് കുറഞ്ഞത് 30 രൂപ ശരാശരിവില കണക്കാക്കിയാൽ പോ 9 ലക്ഷം രൂപ വരുമാനം കിട്ടുന്നു ണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ. ഉൽപാദന ച്ചെലവാകട്ടെ 2 ലക്ഷം രൂപ മാത്രം.

ഒന്നരയേക്കർ എട്ടരയേക്കറിനെ തോല്പിക്കുന്നതു പോളിഹൗസോ ഹൈഡ്രോപോണിക്സോ വഴിയല്ല, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലൂടെ സാങ്കേതികത്തികവാണ് ഉണ്ണികൃഷ്ണന്റെ പച്ചക്കറിക്കൃഷിയുടെ മുഖമുദ്ര. കേവലം ഒന്നരയേക്കറിലെ കൃഷിയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച പച്ചക്കറിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രഹസ്യവും ഈ മികവുതന്നെ. കംപ്യൂട്ടർ  മേഖലയിൽ പ്രവർത്തിച്ചിരു ന്ന ഉണ്ണിക്കൃഷ്ണൻ അച്ഛനിൽ നിന്നു കൃഷി ഏറ്റെടുത്തിട്ട് 12 വർഷമേ ആയിട്ടുള്ളൂ. ആദ്യ വർഷങ്ങളിൽ കൃഷി തുടർച്ചയായി നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് കേരള കാർഷിക സർവകലാശാലയിലെ ഡോ. സി. നാരായണൻകുട്ടിയെ പരിചയപ്പെട്ടത്. അ ദ്ദേഹമാണ് കൃത്യതാകൃഷിയുടെ സാധ്യതകൾ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അതേപടി നടപ്പാക്കിയ ഉണ്ണിക്കൃഷ്ണനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

എന്നും വിൽക്കാൻ ഉൽപന്നം

കൃഷിയിടം രണ്ടായി തിരിച്ചാണ് ഇവിടെ കൃഷി. ഒരു ഭാഗത്തെ കൃഷി അവസാനിക്കുമ്പോഴേക്കും അടുത്ത ഭാഗം പൂവിട്ടിരിക്കും. ഓരോ ഭാഗത്തും കുറഞ്ഞത് 10 വിളകൾക്ക് സ്ഥലം കണ്ടെത്തും. ഒരു വിളയും അമിത തോതിൽ ചെയ്യില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഏതെങ്കിലും പച്ചക്കറിയിനത്തിന്റെ പ്രളയമുണ്ടാകുന്നത് ഉണ്ണിക്കൃഷ്ണനെ ബാധിക്കില്ല. ഇവിടെ നിന്നു പതിവായി പച്ചക്കറിയെടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ വിപണി വിലയെക്കാൾ അധികവില നൽകുകയും ചെയ്യും. ചില കടകളിൽ ഉണ്ണിക്കഷ്ണന്റെ കൃഷിയിടത്തിലെ പച്ചക്കറിയാണെന്നു പ്രത്യേകം ബാനർ കെട്ടാറുണ്ട്. ഇപ്രകാരം 3 സീസണുകളിലായി തവണയാണ് കൃഷിയിറക്കുക. കൂടാതെ, നെല്ല് കൊയ്ത ശേഷം പാടത്ത് വെള്ളരിവർഗവിളകളും നടാ 

This story is from the October 01, 2022 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the October 01, 2022 edition of KARSHAKASREE.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM KARSHAKASREEView All
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 mins  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 mins  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 mins  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 mins  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024